"മേരി ആന്റൊനൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,513 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
മേരിക്കെതിരെ പൊതുജനാഭിപ്രായം ശക്തിപ്പെടാനുള്ള മറ്റൊരു കാരണം ഒരു '''വൈര നെക്ലേസ്''' ആയിരുന്നു. കർദ്ദിനാൾ റോഹനേയും മദാം ലാമോട്ടിനേയും ഇടനിലക്കാരാക്കി, ആഭരണവ്യാപാരിയായ ബൂമറെ കബളിപ്പിച്ച് 3000,000 ഫ്രാങ്ക് വിലവരുന്ന വൈരനെക്ലെസ് കൈവശപ്പെടുത്തിയെന്നതായിരുന്നു മേരിക്കെതിരായുള്ള ആരോപണം. വിചാരണസമയത്ത് മേരിയുടെ നിരപരാധിത്വം വെളിപ്പെട്ടെങ്കിലും, ആ കളങ്കം പൂർണമായും മാഞ്ഞുപോയില്ല.<ref name= Yonge/>,<ref name= Antoinette/>, <ref>[https://books.google.co.in/books?id=QTMOAAAAQAAJ&pg=PA241&lpg=PA241&dq=montjoie,+%22history+of+marie+antoinette+Vol+2&source=bl&ots=01Lo_US1v5&sig=w99rbO0lGbOkkwQ2T-UO83I65Gw&hl=en&sa=X&ei=elgWVauvIceiugSHl4HQDg&ved=0CCIQ6AEwAQ#v=onepage&q&f=false The private Life of Marie Antoinette -Memoirs by Madam Campan,1823, Vol.II page 1-15]</ref>
====സാമൂഹ്യ-രാഷ്ട്രീയ അന്തരീക്ഷം, ഫ്രഞ്ചു വിപ്ലവം====
{{പ്രധാനലേഖനം|ഫ്രഞ്ചു വിപ്ലവം}}
പതിനെട്ടാം ശതകത്തിന്റെ അവസാനത്തെ രണ്ടു ദശകങ്ങളിൽ ഫ്രാൻസിൽ സാമൂഹ്യവും രാഷ്ട്രീയവുമായ വൻമാറ്റങ്ങൾ സംഭവിച്ചു.<ref>[https://archive.org/stream/marieantoinetted01imbe#page/n8/mode/1up Marie Antoinette and the downfall of Royalty-Imbert de Saint-Amand 1891]</ref> നിരന്തരമായ യുദ്ധക്കെടുതികൾ, കാലാവസ്ഥ മോശമായതു കാരണം തുടർച്ചയായുള്ള വിളവുനാശങ്ങൾ,ഭക്ഷ്യക്ഷാമം ഇവയൊക്കെ സാധാരണജനതയുടെ നിത്യജീവിതം ദുരിതപൂർണമാക്കി.<ref>{{cite book|title= Interpreting the French Revolution|author=Francois Furet|publisher=Cambridge University Press|year=1981|ISBN= 9780521280495}}</ref>. നികുതി വർധനവ് തങ്ങളെ മാത്രം ബാധിക്കുന്ന പ്രശ്നമാണെന്നും പുരോഹിത-കുലീനവർഗങ്ങൾ കാലാകാലമായി നികുതിയുടെ പരിധിക്കുപുറത്താണെന്നുമുള്ള വസ്തുതയും ഈ നില മാറ്റാൻ ശ്രമിച്ച ധനകാര്യോപദേഷ്ടാവിനെ ചക്രവർത്തി പുറത്താക്കിയതും(1787) പൊതുജനത്തെ കുപിതരാക്കി. സ്വതന്ത്ര്യമാണ് മനഷ്യന്റെ ഏറ്റവും അമൂല്യ സമ്പത്തെന്ന റൂസ്സോയുടേയും അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ പട്ടാളക്കാരുടേയും പുത്തൻ ആശയങ്ങൾ ജനങ്ങളെ പ്രബുദ്ധരാക്കി. ലൂയി ചക്രവർത്തിയെ താഴത്തിറക്കാനായി ഇളയസഹോദരൻ ഒർല്യാന്സ്ഒർലീൻസ് പ്രഭു ഗൂഢാലോചന നടത്തി. ഒർല്യാൻസ്ഒർലീൻസ് പ്രഭുവിന്റെ ഔദ്യോഗികവസതി പാലേ റോയാൽ പാട്രിയറ്റ് കക്ഷിയുടെ സമ്മേളനസ്ഥലമായി. <ref>[http://onlinebooks.library.upenn.edu/webbin/book/lookupid?key=ha005942687 Men and Women of French Revolution- J. Mills Witham 1933]</ref>.
==ഫ്രഞ്ചു വിപ്ലവം==
 
{{പ്രധാനലേഖനം|ഫ്രഞ്ചു വിപ്ലവം}}
1789 മെയ് 5-ന് നൂറ്റിയെഴുപത്തഞ്ചു കൊല്ലത്തെ വിടവിനു ശേഷം പുരോഹിതർ , കുലീനർ, സാധാരണജനത എന്നീ മൂന്നുവർഗങ്ങളുടെ പ്രതിനിധികളടങ്ങുന്ന പൗരസഭ, എസ്റ്റാറ്റ് ജനറാൽ, വെഴ്സായിൽ സമ്മേളിച്ചു. പുരോഹിത-കുലീന പ്രതിനിധികൾ യാതൊരു വിധ ആനുകൂല്യങ്ങളും വിട്ടുകൊടുക്കാൻ തയ്യാറായില്ല. പൊതുജനങ്ങളും വരേണ്യവർഗങ്ങളും തമ്മിലുള്ള വൈരം മൂത്തു. ചക്രവർത്തി തങ്ങൾക്കെതിരെ സായുധാക്രമണം നടത്താൻ ഒരുമ്പെടുകയാണെന്ന വാർത്ത പരന്നതോടെ രോഷാകുലരായ ജനം 1789 ജൂലൈ 14-ന് ബാസ്റ്റീൽ തടവറ ഭേദിച്ച്. അതിനകത്ത് സംഭരിച്ചു വെച്ചിരുന്ന യുദ്ധക്കോപ്പുകൾ കൈക്കലാക്കി. ഭരണപരിഷ്കാരങ്ങൾ നടപ്പിൽ വരുത്താൻ ജനകീയസഭ ചക്രവർത്തിയിൽ നിർബന്ധം ചെലുത്തി. 21 ജൂലൈ 1791-ന് രാജകുടുംബം ഓസ്റ്റ്രിയയിലേക്ക് രക്ഷപ്പെടാൻ ശ്രമം നടത്തിയത് വിഫലമായി. രാജകുടുംബം കൊട്ടാരത്തടങ്ങലിലായി. ഇതിനകം ഫ്രാൻസിൽ മൂന്നു വ്യത്യസ്ഥ പ്രസ്ഥാനങ്ങൾ രൂപം കൊണ്ടിരുന്നു. രാജഭക്തരുടെ ഫൂയോൺസ് വിഭാഗം, വിപ്ലവപാർട്ടിയുടെ രണ്ടു വിഭാഗങ്ങൾ മിതവാദികളുമടങ്ങുന്ന ഷിറോൻഡിൻസ് ഗ്രൂപ്പും തീവ്രവാദികളുടെ ഷാകോബൈൻസ് ഗ്രൂപ്പും.<ref>[https://archive.org/stream/marieantoinette00abbo#page/n6/mode/1up marie Antoinette by A.K. Fowle (1906) page 196]</ref>
 
1791 ഒക്റ്റോബർ മുതൽ സപ്റ്റമ്പർ വരെ പ്രാബല്യത്തിലിരുന്ന നിയമസഭ 1792 ആഗസ്റ്റിൽ രാജഭരണം അവസാനിപ്പിച്ച്, ഫ്രാൻസിനെ ജനാധിപത്യരാഷ്ട്രമായി പ്രഖ്യാപിച്ചു. ഭരണം ദേശീയസമിതിയുടെ (National Convention ) കൈകളിലായി. കാപെറ്റ് എന്ന പഴയ വംശപ്പേർ നല്കപ്പെട്ട രാജകുടുംബത്തിന്റെ മേൽ ദേശദ്രോഹക്കുറ്റും ചുമത്തപ്പെട്ടു.
 
==അവസാന നാളുകൾ ==
1793 ജനവരി 21ന് ലൂയി പതിനാറാമൻ ഗില്ലോട്ടിന് ഇരയായി.
[[File:Exécution de Marie Antoinette le 16 octobre 1793.jpg|thumb|right| മേരി അന്റോനെറ്റ് ഗില്ലോട്ടിനിൽ-വർണ ചിത്രം ]]
==അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2156503" എന്ന താളിൽനിന്ന് ശേഖരിച്ചത്