"തപോവൻ മഹാരാജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

copy from http://ml.web4all.in
 
(ചെ.) en:Tapovan_Maharaj, ലിങ്ക്++
വരി 1:
കേരളീയനായ സന്ന്യാസിശ്രേഷ്ഠന്‍. ഉത്തരകാശിയില്‍ ആശ്രമം സ്ഥാപിച്ച് ആധ്യാത്മിക പ്രവര്‍ത്തനം നടത്തിയിരുന്ന ഇദ്ദേഹം ദേശീയതലത്തില്‍ പ്രശസ്തനും സംസ്കൃതത്തിലും മലയാളത്തിലും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്.
 
[[പാലക്കാട്|പാലക്കാടിനു]] സമീപം കുഴല്‍മന്ദത്ത് പുത്തന്‍വീടുതറവാട്ടില്‍ അച്യുതന്‍ നായരുടേയും കുഞ്ഞമ്മയുടേയും മകനായി [[1889]]-ല്‍ ജനിച്ചു. സുബ്രഹ്മണ്യന്‍ (ചിപ്പുക്കുട്ടിനായര്‍) എന്നായിരുന്നു പൂര്‍വാശ്രമത്തിലെ പേര്. ചെറുപ്പത്തില്‍ത്തന്നെ അധ്യാത്മപഠനത്തില്‍ തത്പരനായിരുന്നു സുബ്രഹ്മണ്യന്‍. പിതാവിന്റെ ചരമശേഷം 21-ാം വയസ്സില്‍ തീര്‍ഥയാത്രയ്ക്കു പുറപ്പെടുകയും സൗരാഷ്ട്രത്തില്‍ സ്വാമി ശാന്ത്യാനന്ദ സരസ്വതിയുടെ ശിഷ്യത്വം സ്വീകരിച്ച് ഭാരതീയ ദര്‍ശനങ്ങള്‍ സ്വാംശീകരിക്കുകയും ചെയ്തു. കേരളത്തില്‍ തിരിച്ചെത്തിയശേഷം ഗോപാലകൃഷ്ണന്‍ എന്ന പേരില്‍ ([[ഗോപാല്‍ കൃഷ്ണ ഗോഖലെ|ഗോപാലകൃഷ്ണ ഗോഖലെയുടെ]] സ്മരണാര്‍ഥം) ദേശീയ പ്രസ്ഥാനത്തിനും ആധ്യാത്മിക വിഷയങ്ങള്‍ക്കും പ്രാധാന്യം നല്കി ഒരു മാസിക പാലക്കാട്ടു നിന്ന് പ്രസിദ്ധീകരണമാരംഭിച്ചു. [[ചട്ടമ്പിസ്വാമികള്‍]], ശിവാനന്ദയോഗി തുടങ്ങിയ യതിവര്യന്മാരുടെ ശിഷ്യത്വം സ്വീകരിക്കുകയും ദേശീയ-സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാവുകയും ചെയ്തു.
 
ഒരിക്കല്‍ ശാന്ത്യാനന്ദസ്വാമിയെ സന്ദര്‍ശിച്ച അവസരത്തില്‍ കൊല്‍ക്കത്തയില്‍ സാമൂഹിക-ആധ്യാത്മിക പ്രവര്‍ത്തനം നടത്തുന്നതിന് അദ്ദേഹം നിര്‍ദേശിച്ചു. ശ്രീരാമകൃഷ്ണാശ്രമത്തിന്റെ ആ സ്ഥാനമായ ബേലൂര്‍മഠത്തിലായിരുന്നു താമസം. അന്നത്തെ ശങ്കരാചാര്യ മഠാധിപതിയില്‍ നിന്നും 'ചിദ്വിലാസന്‍' എന്ന ബഹുമതി ലഭിച്ചു. ഇക്കാലത്ത് കാശി, പ്രയാഗ, ഹരിദ്വാരം, ഹൃഷീകേശം തുടങ്ങിയ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും കാംഗ്രി (കാംഗ്ടി) ഗുരുകുലമഹാവിദ്യാലയത്തില്‍ ശ്രീ ശ്രദ്ധാനന്ദസ്വാമിയുടെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു. കേരളത്തില്‍ തിരിച്ചെത്തി മൂന്ന് വര്‍ഷക്കാലം ആധ്യാത്മിക പ്രവര്‍ത്തനത്തില്‍ വ്യാപൃതനായി. പിന്നീട് ഹിമാലയസാനുക്കള്‍ ആധ്യാത്മിക സാധനയ്ക്ക് അനുയോജ്യമായ സ്ഥലമായി കരുതി ഹൃഷീകേശത്തിലും ഉത്തരകാശിയിലും ആശ്രമം സ്ഥാപിക്കുകയും 34-ാം വയസ്സില്‍ സന്ന്യാസദീക്ഷ സ്വീകരിക്കുകയും ചെയ്തു. കൈലാസാശ്രമത്തിലെ ജനാര്‍ദനഗിരിസ്വാമികളില്‍ നിന്നാണ് സന്ന്യാസം സ്വീകരിച്ചത്. ശാങ്കര സമ്പ്രദായത്തിലുള്ള സന്ന്യാസ ദീക്ഷയായിരുന്നു. സ്വാമി തപോവനം എന്ന യോഗിനാമം സ്വീകരിച്ചു.
വരി 15:
ഹിമഗിരിവിഹാരം (1941, 43), കൈലാസയാത്ര (1928) എന്നീ കൃതികളിലെ പല ഭാഗങ്ങളും കോഴിക്കോട്ടു നിന്നുള്ള മനോരമ മാസികയില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഹിമഗിരിവിഹാരം രണ്ട് ഭാഗമായാണ് പ്രസിദ്ധീകരിച്ചത്. രണ്ടുതവണ താന്‍ നടത്തിയ കൈലാസയാത്രയുടെ അനുഭവവും ആ പ്രദേശങ്ങളുടെ പ്രകൃതിരമണീയകതയും കാവ്യാത്മകമായി ഈ കൃതികളില്‍ അവതരിപ്പിച്ചിരിക്കുന്നു. സംസ്കൃതത്തിലുള്ള ഈശ്വരദര്‍ശനം എന്ന കൃതിയിലെ പല ഭാഗങ്ങളുടേയും ഭാഷാനുവാദവും ഇവയിലുണ്ട്.
 
[[1957]] ജനു.[[ജനുവരി 16]]-ന് തപോവനസ്വാമി സമാധിയായി. ഇദ്ദേഹത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് ബാലകൃഷ്ണഭട്ടശാസ്ത്രി എന്ന ഭക്തന്‍ തപോവനശതകം എന്ന കാവ്യം രചിച്ചു. ചിന്മയാനന്ദസ്വാമിയുടെ ഗുരുവായ തപോവനസ്വാമിയുടെ സ്മരണാര്‍ഥം ചിന്മയാമിഷന്‍ ഇംഗ്ളീഷില്‍ തപോവനപ്രസാദം എന്ന മാസിക പ്രസിദ്ധീകരിച്ചു വരുന്നു.
 
[[en:Tapovan_Maharaj]]
"https://ml.wikipedia.org/wiki/തപോവൻ_മഹാരാജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്