"തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl | Thiruvairanikulam Mahadeva Temple}}
[[കേരളം|കേരളത്തിലെ]] [[എറണാകുളം ജില്ല|എറണാകുളം ജില്ലയിൽ]] [[ആലുവ|ആലുവാ]] താലുക്കിലാണ് '''തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം''' സ്ഥിതി ചെയ്യുന്നത്. [[മഹാദേവൻ|മഹാദേവനാണിവിടെ]] പ്രധാന മൂർത്തി. [[ശിവൻ|സദാശിവനെ]] കിഴക്കുഭാഗത്തേക്കും [[പാർവ്വതി|ശ്രീപാർവതിയെ]] പടിഞ്ഞാറു ഭാഗത്തേക്കും ദർശനമായി ഒരേ ശ്രീകോവിലിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. [[ധനു|ധനുമാസത്തിൽ]] [[തിരുവാതിര|തിരുവാതിരനാൾ]] മുതൽ 12 ദിവസം മാത്രമെ ശ്രീപാർവതിയുടെ നട തുറക്കുകയുള്ളു. അതു കൊണ്ടു ഈ ദിവസങ്ങളിൽ ദേവിയെ ദർശിക്കാൻ എത്തുന്ന ഭക്തജനത്തിരക്ക് കൂടുതലാണ്. മംഗല്യതടസ്സം,ദാമ്പത്യ സുഖകുറവ് എന്നിവ അനുഭവിക്കുന്നവർ ദേവിയെ പ്രാർത്ഥിച്ച് അനുഭവസിദ്ധി കൈവരിക്കുന്നു എന്നാണ് വിശ്വാസം. ഇവിടെ വരുന്ന ഭക്തർ അധികവും സ്ത്രീകളാണ്. അതിനാൽ ഈ ക്ഷേത്രത്തിനെ സ്ത്രീകളുടെ ശബരിമല എന്നും വിളിച്ചുപോരുന്നു. <ref name=സ്ത്രീകളുടെ ശബരിമല>[http://sify.com/cities/mumbai/fullstory.php?id=13618625 സിഫി.കോം] തിരുവൈരാണിക്കുളം സ്ത്രീകളുടെ ശബരിമല</ref>
==ഐതിഹ്യം==
പ്രശസ്തമായ അകവൂർ മനയിൽ ശിവഭക്തനായ ഒരു നമ്പൂതിരി ഉണ്ടായിരുന്നു. ഇദ്ദേഹത്തിന് തൃശ്ശൂർ ജില്ലയിലെ [[ഐരാണിക്കുളം മഹാദേവക്ഷേത്രം|ഐരാണിക്കുളം ക്ഷേത്രത്തിൽ]] നിത്യവും കുളിച്ചുതൊഴൽ പതിവുണ്ടായിരുന്നു. വാർദ്ധക്യസഹജമായ അസുഖം മൂലം തന്റെ കുളിച്ചു തൊഴൽ മുടങ്ങും എന്ന ഭയപ്പാടോടെ അദ്ദേഹം ഒരു ഉപായത്തിനായി മഹാദേവനോട് പ്രാർത്ഥിച്ചുപോന്നു. ഒരിക്കൽ പ്രാർത്ഥകഴിഞ്ഞു മടങ്ങിയ നമ്പൂതിരിയുടെ ഓലക്കുടയിൽ കയറി വന്ന മഹാദേവനാണ് ഇവിടെ കുടികൊള്ളുന്നതെന്നാണ് പ്രശസ്തമായ ഒരു ഐതിഹ്യം <ref name=തിരുവൈരാണിക്കുളം>[http://sify.com/cities/mumbai/fullstory.php?id=13618625 സിഫി.കോം] തിരുവൈരാണിക്കുളം ഐതിഹ്യം</ref>
വർഷത്തിൽ 12 ദിവസം മാത്രമാണ് ഇവിടെ പാർവ്വതീ ദേവിയുടെ നട തുറക്കുന്നത് . ദേവന്റെ നാളായ ധനു മാസത്തിലെ തിരുവാതിര മുതലുള്ള 12 നാളാണ് ദേവിയുടെ നട തുറക്കുന്ന ദിവസങ്ങൾ. ഈ നടതുറപ്പിനു പിന്നിലും ഒരു ഐതിഹ്യം ഉണ്ട്. മുൻപ് എല്ലാദിവസവും ഇവിടെ ദേവിയുടെ നട തുറന്നിരുന്നു. അന്ന് ദേവനുള്ള നിവേദ്യം ഒരുക്കിയിരുന്നത് ദേവിയായിരുന്നു. ഒരിക്കൽ ആകാംക്ഷ അടക്കാനാവാതെ നമ്പൂതിരി ശ്രീകോവിലിന്റെ വാതിൽ പഴുതിലൂടെ നോക്കുകയുണ്ടായി , അപ്പോൾ സർവ്വാഭരണ വിഭൂഷിതയായി ദേവി നിന്ന് നിവേദ്യം തയ്യാറാക്കുന്നതു കാണുകയും ഈ കാഴ്‌ച കണ്ട് നമ്പൂതിരി 'അമ്മേ!സർവ്വേശ്വരി!' എന്നു വിളിച്ചുപോകുകയും ചെയ്തു. ഇതുകണ്ട ദേവി ഇവിടം വിട്ടുപോകാനൊരുങ്ങി. തുടർന്ന് ഭക്തന്റെ യാചനയുടെ ഫലമായി വർഷത്തിൽ 12 ദിവസം ദേവനോടൊപ്പം ഭക്തജനങ്ങൾക്ക് ദർശനം നല്കാം എന്നും അറിയിച്ചു. ഈ ദിവസങ്ങളിൽ ദേവിയുടെ സാന്നിധ്യം ഭക്തർ അറിയുന്നു.<ref name=നടതുറപ്പിന്റെ ഐതിഹ്യം >[http://sify.com/cities/mumbai/fullstory.php?id=13618625 സിഫി.കോം] തിരുവൈരാണിക്കുളം നടതുറപ്പിന്റെ ഐതിഹ്യം</ref>
==ക്ഷേത്രം==
[[പെരിയാർ|പെരിയാറിന്റെ]] വടക്കേക്കരയിൽ [[വെള്ളാരപ്പള്ളി]] എന്ന ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വടക്കുകിഴക്കുഭാഗത്ത് ദേവസ്വം ഓഫീസുകളും ഓഡിറ്റോറിയവും സംഗീത-നൃത്തകലാപീഠവുമൊക്കെയാണ്. തൊട്ടടുത്ത് ക്ഷേത്രക്കുളം സ്ഥിതിചെയ്യുന്നു. ശിവന്റെ നടയ്ക്കുമുന്നിൽ ഒരു ചെമ്പുകൊടിമരമുണ്ട്. പ്രധാന ശ്രീകോവിൽ വൃത്താകൃതിയിലാണ്. ഇതിൽ കിഴക്കോട്ട് ദർശനമായി ശിവനും പടിഞ്ഞാട്ട് ദർശനമായി പാർവ്വതിയും സ്ഥിതിചെയ്യുന്നു. രണ്ടുനടകളിലേയ്ക്കും കടക്കാൻ പ്രത്യേകം വാതിലുകളുണ്ട്. ശിവന്റെ നടയ്ക്കുമുന്നിൽ ഒരു ചെറിയ നമസ്കാരമണ്ഡപമുണ്ട്. ഇതിൽ ഭഗവദ്വാഹനമായ [[നന്തി]]യെ കാണാം. ശ്രീകോവിലിന് തെക്കുഭാഗത്ത് കിഴക്കോട്ട് ദർശനമായി [[ഗണപതി]]പ്രതിഷ്ഠയുമുണ്ട്. തെക്കുകിഴക്കുഭാഗത്ത് തിടപ്പള്ളി. നാലമ്പലത്തിനുപുറത്ത് ഉപദേവതകളായി [[സതീദേവി]], [[നാഗദൈവങ്ങൾ]], [[മഹാവിഷ്ണു]], [[സുബ്രഹ്മണ്യൻ]], [[ഭദ്രകാളി]], [[അയ്യപ്പൻ]] എന്നിവരുടെ പ്രതിഷ്ഠകളുണ്ട്. അകവൂർ മന വകയാണ് ക്ഷേത്രം.
 
നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളും നടക്കുന്ന ഈ മഹാക്ഷേത്രത്തിൽ [[കുംഭം|കുംഭമാസത്തിൽ]] [[ഉത്രട്ടാതി]]നാളിൽ കൊടിയേറി [[തിരുവാതിര]]നാളിൽ ആറാട്ടുവരത്തക്കവണ്ണം എട്ടുദിവസം ഉത്സവം നടന്നുവരുന്നു. [[അങ്കുരാദി]], [[ധ്വജാദി]], [[പടഹാദി]] എന്നിവയിൽ അങ്കുരാദി ഉത്സവമാണ് ഇവിടെ നടത്തപ്പെടുന്നത്. ഈ ഉത്സവവും ദേവിയുടെ നടതുറപ്പും കൂടാതെ [[ശിവരാത്രി]], [[നവരാത്രി]], [[മണ്ഡലകാലം]], [[വിഷുക്കണി]], [[തിരുവോണം]] എന്നിവയും ക്ഷേത്രത്തിൽ ആചരിച്ചുവരുന്നു.
 
==എത്തിച്ചേരാനുള്ള വഴി==
*ആലുവയിൽ നിന്നും ചൊവ്വര ദേശം വഴി പോകുന്ന ഏതൊരു ബസ്സിൽ പോയാലും തിരുവൈരാണിക്കുള​ ക്ഷേത്രത്തിൽ എത്താനായി കഴിയും. കൂടാതെ ക്ഷേത്രത്തിന്റെ അടുക്കലേക്ക് ധാരാളം ബസ്സുകളും നടതുറപ്പു മഹോത്സവവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്താറുണ്ട്.