"മേരി ആന്റൊനൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,085 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
 
'''മേരി ആന്റൊനെറ്റ്'''(French: maʁi ɑ̃twanɛt.) (നവമ്പർ 1755 – 16 ഒക്റ്റോബർ 1793),ലൂയി പതിനാറാമന്റെ ഭാര്യയും 1774 to 1792വരെ ഫ്രാൻസിന്റെ രാജ്ഞിയും ആയിരുന്നു. മുഴുവൻ പേര് മരിയാ അന്റോണാ ജോസെഫാ ജോഹാനാ. [[ഫ്രഞ്ചു വിപ്ലവം |ഫ്രഞ്ചു വിപ്ലവസമയത്ത്]] ജനരോഷം മേരി അന്റോനെറ്റിനെതിരെ പതഞ്ഞുപൊന്തി. വിപ്ലവക്കോടതി വധശിക്ഷ വിധിച്ചു. 1793 ഒക്റ്റോബർ 16-ന് ഗില്ലോട്ടിന് ഇരയായി. <ref name= Yonge>[https://archive.org/stream/lifemarieantoin00yonggoog#page/n5/mode/1up The The Life of Marie Antoinette, Queen of France, by Charles Duke Yonge(1876) ]</ref>,<ref name= AntoinetteFowle >[https://archive.org/stream/marieantoinette00abbo#page/n5/mode/2up മേരിMarie Antoinette by A.L Fowle അന്റോനെറ്റ്1906]</ref>,
==ജീവചരിത്രം==
===ജനനം, ബാല്യം===
ഓസ്റ്റ്രിയൻ-ഹംഗറി കേന്ദ്രമാക്കിയുള്ള ഹാപ്സ്ബുർഗ് രാജവംശത്തിലാണ് മേരി അന്റോനെറ്റിന്റെ ജനനം. യൂറോപ്പിന്റെ സാമ്രാജ്യ-സാമ്പത്തിക രംഗങ്ങളിൽ അനിഷേധ്യമായ അധികാരശക്തിയുണ്ടായിരുന്ന ചക്രവർത്തി ദമ്പതിമാർ ഫ്രാൻസിസ് ഒന്നാമന്റേയും പത്നി മരിയാ തെരേസയുടേയും പതിനഞ്ചാമത്തെ സന്താനമായി വിയന്നയിൽ ജനിച്ചു. <ref name= AntoinetteFowle/> <ref name= Lever >{{cite book|title= Marie Antoinette: The Last Queen of France| author= Evelyne Lever|year= 2006| ISBN= 9780749950842}}</ref>. മേരി അന്റോനെറ്റിന്റെ ബാല്യകൗമാരദശകൾ പ്രകൃതിമനോഹരമായ ഓസ്റ്റ്രിയൻ ഭൂഭാഗങ്ങളിൽ സമ്പത്സമൃദ്ധിയുടെ മടിത്തട്ടിലായിരുന്നുവെന്ന് ചരിത്രരേഖകൾ പറയുന്നു. <ref name= Yonge/>, <ref name= AntoinetteFowle/>, <ref name=Fraser>{{cite book|author=Fraser, Antonia|title= Marie Antoinette|publisher= Doubleday| ISBN= 9780385489485 }}</ref>. അന്റോനെറ്റിന് പത്തു വയസ്സുള്ളപ്പോൾ പിതാവ് അന്തരിച്ചു. അച്ഛന് തന്നോടുണ്ടായിരുന്ന വാത്സല്യം മരിയ ഒരിക്കലും മറന്നില്ല, അമ്മയോട് എന്നും ഭയം കലർന്ന ബഹുമാനമായിരുന്നു.<ref>[https://archive.org/stream/memoirsofmadamec01campuoft#page/n10/mode/1up The Private Life of Marie Antoinette -Memoirs by madam Campan Vol. I page 118-119]</ref>
===വിവാഹം===
[[File:Marie Antoinette Young3.jpg|thumb|left| മേരി അന്റോനെറ്റ് 1769]]
സാമ്രാജ്യത്തിന്റെ ഭരണഭാരം മാതാവ് മരിയാ തെരേസയുടെ ചുമലുകളിലായി. ഫ്രാൻസുമായുള്ള സൈനിക-രാഷ്ട്രീയ ബന്ധുത്വം ശക്തിപ്പെടുത്താനായി മരിയാ തെരേസ പുത്രി മേരി അന്റോനെറ്റിന്റെ വിവാഹം ഫ്രാൻസിലെ കിരീടാവകാശി, യുവരാജാവ് ലൂയി അഗസ്റ്റുമായി ഉറപ്പിച്ചു. [[ലൂയി പതിനഞ്ചാമൻ |ഫ്രഞ്ചു ചക്രവർത്തി ലൂയി പതിനഞ്ചാമന്റെ]] പൗത്രനായിരുന്നു ലൂയി അഗസ്റ്റ്. പുത്രിയെ കരുവാക്കി ഫ്രാൻസിനെ സ്വാധീനിക്കാമെന്ന് മരിയ തെരേസ കണക്കുകൂട്ടിയതായി ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു.<ref name= Yonge/> മേരി അന്റോനെറ്റും ലൂയി അഗസ്റ്റുമായുള്ള വിവാഹം 1770 മേ 16-ന് വെഴ്സായ് കൊട്ടാരത്തിൽ വെച്ചു നടന്നു. യൂറോപ്പിലെ രാജ-പ്രഭു കുടുംബങ്ങളിലെ എണ്ണമറ്റ വ്യക്തികൾ വിവാഹവിരുന്നിൽ പങ്കെടുത്തു.<ref>[https://archive.org/stream/memoirsofmadamec01campuoft#page/n9/mode/2up The Private Life of Marie Antoinette- Memoirs of Madam Campan Vol1 pages 120-128]</ref> കുറച്ചു ദിവസങ്ങൾക്കുശേഷം വധൂവരന്മാർ പാരിസിലേക്കു പുറപ്പെട്ടു. അവരുടെ വരവു പ്രമാണിച്ച് ലൂയി ചത്വരത്തിൽ (ഇന്നത്തെ കൊൺകോഡ് ചത്വരം) അതി ഗംഭീരമായ വെടിക്കെട്ട് ഏർപ്പാടു ചെയ്തിരുന്നു.<ref name= AntoinetteFowle /><ref name= Yonge/>
പതിനഞ്ചു വയസ്സുകാരിയായ നവവധുവിന് ഫ്രഞ്ച് രീതികളും അന്തപുരങ്ങളിലെ ചിട്ടവട്ടങ്ങളുമായി എളുപ്പത്തിൽ ഇണങ്ങാനായില്ല. ഓസ്റ്റ്രിയയും ഫ്രാൻസും തമ്മിൽ പാരമ്പരാഗതമായുള്ള വൈരം കാരണം മേരി അന്റോയ്നെറ്റിനെ പ്രഞ്ചു സമൂഹം എന്നും വിദേശിയായി കണ്ടു.<ref name= Yonge/>. കൊട്ടാരത്തിലെ ഉപജാപങ്ങളും മേരിക്ക് അനുകൂലമായിരുന്നില്ല. സന്താനങ്ങളുണ്ടാവാൻ കാലതാമസം നേരിട്ടതോടെ രാജദമ്പതികളുടെ സ്വകാര്യജീവിതം പരസ്യചർച്ചകൾക്ക് വിഷയമായി.<ref name= Yonge/>,<ref name= AntoinetteFowle/>,<ref name= Lever/>, <ref name=Fraser/>. ചക്രവർത്തി ലൂയി പതിനഞ്ചാമന്റെ മേൽ ഏറെ സ്വാധീനമുണ്ടായിരുന്ന മദാം ഡു ബാറി പല തെറ്റിദ്ധാരണകൾക്കും വഴിതെളിച്ചു. <ref>[https://archive.org/stream/memoirsofmadamec01campuoft#page/n9/mode/2up The Private Life of Marie Antoinette- Memoirs of Madam Campan Vol1 pages 115,131]</ref>
===സിംഹാസനത്തിൽ===
1774-ൽ ലൂയി പതിനഞ്ചാമൻ വസൂരി ബാധിച്ച് അന്തരിച്ചു. [[ലൂയി പതിനാറാമൻ| ലൂയി പതിനാറാമനായി]] ലൂയി അഗസ്റ്റ് സിംഹാസനത്തിലേറി. പത്തൊമ്പതുകാരിയായ മേരി അന്റോനെറ്റ് ഫ്രാൻസിന്റെ രാജ്ഞിയും. അധികാരത്തിന്റെ ആദ്യ വർഷങ്ങളിൽ രാജദമ്പതികളും ജനതയും തമ്മിൽ വലിയ ഉരസലുകളൊന്നും ഉണ്ടായില്ല. രാജപദവിയുടെ അച്ചടക്കനിയമങ്ങൾ അതേപടി അനുസരിക്കുന്നവളായിരുന്നില്ല മേരി. ഭാര്യയോടുള്ള ലൂയി പതിനാറാമന്റെ ഉദാസീനഭാവവും ഭർത്താവിന്റെ അസാന്നിധ്യത്തിൽ മേരി നടത്തിയ വിരുന്നുസത്കാരങ്ങളും അലസമായ ദിനചര്യകളും, വസ്ത്രാഭരണങ്ങളോടുള്ള കൊതിയും ക്രമേണ മേരിക്ക് ദുഷ്പേരു വരുത്തിവെച്ചു.<ref name= AntoinetteFowle/> ഒരു കുഞ്ഞിനെ ദത്തെടുക്കാൻ ശ്രമിച്ചതും വലിയ വിനയായി ഭവിച്ചു. ആ കുഞ്ഞ് മുമ്പെങ്ങോ അവിഹിതബന്ധത്തിലൂടെ മേരി ജന്മം നല്കിയ സന്താനമാണെന്നും, ഇപ്പോൾ കുഞ്ഞിന് നിയമസാധുത വരുത്താൻ ശ്രമിക്കുകയുമാണെന്നുള്ള കിംവദന്തി പരന്നു<ref name= AntoinetteFowle/>.
ചക്രവർത്തിപദമേറ്റ് ഏതാനും വർഷങ്ങൾക്കുശേഷം രാജദമ്പതികളുടെ ദാമ്പത്യബന്ധം മെച്ചപ്പെട്ടു. 1778 ഡിസമ്പർ 19-ന് ആദ്യത്തെ കുഞ്ഞ് മരിയാ തെരേസ ഷാർലെറ്റ് പിറന്നു. അതിനടുത്ത വർഷങ്ങളിലായി ലൂയി ജോസെഫ്(ജ.1781-മ.1789) ലൂയി ചാൾസ് (പിന്നീട് നാമമാത്രമായെങ്കിലും ലൂയി പതിനേഴാമൻ)(ജ1785-മ1795), സോഫി ബിയാട്രിസ് (ജ.1786-മ.1787) എന്നിവർക്കു ജന്മം നല്കി.
====പരിഷ്കാരങ്ങൾ, പാഴ്ച്ചെലവുകൾ ====
രാജ്ഞിയെന്ന നിലക്ക് മേരി അന്റോയ്നെറ്റ് കൊട്ടാരത്തിനകത്തും പുറത്തും പലേ പരിഷ്കാരങ്ങളും കൊണ്ടുവന്നു. ഫ്രഞ്ചു സംസ്കാരത്തെ താഴ്ത്തിക്കെട്ടാനും വിദേശി(ഓസ്റ്റ്രിയൻ) രീതികൾ ഫ്രഞ്ചുകാരിൽ കെട്ടിച്ചുമത്താനുമുള്ള ശ്രമമായി ഇവയൊക്കെ വ്യാഖ്യാനിക്കപ്പെട്ടു.<ref name= Yonge/>,<ref name= AntoinetteFowle/>
വെഴ്സായ് കൊട്ടരവളപ്പിനകത്തെ പെറ്റിറ്റ് ട്രിയാനോൻ എന്ന കൊച്ചുകൊട്ടാരം ചക്രവർത്തി പത്നിയുടെ സ്വകാര്യ ആവശ്യങ്ങൾക്കായി ചാർത്തിക്കൊടുത്തു. ഈ കെട്ടിടത്തിന്റെ പുതുക്കിപ്പണിയലിനും മോടിപിടിപ്പിക്കലിനുമായി മേരി സമയവും പണവും ചെലവഴിച്ചു. രാജ്ഞിക്ക് നിയമപ്രകാരം 200,000 ഫ്രാങ്ക് വാർഷിക അലവൻസ് അനുവദിക്കപ്പെട്ടിരുന്നു. ചെലവ് ഇതിനേക്കാളും അനേകമടങ്ങായെന്നും അധികച്ചെലവ് രാജഭണ്ഡാരത്തിൽ നിന്നെടുത്തെന്നും ജനസംസാരമുയർന്നു. <ref name= AntoinetteFowle/>
 
മേരിക്കെതിരെ പൊതുജനാഭിപ്രായം ശക്തിപ്പെടാനുള്ള മറ്റൊരു കാരണം ഒരു '''വൈര നെക്ലേസ്''' ആയിരുന്നു. കർദ്ദിനാൾ റോഹനേയും മദാം ലാമോട്ടിനേയും ഇടനിലക്കാരാക്കി, ആഭരണവ്യാപാരിയായ ബൂമറെ കബളിപ്പിച്ച് 3000,000 ഫ്രാങ്ക് വിലവരുന്ന വൈരനെക്ലെസ് കൈവശപ്പെടുത്തിയെന്നതായിരുന്നു മേരിക്കെതിരായുള്ള ആരോപണം. വിചാരണസമയത്ത് മേരിയുടെ നിരപരാധിത്വം വെളിപ്പെട്ടെങ്കിലും, ആ കളങ്കം പൂർണമായും മാഞ്ഞുപോയില്ല.<ref name= Yonge/>,<ref name= AntoinetteFowle/>, <ref>[https://books.google.co.in/books?id=QTMOAAAAQAAJ&pg=PA241&lpg=PA241&dq=montjoie,+%22history+of+marie+antoinette+Vol+2&source=bl&ots=01Lo_US1v5&sig=w99rbO0lGbOkkwQ2T-UO83I65Gw&hl=en&sa=X&ei=elgWVauvIceiugSHl4HQDg&ved=0CCIQ6AEwAQ#v=onepage&q&f=false The private Life of Marie Antoinette -Memoirs by Madam Campan,1823, Vol.II page 1-15]</ref>
====സാമൂഹ്യ-രാഷ്ട്രീയ അന്തരീക്ഷം, ഫ്രഞ്ചു വിപ്ലവം====
{{പ്രധാനലേഖനം|ഫ്രഞ്ചു വിപ്ലവം}}
[[ജ്ഞാനോദയകാലം| ജ്ഞാനോദയകാലത്തിന്റെ ]] പശ്ചാത്തലത്തിൽ യൂറോപ്യൻ സമൂഹത്തിന്റെ ചിന്താഗതികളിൽ വിപ്ലവാത്മകമായ പരിവർത്തനങ്ങൾ ഉണ്ടായി.പതിനെട്ടാം ശതകത്തിന്റെ അവസാനത്തെ രണ്ടു ദശകങ്ങളിൽ ഫ്രാൻസിൽ സാമൂഹ്യവും രാഷ്ട്രീയവുമായ വൻമാറ്റങ്ങൾ സംഭവിച്ചു.<ref>[https://archive.org/stream/marieantoinetted01imbe#page/n8/mode/1up Marie Antoinette and the downfall of Royalty-Imbert de Saint-Amand 1891]</ref> സ്വതന്ത്ര്യമാണ് മനഷ്യന്റെ ഏറ്റവും അമൂല്യ സമ്പത്തെന്ന [[റൂസ്സോ |റൂസ്സോയുടേയും]] [[അമേരിക്കൻ സ്വാതന്ത്ര്യസമരം | അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിൽ ]]പങ്കെടുത്ത് തിരിച്ചെത്തിയ പട്ടാളക്കാരുടേയും പുത്തൻ ആശയങ്ങൾ ജനങ്ങളെ പ്രബുദ്ധരാക്കി. നിരന്തരമായ യുദ്ധക്കെടുതികൾ, കാലാവസ്ഥ മോശമായതു കാരണം തുടർച്ചയായുള്ള വിളവുനാശങ്ങൾ,ഭക്ഷ്യക്ഷാമം ഇവയൊക്കെ സാധാരണജനതയുടെ നിത്യജീവിതം ദുരിതപൂർണമാക്കി.<ref>{{cite book|title= Interpreting the French Revolution|author=Francois Furet|publisher=Cambridge University Press|year=1981|ISBN= 9780521280495}}</ref>. നികുതി വർധനവ് തങ്ങളെ മാത്രം ബാധിക്കുന്ന പ്രശ്നമാണെന്നും പുരോഹിത-കുലീനവർഗങ്ങൾ കാലാകാലമായി നികുതിയുടെ പരിധിക്കുപുറത്താണെന്നുമുള്ള വസ്തുതയും ഈ നില മാറ്റാൻ ശ്രമിച്ച ധനകാര്യോപദേഷ്ടാവിനെ ചക്രവർത്തി പുറത്താക്കിയതും(1787) പൊതുജനത്തെ കുപിതരാക്കി. സ്വതന്ത്ര്യമാണ് മനഷ്യന്റെ ഏറ്റവും അമൂല്യ സമ്പത്തെന്ന റൂസ്സോയുടേയും അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ പട്ടാളക്കാരുടേയും പുത്തൻ ആശയങ്ങൾ ജനങ്ങളെ പ്രബുദ്ധരാക്കി. ലൂയി ചക്രവർത്തിയെ താഴത്തിറക്കാനായി ഇളയസഹോദരൻചാർച്ചയിൽപ്പെട്ട സഹോദരൻ ഒർലീൻസ് പ്രഭു ഗൂഢാലോചന നടത്തി. ഒർലീൻസ് പ്രഭുവിന്റെ ഔദ്യോഗികവസതി പാലേ റോയാൽ പാട്രിയറ്റ് കക്ഷിയുടെ സമ്മേളനസ്ഥലമായി. <ref>[http://onlinebooks.library.upenn.edu/webbin/book/lookupid?key=ha005942687 Men and Women of French Revolution- J. Mills Witham 1933]</ref>.
 
1789 മെയ് 5-ന് നൂറ്റിയെഴുപത്തഞ്ചു കൊല്ലത്തെ വിടവിനു ശേഷം പുരോഹിതർ , കുലീനർ, സാധാരണജനത എന്നീ മൂന്നുവർഗങ്ങളുടെ പ്രതിനിധികളടങ്ങുന്ന പൗരസഭ, എസ്റ്റാറ്റ് ജനറാൽ, വെഴ്സായിൽ സമ്മേളിച്ചു. പുരോഹിത-കുലീന പ്രതിനിധികൾ യാതൊരു വിധ ആനുകൂല്യങ്ങളും വിട്ടുകൊടുക്കാൻ തയ്യാറായില്ല. പൊതുജനങ്ങളും വരേണ്യവർഗങ്ങളും തമ്മിലുള്ള വൈരം മൂത്തു. ചക്രവർത്തി തങ്ങൾക്കെതിരെ സായുധാക്രമണം നടത്താൻ ഒരുമ്പെടുകയാണെന്ന വാർത്ത പരന്നതോടെ രോഷാകുലരായ ജനം 1789 ജൂലൈ 14-ന് ബാസ്റ്റീൽ തടവറ ഭേദിച്ച്. അതിനകത്ത് സംഭരിച്ചു വെച്ചിരുന്ന യുദ്ധക്കോപ്പുകൾ കൈക്കലാക്കി. ഭരണപരിഷ്കാരങ്ങൾ നടപ്പിൽ വരുത്താൻ ജനകീയസഭ ചക്രവർത്തിയിൽ നിർബന്ധം ചെലുത്തി. 21 ജൂലൈ 1791-ന് രാജകുടുംബം ഓസ്റ്റ്രിയയിലേക്ക് രക്ഷപ്പെടാൻ ശ്രമം നടത്തിയത് വിഫലമായി. രാജകുടുംബം കൊട്ടാരത്തടങ്ങലിലായി. ഇതിനകം ഫ്രാൻസിൽ മൂന്നു വ്യത്യസ്ഥ പ്രസ്ഥാനങ്ങൾ രൂപം കൊണ്ടിരുന്നു. രാജഭക്തരുടെ ഫൂയോൺസ് വിഭാഗം, വിപ്ലവപാർട്ടിയുടെ രണ്ടു വിഭാഗങ്ങൾ മിതവാദികളുടെ ഷിറോൻഡിൻസ് ഗ്രൂപ്പും തീവ്രവാദികളുടെ ഷാകോബൈൻസ് ഗ്രൂപ്പും.<ref>[https://archive.org/stream/marieantoinette00abbo#page/n6/mode/1up Marie Antoinette by A.K. Fowle (1906) page 196]</ref>
 
===അവസാന നാളുകൾ ===
1793 ജനവരി 21ന് ലൂയി പതിനാറാമൻ ഗില്ലോട്ടിന് ഇരയായി. ആഗസ്റ്റ് മാസത്തിൽ മേരി അന്റോനെറ്റ് വധശിക്ഷക്കു വിധിക്കപ്പെട്ടവർക്കുള്ള കൊൺസേർഷ്യൊറി തുറുങ്കിലേക്ക് മാറ്റിത്താമസിക്കപ്പെട്ടു. ഒക്റ്റോബറിൽ മേരിയുടെ വിചാരണക്കു വിധേയയായി. വിപ്ലവത്തെ വിരോധിച്ചു എന്നതായിരുന്നു മേരിയുടെ കുറ്റം. ഇരുപത്തിനാലു മണിക്കൂറിനകം വധശിക്ഷ നടപ്പാക്കണമെന്നായിരുന്നു വിധി. പിറ്റേന്ന് രാവിലെ പതിനൊന്നു മണിക്ക് സൈനികർ മേരിയെ വിപ്ലവചത്വരത്തിലേക്ക് (പഴയ ലുയി പതിന്ഞ്ചാമൻപതിനഞ്ചാമൻ ചത്വരം, ഇന്നത്തെ കോൺകോഡ് ചത്വരം) നയിച്ചു. സൂര്യോദയത്തിനു മുമ്പ് തന്നെ വധശിക്ഷ കാണാനായി ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു.<ref>[https://archive.org/stream/marieantoinette00abbo#page/n5/mode/2up Marie Antoinette by A.W.L Fowle page 236-246]</ref>
[[File:Exécution de Marie Antoinette le 16 octobre 1793.jpg|thumb|right| മേരി അന്റോനെറ്റ് ഗില്ലോട്ടിനിൽ-വർണ ചിത്രം ]]
==കുടുംബാംഗങ്ങളുടെ വിധി ==
===എലിസബെത് ( 1754-1794)===
ഏകാധിപതിയുടെ സഹോദരി എന്ന കുറ്റത്തിന് വിപ്ലവക്കോടതി എലിസബെത്തിന് വധശിക്ഷ വിധിച്ചു. 1794 മേ-10ന് ഗില്ലോട്ടിന് ഇരയായി. <ref>[https://archive.org/stream/marieantoinette00abbo#page/n5/mode/2up Marie Antoinette by A.W.L Fowle page 251-254]</ref>
===ചാൾസ് ലൂയിസ് (1785-1795)===
മേരി അന്റോണെറ്റിനെ കൊൺസേർഷ്യൊറി കൽത്തുറുങ്കിലേക്കു മാറ്റിത്തമസിച്ചപ്പോൾത്തന്നെ പുത്രൻ ലൂയി ചാൾസും ടോംപ്സിലെ മറ്റൊരു തടവറയിലേക്കു മാറ്റപ്പെട്ടു. അവിടെ സൈമൺ എന്ന ചെരുപ്പുകുത്തുിയുടെ മേൽനോട്ടത്തിലായിരുന്നുവെന്നും അയാൾ ദേഹോപദ്രവമെൽപിക്കുമായിരുന്നെന്നും പറയപ്പെടുന്നു. കുടുംബപ്രശ്നങ്ങളാൽ സൈമൺ ടോംപ് തുറുങ്കു വിട്ടു പോയതിൽപ്പിന്നെ വളരെക്കാലത്തേക്ക് ആരും ലൂയി ചാൾസിന്റെ ജയിലറ സന്ദർശിച്ചതായി പരാമർശമില്ല. 1795 ജൂൺ 8-ന് ലൂയി ചാൾസ് മരിച്ചു.<ref name= Yonge/> <ref>[https://archive.org/stream/marieantoinette00abbo#page/n5/mode/2up Marie Antoinette by A.W.L Fowle page 255-258]</ref>
===മരിയാ തെരേസ (1778-1851) ===
ഫ്രഞ്ചു വിപ്ലവത്തെ അതിജീവിച്ച് വീണ്ടും രാജകുടുംബാംഗമാവാൻ മരിയാ തെരേസക്കു കഴിഞ്ഞു. ഓസ്റ്റ്രിയയുമായി രാഷ്ട്രീയത്തടവുകാരെ കൈമാറാനുള്ള വ്യവസ്ഥയനുസരിച്ച് 1796 ജനവരി 9ന് മരിയാ തെരേസ വിയന്നയിലെത്തി. പിന്നീട് അച്ഛന്റെ സഹോദരൻ ആർത്വാ പ്രഭുവിന്റെ പുത്രൻ ലൂയി അന്റോയ്നെ വിവാഹം കഴിച്ചു. ഫ്രാൻസിൽ രാജവാഴ്ച പുനഃസ്ഥാപിക്കപ്പെട്ടപ്പോൾ ആർത്വാ പ്രഭുവിന് ചാൾസ് പത്താമൻ എന്ന പേരിൽ രാജപദവിയേൽക്കാനുള്ള അവസരം ലഭിച്ചു. ലൂയി അന്റോയൻ കിരീടാവകാശിയായി. മരിയാ തെരേസ യുവരാജ്ഞിയും. ചാൾസ് പത്താമന്റെ ഭരണം ആറു വർഷമേ(1824-1830) നീണ്ടു നിന്നുള്ളു. 1830-ലെ ജൂലൈ വിപ്ലവം ചാൾസ് പത്താമനെ സ്ഥാനത്യാഗം ചെയ്യാൻ നിർബന്ധിതനാക്കി. രാജകുടുംബം ബ്രിട്ടനിലേക്ക് രക്ഷപ്പെട്ടു. പീിന്നീട് പ്രാഹയിലേക്ക് താമസം മാറ്റി. ഭർത്താവിന്റെ മരണശേഷം മരിയാ തെരേസ വിയന്നയിൽ വാസമുറപ്പിച്ചു.1851 ഒക്റ്റോബർ 19-ന് ന്യൂമോണിയ ബാധിച്ച് മരണമടഞ്ഞു. സന്താനങ്ങളില്ലായിരുന്നു. <ref>[https://archive.org/stream/marieantoinette00abbo#page/n5/mode/2up Marie Antoinette by A.W.L Fowle page 259-263]</ref>
==അവലംബം ==
<references/>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2156716" എന്ന താളിൽനിന്ന് ശേഖരിച്ചത്