"സ്റ്റ്രക്ചറൽ ട്രാൻസ്ഫോർമേഷൻ ഓഫ് ദി പബ്ലിക് സ്ഫിയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6:
 
== ജുർഗെൻ ഹേബർമാസ് ==
 
ഹേബർമാസിന്റെ ഏറ്റവും ശ്രദ്ധേയമായ പുസ്തകമാണ് ''പൊതുമണ്ഡലത്തിന്റെ ഘടനാപരിണാമം''. 18-19 നൂറ്റാണ്ടുകളിൽ യൂറോപ്പിൽ ആവിർഭവിക്കുന്ന ബൂർഷ്വാ പൊതുമണ്ഡലത്തിന്റെ ആവിർഭാവവും പിന്നീട് അതിന് സംഭവിക്കുന്ന വിഘടനവുമാണ് പുസ്തകത്തിലെ പ്രതിപാദ്യം. ഫ്യൂഡൽ രാജഭരണ കാലത്ത് രാഷ്ട്രം-സമൂഹം (state-society), പൊതു-സ്വകാര്യ (public-private) എന്നിങ്ങനെ കൃത്യമായ വിഭജനം ഉണ്ടായിരുന്നില്ല. ബൂർഷ്വാ പൊതുമണ്ഡലത്തിന്റെ ആവിർഭാവത്തൊടു കൂടിയാണ് ഇത്തരം വിഭജനം സാധ്യമവുന്നത്. പൊതുജനത്തിന് ചർച്ചകൾ നടത്താനും പൊതുജനാഭിപ്രായം (public opinion) രൂപീകരിക്കാനും പൊതുമണ്ഡലം സഹായിച്ചു. ആധുനിക സാഹിത്യത്തിന്റെ ആവിർഭാവം ഈ മാറ്റത്തെ കാര്യമായി സ്വാധീനിച്ചു.
ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ പൊതുമണ്ഡലം ഉപഭോഗപരതയിലൂന്നിയ ഒരു ജനക്കൂട്ടമായി (mass society) മാറുന്നതിനെക്കുറിച്ചാണ് ഹേബർമാസ് വിശദീകരിക്കുന്നത്. മുതലാളിത്തമാധ്യമങ്ങളുടെ വളർച്ച ഈ മാറ്റത്തിന് പ്രധാനകാരണമായി.
 
== വിമർശനങ്ങൾ ==