"വേവ്ഗൈഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
[[File:Waveguide x EM rect TE31.gif|thumb|right|alt=(animation) Electric field inside an x-band hollow metal waveguide. A cross-section of the waveguide allows a view of the field inside.|Electric field inside an x-band hollow metal waveguide.]]
 
[[വിദ്യുത്കാന്തിക തരംഗം|വൈദ്യുത കാന്തിക തരംഗ]]ങ്ങളെയും [[ശബ്ദം|ശബ്ദതരംഗ]]ങ്ങളെയും ട്രാൻസ്മിറ്റ് ചെയ്യാനുള്ള ഒരു ഉപാധിയാണ് '''വേവ് ഗൈഡ്'''. [[ആവൃത്തി]] വളരെ കൂടിയ തരംഗങ്ങളെ (പ്രത്യേകിച്ച് മൈക്രോവേവ് തരംഗങ്ങളെ) അയക്കാനുള്ള പൊള്ളയായ ചാലകകുഴൽ ആണിത്.
 
വ്യത്യസ്ത ആവൃത്തികളെ നയിക്കാൻ വ്യത്യസ്ത ഘടന ഉള്ള വേവ് ഗൈഡുകൾ ആവശ്യമാണ്:ഉദാഹരണത്തിന് [[ദൃശ്യപ്രകാശം]] കൊണ്ടുപോകാനുപയോഗിക്കുന്ന ഒരു വേവ്ഗൈഡ് മൈക്രോവേവ് തരംഗങ്ങൾക്ക് ഉപയോഗിക്കാനാവില്ല. സാമാന്യ നിയമപ്രകാരം വേവ് ഗൈഡിന്റെ വീതി നയിക്കപ്പെടുന്ന തരംഗത്തിന്റെ [[തരംഗദൈർഘ്യം|തരംഗദൈർഘ്യ]]ത്തിനോടടുത്താവണം.
 
ഉയർന്ന ആവൃത്തിയുള്ള തരംഗങ്ങൾക്ക് സാധാരണ ട്രാൻസ്മിഷൻ ലൈനുകൾ ഉപയോഗിക്കുമ്പോൾ വലിയ നഷ്ടം(loss) ഉണ്ടാകുന്നു. ട്രാൻസ്മിഷൻ ലൈനുകളിൽ attenuatin ആവൃത്തിക്ക് ആനുപാതികമായി വർധിക്കുന്നതാണ് ഇതിനു കാരണം. ഇത്തരം സന്ദർഭങ്ങളിൽ വേവ് ഗൈഡുകൾ ഉപയോഗപ്രദമാണ്.
 
വേവ്ഗൈഡിനുള്ളിലെ തരംഗങ്ങൾ അതിന്റെ ചാലകഭിത്തിയിൽ തട്ടിയുള്ള [[പൂർണ ആന്തര പ്രതിഫലനം]] വഴി അതിനുള്ളിൽ തളയ്ക്കപ്പെട്ടിരിക്കുന്നു. അതായത് വേവ്ഗൈഡിനുള്ളിലെ തരംഗത്തിന്റെ പ്രയാണം ഒരു സിഗ്-സാഗ് മാതൃകയിലാണെന്നു പറയാം.വൈദ്യുത കാന്തിക തരംഗങ്ങളെ നയിക്കാനുപയോഗിക്കുന്ന വൃത്താകൃതിയിലോ ദീർഘചതുരാകൃതിയിലോ ഉള്ള വേവ്ഗൈഡുകൾക്കാണ് ഈ വിശദീകരണം കൂടുതൽ അനുയോജ്യം.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2157908" എന്ന താളിൽനിന്ന് ശേഖരിച്ചത്