"മെറീ അന്റോനെറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 34:
===സിംഹാസനത്തിൽ===
1774-ൽ ലൂയി പതിനഞ്ചാമൻ വസൂരി ബാധിച്ച് അന്തരിച്ചു. [[ലൂയി പതിനാറാമൻ| ലൂയി പതിനാറാമനായി]] ലൂയി അഗസ്റ്റ് സിംഹാസനത്തിലേറി. പത്തൊമ്പതുകാരിയായ മേരി അന്റോനെറ്റ് ഫ്രാൻസിന്റെ രാജ്ഞിയും. അധികാരത്തിന്റെ ആദ്യ വർഷങ്ങളിൽ രാജദമ്പതികളും ജനതയും തമ്മിൽ വലിയ ഉരസലുകളൊന്നും ഉണ്ടായില്ല. രാജപദവിയുടെ അച്ചടക്കനിയമങ്ങൾ അതേപടി അനുസരിക്കുന്നവളായിരുന്നില്ല മേരി. ഭാര്യയോടുള്ള ലൂയി പതിനാറാമന്റെ ഉദാസീനഭാവവും ഭർത്താവിന്റെ അസാന്നിധ്യത്തിൽ മേരി നടത്തിയ വിരുന്നുസത്കാരങ്ങളും അലസമായ ദിനചര്യകളും, വസ്ത്രാഭരണങ്ങളോടുള്ള കൊതിയും ക്രമേണ മേരിക്ക് ദുഷ്പേരു വരുത്തിവെച്ചു.<ref name= Antoinette/> ഒരു കുഞ്ഞിനെ ദത്തെടുക്കാൻ ശ്രമിച്ചതും വലിയ വിനയായി ഭവിച്ചു. ആ കുഞ്ഞ് മുമ്പെങ്ങോ അവിഹിതബന്ധത്തിലൂടെ മേരി ജന്മം നല്കിയ സന്താനമാണെന്നും, ഇപ്പോൾ കുഞ്ഞിന് നിയമസാധുത വരുത്താൻ ശ്രമിക്കുകയുമാണെന്നുള്ള കിംവദന്തി പരന്നു<ref name= Antoinette/>.
ചക്രവർത്തിപദമേറ്റ് ഏതാനും വർഷങ്ങൾക്കുശേഷം രാജദമ്പതികളുടെ ദാമ്പത്യബന്ധം മെച്ചപ്പെട്ടു. 1778 ഡിസമ്പർ 19-ന് ആദ്യത്തെ കുഞ്ഞ് മരിയാ തെരേസ ഷാർലെറ്റ് പിറന്നു. അതിനടുത്ത വർഷങ്ങളിലായി ലൂയി ജോസെഫ്(ജ.1781-മ.1789) ലൂയി ചാൾസ് (പിന്നീട് നാമമാത്രമായെങ്കിലും ലൂയി പതിനേഴാമൻ)(ജ1785-മ1795), സോഫി ബിയാട്രിസ് (ജ.1786-മ.1787) എന്നിവർക്കു ജന്മം നല്കി.
====പരിഷ്കാരങ്ങൾ, പാഴ്ച്ചെലവുകൾ ====
രാജ്ഞിയെന്ന നിലക്ക് മേരി അന്റോയ്നെറ്റ് കൊട്ടാരത്തിനകത്തും പുറത്തും പലേ പരിഷ്കാരങ്ങളും കൊണ്ടുവന്നു. ഫ്രഞ്ചു സംസ്കാരത്തെ താഴ്ത്തിക്കെട്ടാനും വിദേശി(ഓസ്റ്റ്രിയൻ) രീതികൾ ഫ്രഞ്ചുകാരിൽ കെട്ടിച്ചുമത്താനുമുള്ള ശ്രമമായി ഇവയൊക്കെ വ്യാഖ്യാനിക്കപ്പെട്ടു.<ref name= Yonge/>,<ref name= Antoinette/>
വരി 45:
പതിനെട്ടാം ശതകത്തിന്റെ അവസാനത്തെ രണ്ടു ദശകങ്ങളിൽ ഫ്രാൻസിൽ സാമൂഹ്യവും രാഷ്ട്രീയവുമായ വൻമാറ്റങ്ങൾ സംഭവിച്ചു.<ref>[https://archive.org/stream/marieantoinetted01imbe#page/n8/mode/1up Marie Antoinette and the downfall of Royalty-Imbert de Saint-Amand 1891]</ref> നിരന്തരമായ യുദ്ധക്കെടുതികൾ, കാലാവസ്ഥ മോശമായതു കാരണം തുടർച്ചയായുള്ള വിളവുനാശങ്ങൾ,ഭക്ഷ്യക്ഷാമം ഇവയൊക്കെ സാധാരണജനതയുടെ നിത്യജീവിതം ദുരിതപൂർണമാക്കി.<ref>{{cite book|title= Interpreting the French Revolution|author=Francois Furet|publisher=Cambridge University Press|year=1981|ISBN= 9780521280495}}</ref>. നികുതി വർധനവ് തങ്ങളെ മാത്രം ബാധിക്കുന്ന പ്രശ്നമാണെന്നും പുരോഹിത-കുലീനവർഗങ്ങൾ കാലാകാലമായി നികുതിയുടെ പരിധിക്കുപുറത്താണെന്നുമുള്ള വസ്തുതയും ഈ നില മാറ്റാൻ ശ്രമിച്ച ധനകാര്യോപദേഷ്ടാവിനെ ചക്രവർത്തി പുറത്താക്കിയതും(1787) പൊതുജനത്തെ കുപിതരാക്കി. സ്വതന്ത്ര്യമാണ് മനഷ്യന്റെ ഏറ്റവും അമൂല്യ സമ്പത്തെന്ന റൂസ്സോയുടേയും അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ പട്ടാളക്കാരുടേയും പുത്തൻ ആശയങ്ങൾ ജനങ്ങളെ പ്രബുദ്ധരാക്കി. ലൂയി ചക്രവർത്തിയെ താഴത്തിറക്കാനായി ഇളയസഹോദരൻ ഒർലീൻസ് പ്രഭു ഗൂഢാലോചന നടത്തി. ഒർലീൻസ് പ്രഭുവിന്റെ ഔദ്യോഗികവസതി പാലേ റോയാൽ പാട്രിയറ്റ് കക്ഷിയുടെ സമ്മേളനസ്ഥലമായി. <ref>[http://onlinebooks.library.upenn.edu/webbin/book/lookupid?key=ha005942687 Men and Women of French Revolution- J. Mills Witham 1933]</ref>.
 
1789 മെയ് 5-ന് നൂറ്റിയെഴുപത്തഞ്ചു കൊല്ലത്തെ വിടവിനു ശേഷം പുരോഹിതർ , കുലീനർ, സാധാരണജനത എന്നീ മൂന്നുവർഗങ്ങളുടെ പ്രതിനിധികളടങ്ങുന്ന പൗരസഭ, എസ്റ്റാറ്റ് ജനറാൽ, വെഴ്സായിൽ സമ്മേളിച്ചു. പുരോഹിത-കുലീന പ്രതിനിധികൾ യാതൊരു വിധ ആനുകൂല്യങ്ങളും വിട്ടുകൊടുക്കാൻ തയ്യാറായില്ല. പൊതുജനങ്ങളും വരേണ്യവർഗങ്ങളും തമ്മിലുള്ള വൈരം മൂത്തു. ചക്രവർത്തി തങ്ങൾക്കെതിരെ സായുധാക്രമണം നടത്താൻ ഒരുമ്പെടുകയാണെന്ന വാർത്ത പരന്നതോടെ രോഷാകുലരായ ജനം 1789 ജൂലൈ 14-ന് ബാസ്റ്റീൽ തടവറ ഭേദിച്ച്. അതിനകത്ത് സംഭരിച്ചു വെച്ചിരുന്ന യുദ്ധക്കോപ്പുകൾ കൈക്കലാക്കി. ഭരണപരിഷ്കാരങ്ങൾ നടപ്പിൽ വരുത്താൻ ജനകീയസഭ ചക്രവർത്തിയിൽ നിർബന്ധം ചെലുത്തി. 21 ജൂലൈ 1791-ന് രാജകുടുംബം ഓസ്റ്റ്രിയയിലേക്ക് രക്ഷപ്പെടാൻ ശ്രമം നടത്തിയത് വിഫലമായി. രാജകുടുംബം കൊട്ടാരത്തടങ്ങലിലായി. ഇതിനകം ഫ്രാൻസിൽ മൂന്നു വ്യത്യസ്ഥ പ്രസ്ഥാനങ്ങൾ രൂപം കൊണ്ടിരുന്നു. രാജഭക്തരുടെ ഫൂയോൺസ് വിഭാഗം, വിപ്ലവപാർട്ടിയുടെ രണ്ടു വിഭാഗങ്ങൾ മിതവാദികളുമടങ്ങുന്ന ഷിറോൻഡിൻസ് ഗ്രൂപ്പും തീവ്രവാദികളുടെ ഷാകോബൈൻസ് ഗ്രൂപ്പും.<ref>[https://archive.org/stream/marieantoinette00abbo#page/n6/mode/1up marieMarie Antoinette by A.K. Fowle (1906) page 196]</ref>
 
1791 ഒക്റ്റോബർ മുതൽ സപ്റ്റമ്പർ വരെ പ്രാബല്യത്തിലിരുന്ന നിയമസഭ 1792 ആഗസ്റ്റിൽ രാജഭരണം അവസാനിപ്പിച്ച്, ഫ്രാൻസിനെ ജനാധിപത്യരാഷ്ട്രമായി പ്രഖ്യാപിച്ചു. ഭരണം ദേശീയസമിതിയുടെ (National Convention ) കൈകളിലായി. കാപെറ്റ് എന്ന പഴയ വംശപ്പേർ നല്കപ്പെട്ട രാജകുടുംബത്തിന്റെ മേൽ ദേശദ്രോഹക്കുറ്റും ചുമത്തപ്പെട്ടു. ലൂയി പതിനാറാമൻ, സഹോദരി എലിസബെത് , പത്നി മേരി അന്റോനെറ്റ്, പുത്രി മരിയാ തെരേസ. പുത്രൻ ലൂയി ചാൾസ്, എന്നിവർ നഗരമധ്യത്തിലുള്ള ടോംപ് (ഇംഗ്ലീഷിൽ ടെംപിൾ) കൽത്തുറുങ്കിലടക്കപ്പെട്ടു.
 
===അവസാന നാളുകൾ ===
1793 ജനവരി 21ന് ലൂയി പതിനാറാമൻ ഗില്ലോട്ടിന് ഇരയായി. ആഗസ്റ്റ് മാസത്തിൽ മേരി അന്റോനെറ്റ് വധശിക്ഷക്കു വിധിക്കപ്പെട്ടവർക്കുള്ള കൊൺസേർഷ്യൊറി തുറുങ്കിലേക്ക് മാറ്റിത്താമസിക്കപ്പെട്ടു. ഒക്റ്റോബറിൽ മേരിയുടെ വിചാരണക്കു വിധേയയായി. ഇരുപത്തിനാലു മണിക്കൂറിനകം വധശിക്ഷ നടപ്പാക്കണമെന്നായിരുന്നു വിധി. പിറ്റേന്ന് രാവിലെ പതിനൊന്നു മണിക്ക് സൈനികർ മേരിയെ വിപ്ലവചത്വരത്തിലേക്ക് (പഴയ ലുയി പതിന്ഞ്ചാമൻ ചത്വരം, ഇന്നത്തെ കോൺകോഡ് ചത്വരം) നയിച്ചു. സൂര്യോദയത്തിനു മുമ്പ് തന്നെ വധശിക്ഷ കാണാനായി ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു.
1793 ജനവരി 21ന് ലൂയി പതിനാറാമൻ ഗില്ലോട്ടിന് ഇരയായി.
[[File:Exécution de Marie Antoinette le 16 octobre 1793.jpg|thumb|right| മേരി അന്റോനെറ്റ് ഗില്ലോട്ടിനിൽ-വർണ ചിത്രം ]]
==കുടുംബാംഗങ്ങളുടെ വിധി ==
===എലിസബെത് ( 1754-1794)===
ഏകാധിപതിയുടെ സഹോദരി എന്ന കുറ്റത്തിന് വിപ്ലവക്കോടതി എലിസവെത്തിന് വധശിക്ഷ വിധിച്ചു. 1794 മേ-10ന് ഗില്ലോട്ടിന് ഇരയായി.
===ചാൾസ് ലൂയിസ് (1785-1795)===
മേരി അന്റോണെറ്റിനെ കൊൺസേർഷ്യൊറി കൽത്തുറുങ്കിലേക്കു മാറ്റിത്തമസിച്ചപ്പോൾത്തന്നെ പുത്രൻ ലൂയി ചാൾസും മറ്റൊരു തടവറയിലേക്കു മാറ്റപ്പെട്ടു. അവിടെ സൈമൺ എന്ന ചെരുപ്പുകുത്തുിയുടെ മേൽനോട്ടത്തിലായിരുന്നുവെന്നും അയാൾ ദേഹോപദ്രവമെൽപിക്കുമായിരുന്നെന്നും പറയപ്പെടുന്നു. കുടുംബപ്രശ്നങ്ങളാൽ സൈമൺ ടോംപ് തുറുങ്കു വിട്ടു പോയതിൽപ്പിന്നെ വളരെക്കാലത്തേക്ക് ആരും ലൂയി ചാൾസിന്റെ ജയിലറ സന്ദർശിച്ചതായി പരാമർശമില്ല. 1795 ജൂൺ 8-ന് ലൂയി ചാൾസ് മരിച്ചു.
===മരിയാ തെരേസ (1778-1851) ===
ഫ്രഞ്ചു വിപ്ലവത്തെ അതിജീവിച്ച് വീണ്ടും രാജകുടുംബാംഗമാവാൻ മരിയാ തെരേസക്കു കഴിഞ്ഞു. ഓസ്റ്റ്രിയയുമായി രാഷ്ട്രീയത്തടവുകാരെ കൈമാറാനുള്ള വ്യവസ്ഥയനുസരിച്ച് 1796 ജനവരി 9ന് മരിയാ തെരേസ വിയന്നയിലെത്തി. പിന്നീട് അച്ഛന്റെ സഹോദരൻ ആർത്വാ പ്രഭുവിന്റെ പുത്രൻ ലൂയി അന്റോയ്നെ വിവാഹം കഴിച്ചു. ഫ്രാൻസിൽ രാജവാഴ്ച പുനഃസ്ഥാപിക്കപ്പെട്ടപ്പോൾ ആർത്വാ പ്രഭുവിന് ചാൾസ് പത്താമൻ എന്ന പേരിൽ രാജപദവിയേൽക്കാനുള്ള അവസരം ലഭിച്ചു. ലൂയി അന്റോയൻ കിരീടാവകാശിയായി. മരിയാ തെരേസ യുവരാജ്ഞിയും. ചാൾസ് പത്താമന്റെ ഭരണം ആറു വർഷമേ(1824-1830) നീണ്ടു നിന്നുള്ളു. 1830-ലെ ജൂലൈ വിപ്ലവം ചാൾസ് പത്താമനെ സ്ഥാനത്യാഗം ചെയ്യാൻ നിർബന്ധിതനാക്കി. രാജകുടുംബം ബ്രിട്ടനിലേക്ക് രക്ഷപ്പെട്ടു. പീിന്നീട് പ്രാഹയിലേക്ക് താമസം മാറ്റി. ഭർത്താവിന്റെ മരണശേഷം മരിയാ തെരേസ വിയന്നയിൽ വാസമുറപ്പിച്ചു.1851 ഒക്റ്റോബർ 19-ന് ന്യൂമോണിയ ബാധിച്ച് മരണമടഞ്ഞു.
==അവലംബം ==
<references/>
Line 59 ⟶ 67:
File:Versailles palace, August 2013.jpg|വെഴ്സായ് കൊട്ടാരം
File:Latona Fountain-Gardens of Versailles-Palace of Versailles-original-1.jpg| വെഴ്സായ് കൊട്ടരം- ഉദ്യാനം
File:Tour du Temple circa 1795 Ecole Francaise 18th century.jpg |ടോംപ് (ഇംഗ്ലീഷിൽ ടെംപിൾ)കൽത്തുറുങ്ക്
File:Carnival versions of Louis XIV and Marie-Antoinette in front of Versailles Palace.jpg| വെഴ്സായ് കൊട്ടരത്തിനു മുന്നിൽ 2008- ലൂയിxvi -മേരിഅന്റോനെറ്റ് -വേഷക്കേളികൾ
</gallery>
"https://ml.wikipedia.org/wiki/മെറീ_അന്റോനെറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്