"കൊറാസൺ അക്വിനൊ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 75 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q1480 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.)No edit summary
വരി 25:
|signature = Aquino Sig.svg
}}
[[ഫിലിപ്പീൻസ്|ഫിലിപ്പീൻസിന്റെ]] ആദ്യ വനിതാ പ്രസിഡന്റായിരുന്നു '''കൊറാസൺ അക്വിനൊ''' '''Maria Corazon Sumulong Cojuangco-Aquino''' (1933 [[ജനുവരി 25]], – 2009 [[ഓഗസ്റ്റ് 1]], ). 1986-ൽ പ്രസിഡന്റ് [[ഫെർഡിനാൻഡ് മർകോസ്|ഫെർഡിനാൻഡ് മർകോസിന്റെ]] തെരഞ്ഞെടുപ്പഴിമതികൾക്കെതിരെ നടത്തിയ രക്തരൂക്ഷിത വിപ്ളവത്തിലൂടെ അധികാരത്തിൽവന്ന അവർ, അതേ വർഷത്തിൽ [[ടൈം മാഗസിൻ|ടൈം മാഗസിന്റെ]] ''വുമൻ ഒഫ് ദ് ഇയർ'' ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
 
ടാർലാക് പ്രവിശ്യയിൽ 1933 [[ജനുവരി 25]]-ന് കൊറാസൺ ജനിച്ചു. ന്യൂയോർക്കിലെ സെന്റ് വിൻസെന്റ് കോളജിൽ നിന്ന് ബിരുദം നേടിയശേഷം രാഷ്ട്രീയ പ്രവർത്തകനായ [[അക്വിനോ ബനീഞ്ഞോ സെമിയോൺ|ബെനീഞ്ഞോ അക്വിനൊയെ]] വിവാഹം ചെയ്തു. 1972-ൽ പ്രസിഡന്റ് മർകോസ് പ്രഖ്യാപിച്ച സൈനികനിയമപ്രകാരം ബെനീഞ്ഞോ അക്വിനൊ തടവിലായതിനെത്തുടർന്ന് കൊറാസൺ രാഷ്ട്രീയത്തിൽ സജീവമായി. 1983- [[ഓഗസ്റ്റ് 21]]-ന് ബെനീഞ്ഞോ അക്വിനൊയെ [[മനില|മനിലയിൽ]] വച്ച് പട്ടാളക്കാർ കൊലപ്പെടുത്തിയപ്പോൾ മർകോസിനെതിരെ കൊറാസൺ റാലികൾ സംഘടിപ്പിക്കുകയും പ്രതിഷേധ സമരങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. 1986-ൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മർകോസിന്റെ പാർട്ടിയായ നാഷണൽ അസംബ്ളിയെ പുറത്താക്കി രാജ്യത്തിന്റെ ഏഴാമത്തെ പ്രസിഡന്റായി അധികാരമേറ്റു. കമ്യൂണിസ്റ്റ് വിപ്ളവകാരികളുടെ പ്രതിഷേധത്തിനിടയിലും ഭരണപരിഷ്കാരങ്ങളുമായി മുന്നോട്ടുപോയ കൊറാസൺ 1992 [[ജൂൺ 30]]-ന് പദവി ഒഴിഞ്ഞു. കോളൺ കാൻസർ ബാധിച്ച് ചികിൽസയിലായിരുന്ന അവർ 2009 [[ഓഗസ്റ്റ് 1]]-ന് അന്തരിച്ചു. അവരുടെ പുത്രനായ [[ബെനിഗ്നോ അക്ക്വിനോ III]]2010 ജൂൺ 30-ന് ഫിലിപ്പീൻസിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.
 
==അവലംബം==
"https://ml.wikipedia.org/wiki/കൊറാസൺ_അക്വിനൊ" എന്ന താളിൽനിന്ന് ശേഖരിച്ചത്