"മേരി ആന്റൊനൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,146 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
 
'''മേരി ആന്റൊനെറ്റ്'''(French: maʁi ɑ̃twanɛt.) (നവമ്പർ 1755 – 16 ഒക്റ്റോബർ 1793),ലൂയി പതിനാറാമന്റെ ഭാര്യയും 1774 to 1792വരെ ഫ്രാൻസിന്റെ രാജ്ഞിയും ആയിരുന്നു. മുഴുവൻ പേര് മരിയാ അന്റോണാ ജോസെഫാ ജോഹാനാ. [[ഫ്രഞ്ചു വിപ്ലവം |ഫ്രഞ്ചു വിപ്ലവസമയത്ത്]] ജനരോഷം മേരി അന്റോനെറ്റിനെതിരെ പതഞ്ഞുപൊന്തി. വിപ്ലവക്കോടതി വധശിക്ഷ വിധിച്ചു. 1793 ഒക്റ്റോബർ 16-ന് ഗില്ലോട്ടിന് ഇരയായി. <ref name= Yonge>[http://www.gutenberg.org/cache/epub/10555/pg10555.html The The Life of Marie Antoinette, Queen of France, by Charles Duke Yonge(1876) (Project Gutenberg eBook)]</ref>,<ref name= Antoinette>[https://archive.org/stream/marieantoinette00abbo#page/n5/mode/2up മേരി അന്റോനെറ്റ്]</ref>,
 
==ജീവചരിത്രം==
===ജനനം, ബാല്യം===
ഓസ്റ്റ്രിയൻ-ഹംഗറി കേന്ദ്രമാക്കിയുള്ള ഹാപ്സ്ബുർഗ് രാജവംശത്തിലാണ് മേരി അന്റോനെറ്റിന്റെ ജനനം. യൂറോപ്പിന്റെ സാമ്രാജ്യ-സാമ്പത്തിക രംഗങ്ങളിൽ അനിഷേധ്യമായ അധികാരശക്തിയുണ്ടായിരുന്ന ചക്രവർത്തി ദമ്പതിമാർ ഫ്രാൻസിസ് ഒന്നാമന്റേയും പത്നി മരിയാ തെരേസയുടേയും പതിനഞ്ചാമത്തെ സന്താനമായി വിയന്നയിൽ ജനിച്ചു. <ref name= Antoinette/> <ref name= Lever >{{cite book|title= Marie Antoinette: The Last Queen of France| author= Evelyne Lever|year= 2006| ISBN= 9780749950842}}</ref>. മേരി അന്റോനെറ്റിന്റെ ബാല്യകൗമാരദശകൾ പ്രകൃതിമനോഹരമായ ഓസ്റ്റ്രിയൻ ഭൂഭാഗങ്ങളിൽ സമ്പത്സമൃദ്ധിയുടെ മടിത്തട്ടിലായിരുന്നുവെന്ന് ചരിത്രരേഖകൾ പറയുന്നു. <ref name= Yonge/>, <ref name= Antoinette/>, <ref name=Fraser>{{cite book|author=Fraser, Antonia|title= Marie Antoinette|publisher= Doubleday| ISBN= 9780385489485 }}</ref>. അന്റോനെറ്റിന് പത്തു വയസ്സുള്ളപ്പോൾ പിതാവ് അന്തരിച്ചു. അച്ഛന് തന്നോടുണ്ടായിരുന്ന വാത്സല്യം മരിയ ഒരിക്കലും മറന്നില്ല, അമ്മയോട് എന്നും ഭയം കലർന്ന ബഹുമാനമായിരുന്നു.<ref>[https://archive.org/stream/memoirsofmadamec01campuoft#page/n10/mode/1up The Private Life of Marie Antoinette -Memoirs by madam Campan Vol. I page 118-119]</ref>
===വിവാഹം===
[[File:Marie Antoinette Young3.jpg|thumb|left| മേരി അന്റോനെറ്റ് 1769]]
അന്റോനെറ്റിന് പത്തു വയസ്സുള്ളപ്പോൾ പിതാവ് അന്തരിച്ചു. സാമ്രാജ്യത്തിന്റെ ഭരണഭാരം മാതാവ് മരിയാ തെരേസയുടെ ചുമലുകളിലായി. ഫ്രാൻസുമായുള്ള സൈനിക-രാഷ്ട്രീയ ബന്ധുത്വം ശക്തിപ്പെടുത്താനായി മരിയാ തെരേസ പുത്രി മേരി അന്റോനെറ്റിന്റെ വിവാഹം ഫ്രാൻസിലെ കിരീടാവകാശി, യുവരാജാവ് ലൂയി അഗസ്റ്റുമായി ഉറപ്പിച്ചു. [[ലൂയി പതിനഞ്ചാമൻ |ഫ്രഞ്ചു ചക്രവർത്തി ലൂയി പതിനഞ്ചാമന്റെ]] പൗത്രനായിരുന്നു ലൂയി അഗസ്റ്റ്. പുത്രിയെ കരുവാക്കി ഫ്രാൻസിനെ സ്വാധീനിക്കാമെന്ന് മരിയ തെരേസ കണക്കുകൂട്ടിയതായി ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു.<ref name= Yonge/> മേരി അന്റോനെറ്റും ലൂയി അഗസ്റ്റുമായുള്ള വിവാഹം 1770 മേ 16-ന് വെഴ്സായ് കൊട്ടാരത്തിൽ വെച്ചു നടന്നു. യൂറോപ്പിലെ രാജ-പ്രഭു കുടുംബങ്ങളിലെ എണ്ണമറ്റ വ്യക്തികൾ വിവാഹവിരുന്നിൽ പങ്കെടുത്തു.<ref>[https://archive.org/stream/memoirsofmadamec01campuoft#page/n9/mode/2up The Private Life of Marie Antoinette- Memoirs of Madam Campan Vol1 pages 120-128]</ref> കുറച്ചു ദിവസങ്ങൾക്കുശേഷം വധൂവരന്മാർ പാരിസിലേക്കു പുറപ്പെട്ടു. അവരുടെ വരവു പ്രമാണിച്ച് ലൂയി ചത്വരത്തിൽ (ഇന്നത്തെ കൊൺകോഡ് ചത്വരം) അതി ഗംഭീരമായ വെടിക്കെട്ട് ഏർപ്പാടു ചെയ്തിരുന്നു.<ref name= Antoinette/><ref name= Yonge/>
പതിനഞ്ചു വയസ്സുകാരിയായ നവവധുവിന് ഫ്രഞ്ച് രീതികളും അന്തപുരങ്ങളിലെ ചിട്ടവട്ടങ്ങളുമായി എളുപ്പത്തിൽ ഇണങ്ങാനായില്ല. ഓസ്റ്റ്രിയയും ഫ്രാൻസും തമ്മിൽ പാരമ്പരാഗതമായുള്ള വൈരം കാരണം മേരി അന്റോയ്നെറ്റിനെ പ്രഞ്ചു സമൂഹം എന്നും വിദേശിയായി കണ്ടു.<ref name= Yonge/>. കൊട്ടാരത്തിലെ ഉപജാപങ്ങളും മേരിക്ക് അനുകൂലമായിരുന്നില്ല. സന്താനങ്ങളുണ്ടാവാൻ കാലതാമസം നേരിട്ടതോടെ രാജദമ്പതികളുടെ സ്വകാര്യജീവിതം പരസ്യചർച്ചകൾക്ക് വിഷയമായി.<ref name= Yonge/>,<ref name= Antoinette/>,<ref name= Lever/>, <ref name=Fraser/>. ചക്രവർത്തി ലൂയി പതിനഞ്ചാമന്റെ മേൽ ഏറെ സ്വാധീനമുണ്ടായിരുന്ന മദാം ഡു ബാറി പല തെറ്റിദ്ധാരണകൾക്കും വഴിതെളിച്ചു. <ref>[https://archive.org/stream/memoirsofmadamec01campuoft#page/n9/mode/2up The Private Life of Marie Antoinette- Memoirs of Madam Campan Vol1 pages 115,131]</ref>
===സിംഹാസനത്തിൽ===
1774-ൽ ലൂയി പതിനഞ്ചാമൻ വസൂരി ബാധിച്ച് അന്തരിച്ചു. [[ലൂയി പതിനാറാമൻ| ലൂയി പതിനാറാമനായി]] ലൂയി അഗസ്റ്റ് സിംഹാസനത്തിലേറി. പത്തൊമ്പതുകാരിയായ മേരി അന്റോനെറ്റ് ഫ്രാൻസിന്റെ രാജ്ഞിയും. അധികാരത്തിന്റെ ആദ്യ വർഷങ്ങളിൽ രാജദമ്പതികളും ജനതയും തമ്മിൽ വലിയ ഉരസലുകളൊന്നും ഉണ്ടായില്ല. രാജപദവിയുടെ അച്ചടക്കനിയമങ്ങൾ അതേപടി അനുസരിക്കുന്നവളായിരുന്നില്ല മേരി. ഭാര്യയോടുള്ള ലൂയി പതിനാറാമന്റെ ഉദാസീനഭാവവും ഭർത്താവിന്റെ അസാന്നിധ്യത്തിൽ മേരി നടത്തിയ വിരുന്നുസത്കാരങ്ങളും അലസമായ ദിനചര്യകളും, വസ്ത്രാഭരണങ്ങളോടുള്ള കൊതിയും ക്രമേണ മേരിക്ക് ദുഷ്പേരു വരുത്തിവെച്ചു.<ref name= Antoinette/> ഒരു കുഞ്ഞിനെ ദത്തെടുക്കാൻ ശ്രമിച്ചതും വലിയ വിനയായി ഭവിച്ചു. ആ കുഞ്ഞ് മുമ്പെങ്ങോ അവിഹിതബന്ധത്തിലൂടെ മേരി ജന്മം നല്കിയ സന്താനമാണെന്നും, ഇപ്പോൾ കുഞ്ഞിന് നിയമസാധുത വരുത്താൻ ശ്രമിക്കുകയുമാണെന്നുള്ള കിംവദന്തി പരന്നു<ref name= Antoinette/>.
വെഴ്സായ് കൊട്ടരവളപ്പിനകത്തെ പെറ്റിറ്റ് ട്രിയാനോൻ എന്ന കൊച്ചുകൊട്ടാരം ചക്രവർത്തി പത്നിയുടെ സ്വകാര്യ ആവശ്യങ്ങൾക്കായി ചാർത്തിക്കൊടുത്തു. ഈ കെട്ടിടത്തിന്റെ പുതുക്കിപ്പണിയലിനും മോടിപിടിപ്പിക്കലിനുമായി മേരി സമയവും പണവും ചെലവഴിച്ചു. രാജ്ഞിക്ക് നിയമപ്രകാരം 200,000 ഫ്രാങ്ക് വാർഷിക അലവൻസ് അനുവദിക്കപ്പെട്ടിരുന്നു. ചെലവ് ഇതിനേക്കാളും അനേകമടങ്ങായെന്നും അധികച്ചെലവ് രാജഭണ്ഡാരത്തിൽ നിന്നെടുത്തെന്നും ജനസംസാരമുയർന്നു. <ref name= Antoinette/>
 
മേരിക്കെതിരെ പൊതുജനാഭിപ്രായം ശക്തിപ്പെടാനുള്ള മറ്റൊരു കാരണം ഒരു '''വൈര നെക്ലേസ്''' ആയിരുന്നു. കർദ്ദിനാൾ റോഹനേയും മദാം ലാമോട്ടിനേയും ഇടനിലക്കാരാക്കി, ആഭരണവ്യാപാരിയായ ബൂമറെ കബളിപ്പിച്ച് 3000,000 ഫ്രാങ്ക് വിലവരുന്ന വൈരനെക്ലെസ് കൈവശപ്പെടുത്തിയെന്നതായിരുന്നു മേരിക്കെതിരായുള്ള ആരോപണം. വിചാരണസമയത്ത് മേരിയുടെ നിരപരാധിത്വം വെളിപ്പെട്ടെങ്കിലും, ആ കളങ്കം പൂർണമായും മാഞ്ഞുപോയില്ല.<ref name= Yonge/>,<ref name= Antoinette/>, <ref>[https://books.google.co.in/books?id=QTMOAAAAQAAJ&pg=PA241&lpg=PA241&dq=montjoie,+%22history+of+marie+antoinette+Vol+2&source=bl&ots=01Lo_US1v5&sig=w99rbO0lGbOkkwQ2T-UO83I65Gw&hl=en&sa=X&ei=elgWVauvIceiugSHl4HQDg&ved=0CCIQ6AEwAQ#v=onepage&q&f=false The private Life of Marie Antoinette -Memoirs by Madam Campan,1823, Vol.II page 1-15]</ref>
==ഫ്രഞ്ചു വിപ്ലവം==
{{പ്രധാനലേഖനം|ഫ്രഞ്ചു വിപ്ലവം}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2156103" എന്ന താളിൽനിന്ന് ശേഖരിച്ചത്