"പൊതുമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11:
== ഹേബർമാസും "പൊതുമണ്ഡലവും" ==
[[പ്രമാണം:JuergenHabermas retouched.jpg|ലഘുചിത്രം|ജുർഗെൻ ഹേബെർമാസ്]]
പൊതുമണ്ഡലത്തെക്കുറിച്ചുണ്ടായിട്ടുള്ള ഏറ്റവും ശ്രദ്ധേയമായ പഠനം ഹേബർമാസിന്റെ [[പൊതുമണ്ഡലത്തിന്റെ ഘടനാപരിണാമം|"പൊതുമണ്ഡലത്തിന്റെ ഘടനാപരിണാമമാണ്"]] (The Structural Transformation of the Public Sphere: An Inquiry into a Category of Bourgeois Society). ആധുനിക മുതലാളിത്ത സമൂഹത്തിൽ രൂപപ്പെടുന്ന ബൂർഷ്വാ പൊതുമണ്ഡലത്തെക്കുറിച്ചാണ് ഈ പുസ്തകത്തിൽ പ്രദിപാദിക്കുന്നത്. സാമൂഹികമായ സ്ഥലങ്ങളേയോ, സാമൂഹികോദ്ദ്യേശ്യങ്ങളുടെ പ്രകടനത്തേയൊ വിതരണത്തേയോ, സാമൂഹികപ്രക്രിയകളിലൂടെ രൂപപ്പെടുന്ന കൂട്ടായ്മകളേയോ സൂചിപ്പിക്കാൻ ഈ വാക്ക് [[ജുർഗെൻ ഹേബർമാസ്|ഹേബർമാസ്]] ഉപയോഗിക്കുന്നു.<br />
::സ്വകാര്യവ്യക്തികൾ ഒരു കൂട്ടായ്മയായി ഒത്തുചേരുന്ന പ്രക്രിയയെ [[ബൂർഷ്വാ]] പൊതുമണ്ഡലം എന്നു വിശേഷിപ്പിക്കാം; ഈ കൂട്ടായ്മ ഭരണകൂടത്താൽ നിയന്ത്രിതമായ സാമൂഹിക സ്ഥലങ്ങളെ സ്വയമേറ്റെടുക്കുകയും ഭരണകൂടത്തിനെതിരെ വിമർശനാത്മകമായ രീതിയിൽ അതിനെ പരിവർത്തിപ്പിക്കുകയും ചെയ്യുന്നു.<ref>{{cite book|last1=ഹേബർമാസ്|first1=ജുർഗെൻ|title=The Structural Transformation of the Public Sphere|page=27}}</ref><br />
ആധുനിക യൂറോപ്പിലെ ബൂർഷ്വാ പൊതുമണ്ഡലത്തിന്റെ ആവിർഭാവത്തെയും തിരോധാനത്തെയും കുറിച്ചുള്ള സാമൂഹ്യ-ചരിത്രപരമായ വിവരണമാണ് ഹേബർമാസിന്റെു പഠനത്തിലൂടെ നമുക്ക് ലഭിക്കുന്നത്. ചരിത്രപരമായ കാരണങ്ങളാൽ [[യൂറോപ്പ്|യൂറോപ്പിൽ]] ഒരു പൗരസമൂഹം രൂപപ്പെടുകയും, പുതിയ അറിവുകളുടെ പ്രചാരണത്തിനായും വ്യാപാരാവശ്യങ്ങൾക്കും സാമൂഹികമായി എല്ലാവർക്കും ഒത്തൊരുമിക്കനുള്ള ഇടങ്ങൾ ആവശ്യമായി വരികയും ചെയ്തപ്പോഴാണ് പൊതുമണ്ഡലം രൂപപ്പെടുന്നത്. കോഫീ ഹൗസുകൾ, തിയറ്ററുകൾ, [[അച്ചടി|അച്ചടിമാധ്യമങ്ങൾ]] തുടങ്ങിയവ ഇത്തരത്തിൽ പൊതുമണ്ഡലത്തിന്റെ രൂപീകരണത്തിൽ സഹായകമായി. ഹേബർമാസിന്റെ അഭിപ്രായത്തിൽ സാമൂഹികമായി കൽപ്പിക്കപ്പെട്ടിട്ടുള്ള പദവി, സാമ്പത്തികാവസ്ഥ, [[ലിംഗഭേദം]] തുടങ്ങിയവയൊന്നും തന്നെ ഇത്തരം സ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തെ ബാധിക്കുന്നില്ല. മാത്രമല്ല, എല്ലാ പൗരന്മാരെയും ബാധിക്കുന്ന വിഷയങ്ങളാണ് പൊതുമണ്ഡലത്തിൽ വിമർശനാത്മകമായും [[യുക്തിവാദം|യുക്തിസഹമായും]] ചർച്ച ചെയ്യപ്പെടുന്നത്. ബൂർഷ്വാ പൊതുമണ്ഡലം അതിന്റെ ആവിർഭാവകാലത്ത് ഈ സവിശേഷമാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ടുള്ളതായിരുന്നു. എന്നാൽ [[മുതലാളിത്തം|മുതലാളിത്തത്തിന്റെ]] വികാസത്തോടുകൂടി പൊതുമണ്ഡലത്തിന്റെ വിമർശനാത്മക സ്വഭാവം നഷ്ടപ്പെടുകയും ജനകീയാഭിപ്രായം തന്നെ മുതലാളിത്തത്തിന്റെ സാമ്പത്തിക താല്പര്യങ്ങളാൽ നിർണയിക്കപ്പെടുന്ന അവസ്ഥയും വന്നു ചേർന്നു. ഈ പരിവർത്തനമാണ് ഹേബർമാസ് തന്റെ പുസ്തകത്തിൽ വിവരിക്കുന്നത്.
"https://ml.wikipedia.org/wiki/പൊതുമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്