"മേരി ആന്റൊനൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,661 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
===അവസാന നാളുകൾ ===
1793 ജനവരി 21ന് ലൂയി പതിനാറാമൻ ഗില്ലോട്ടിന് ഇരയായി. ആഗസ്റ്റ് മാസത്തിൽ മേരി അന്റോനെറ്റ് വധശിക്ഷക്കു വിധിക്കപ്പെട്ടവർക്കുള്ള കൊൺസേർഷ്യൊറി തുറുങ്കിലേക്ക് മാറ്റിത്താമസിക്കപ്പെട്ടു. ഒക്റ്റോബറിൽ മേരിയുടെ വിചാരണക്കു വിധേയയായി. വിപ്ലവത്തെ വിരോധിച്ചു എന്നതായിരുന്നു മേരിയുടെ കുറ്റം. ഇരുപത്തിനാലു മണിക്കൂറിനകം വധശിക്ഷ നടപ്പാക്കണമെന്നായിരുന്നു വിധി. പിറ്റേന്ന് രാവിലെ പതിനൊന്നു മണിക്ക് സൈനികർ മേരിയെ വിപ്ലവചത്വരത്തിലേക്ക് (പഴയ ലുയി പതിനഞ്ചാമൻ ചത്വരം, ഇന്നത്തെ കോൺകോഡ് ചത്വരം) നയിച്ചു. സൂര്യോദയത്തിനു മുമ്പ് തന്നെ വധശിക്ഷ കാണാനായി ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു.<ref>[https://archive.org/stream/marieantoinette00abbo#page/n5/mode/2up Marie Antoinette by A.W.L Fowle page 236-246]</ref>
[[File:Exécution de Marie Antoinette le 16 octobre 1793.jpg|thumb|rightleft| മേരി അന്റോനെറ്റ് ഗില്ലോട്ടിനിൽ-വർണ ചിത്രം ]]
 
===ശവമാടങ്ങൾ===
 
മാഡലീൻ സെമിത്തെരിയിലെ പേരുവിവരങ്ങളില്ലാത്ത കുഴിമാടത്തിലാണ് ലൂയി പതിനാറാമനെപ്പോലെ മേരി അന്റോനെറ്റും അടക്കം ചെയ്യപ്പെട്ടത്. പിന്നീട് രാജവാഴ്ച പുനഃസ്ഥാപിക്കപ്പെട്ടപ്പോൾ ലൂയി പതിനെട്ടാമൻ അവശിഷ്ടങ്ങൾ സെന്റ് ഡെനിസ് ബസിലിക്കയിലേക്കു മാറ്റി. സെമിത്തെരിയിൽ സ്മാരകശില സ്ഥാപിക്കപ്പെട്ടു. സ്മാരകശിലയിൽ ഈ വസ്തുതയെ സ്ഥിരീകരിക്കുന്ന ആലേഖനം ഉണ്ട്.
 
Le roi Louis XVIII a élevé ce monument pour consacrer le lieu où les dépouilles mortelles du roi Louis XVI et de la reine Marie-Antoinette, transférées le 21 janvier 1815 dans la sépulture royale de Saint-Denis, ont reposé pendant 21 ans. Il a été achevé la deuxième année du règne du roi Charles X, l'an de grâce 1826
[[File:Chapelle expiatoire Louis XVI mg 4549.jpg |250px| right |thumb| മാഡലീൻ സെമിത്തെരിയിലെ സ്മാരക കവാടത്തിലെ ആലേഖ്യം ]]
''ലൂയി പതിനാറാമന്റേയും മേരി അന്റേനെറ്റിന്റേയും ഭൗതികാവശിഷ്ടങ്ങൾ ഈ സ്ഥലത്തുനിന്ന് ഇരുപത്തിയൊന്നു വർഷങ്ങൾക്കു ശേഷം 1815 ജനവരി 21ന് സെന്റ് ഡെനിസ് ബസിലിക്കയിലേക്കു മാറ്റി സ്ഥാപിക്കപ്പെട്ടു.. അന്ന് അവരുടെ സ്മരണക്കായി ലൂയി പതിനെട്ടാമൻ ഇവിടെ ഉയർത്തിയ സ്മാരകം. നിർമാണം പൂർത്തിയായത് 1826-ൽ ചാൾസ് പത്താമന്റെ വാഴ്ചക്കാലത്ത്.''
 
==കുടുംബാംഗങ്ങളുടെ വിധി ==
===എലിസബെത് ( 1754-1794)===
File:Louis Charles of France6.jpg |ചാൾസ് ലൂയിസ് 1792
File:Madame Royale5.jpg | മരിയാ തെരേസ 1796 വിയന്നയിലെത്തിയശേഷം
File:Louis XVI et Marie-Antoinette.jpg |ലൂയിXVI- മേരി അന്റോനെറ്റ് സ്മാരകപ്രതിമകൾ സെന്റ് ഡെനിസ് ബസിലിക്കയിൽ (1830- ശില്പികൾ ഗാൾ, പെറ്റിതോ )
File:Carnival versions of Louis XIV and Marie-Antoinette in front of Versailles Palace.jpg| വെഴ്സായ് കൊട്ടരത്തിനു മുന്നിൽ 2008- ലൂയിXVI -മേരിഅന്റോനെറ്റ് -വേഷക്കേളികൾ 2006
</gallery>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2157168" എന്ന താളിൽനിന്ന് ശേഖരിച്ചത്