"സ്വദേശാഭിമാനി രാമകൃഷ്ണപിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

രാഷ്ട്രമീമാംസയുമായി ബന്ധപ്പെട്ട പല ആധുനികമായ ആശയങ്ങളും ആദ്യമായി മലയാളത്തിൽ അവതരിപ്പിക്കുന്നത് രാമകൃഷ്ണപിള്ളയാണ്. പൊതുജനം, സമുദായം, സ്വത്തവകാശം, ഭരണവ്യവസ്ഥിതി തുടങ്ങിയവയുമായി ബന്ധപ്പെട്ട് രാമകൃഷ്ണപിള്ള ആനുകാലികങ്ങളിൽ എഴുതിയിരുന്നു. ആൾക്കൂട്ടം സമുദായം എന്നീ വാക്കുകളെ ഇങ്ങനെയാണു ഇദ്ദേഹം മനസിലാക്കുന്നത്-
 
::"ഒരു ആൾക്കൂട്ടത്തെ ജനസമുദായമെന്നു വ്യവഹരിക്കാമോ? തൃശൂർ പൂരത്തിനോ തിരുവനന്തപുരത്ത് ആറാട്ടിനോ ഉൽസവക്കാഴ്ച്ചക്കായി അനേകസഹസ്രം ആളുകൾ കൂടാറുണ്ടെങ്കിലും ആ മാതിരി ആൾക്കൂട്ടത്തെ ജനസമുദായം എന്നു പറക പതിവില്ല. സമുദായം എന്ന പദത്തിന്റെ അർഥം കൊണ്ട് 'കൂട്ടം' ശരിയിടുമെന്നു വരികിലും, 'ജനസമുദായം' എന്ന പദത്തിന് സാങ്കേതികമായ പ്രത്യേകാർഥം സിദ്ധിച്ചിരിക്കുന്നു. ഒരു സമുദായം എന്നത് പൊതുവായ ഒരു ഉദ്ദേശ്യത്താലോ വിധിയാലോ സംബന്ധമായിരിക്കുന്ന ഒരു ആൾക്കൂട്ടമയിരിക്കുന്നു".<ref>{{cite book|last1=വേണുഗോപാലൻ|first1=ടി|title=രാജദ്രോഹിയായ രാജ്യസ്നേഹി|publisher=കേരള പ്രെസ് അക്കാദമി|pages=282-83}}</ref>
രാജാവിനേയും ഉദ്യോഗസ്ഥവൃന്ദത്തേയും വിമർശിക്കുന്ന രാമകൃഷ്ണപിള്ളയുടെ രാഷ്ട്രീയ ലേഖനങ്ങൾ തിരുവിതാംകൂറിൽ വലിയ കോളിളക്കങ്ങളുണ്ടാക്കി.
 
186

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2155902" എന്ന താളിൽനിന്ന് ശേഖരിച്ചത്