"തണ്ണീർമുക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
[[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയില്‍പ്പെട്ട]] [[ചേര്‍ത്തല താലൂക്ക്|ചേര്‍ത്തല താലൂക്കിലെ]] [[കഞ്ഞിക്കുഴി]] ബ്ലോക്കില്‍ ഉള്‍പ്പെടുന്ന ഒരു ഗ്രാമ പഞ്ചായത്താണ് '''തണ്ണീര്‍മുക്കം'''. [[തണ്ണീര്‍മുക്കം വടക്ക്]], [[കൊക്കോതമംഗലം]] എന്നീ വില്ലേജുകളിലായി വ്യാപിച്ചിരിക്കുന്ന ഈ പഞ്ചായത്തിന് 18.9 ച.കി.മീ. വിസ്തൃതിയുണ്ട്. പഞ്ചായത്ത് ആസ്ഥാനം: തണ്ണീര്‍മുക്കം ജെട്ടി.

== അതിരുകള്‍ ==
[[വേമ്പനാട്ടുകായല്‍|വേമ്പനാട്ടുകായല്‍ത്തീരത്ത്]] സ്ഥിതി ചെയ്യുന്ന കാര്‍ഷിക ഗ്രാമമായ തണ്ണീര്‍മുക്കത്തിന്റെ വടക്ക് കിഴക്ക് വശങ്ങളില്‍ വേമ്പനാട്ടു കായലും തെക്ക് ഭാഗത്ത് [[തണ്ണീര്‍മുക്കം തെക്ക്]] വില്ലേജും [[കഞ്ഞിക്കുഴി|കഞ്ഞിക്കുഴിയും]] പടിഞ്ഞാറ് ദേശീയപാതയും [[ചേര്‍ത്തല]] മുന്‍സിപ്പാലിറ്റിയും അതിരുകളായി വര്‍ത്തിക്കുന്നു.

ഭൂമിശാസ്ത്രപരമായി വെള്ളത്താല്‍ ചുറ്റപ്പെട്ട മുനമ്പോ കായലിന്റെ മുഖമോ ആയതിനാലായിരുന്നു ഈ പ്രദേശത്തിന് 'തണ്ണീര്‍മുക്കം' എന്ന പേര് ലഭിച്ചതെന്നു കരുതുന്നു. 'തണ്ണീര്‍മുഖം' വ്യവഹാരഭേദത്തിലൂടെ 'തണ്ണീര്‍മുക്കം' ആയി പരിണമിച്ചിരിക്കാം.

== ചരിത്രം ==

മുമ്പ് കൊച്ചിരാജാവിന്റെ അധീനതയിലായിരുന്ന കരപ്പുറം പ്രദേശത്തിന്റെ ഭാഗമായിരുന്നു തണ്ണീര്‍മുക്കം. 16-ാം ശ.-ത്തില്‍ പറങ്കികളുടെ സഹായത്തോടെ കൊച്ചിരാജാവ് കരപ്പുറം ആക്രമിച്ചപ്പോള്‍ ഗത്യന്തരമില്ലാതെ നാടുവാഴി കൈമള്‍ കൊച്ചിരാജാവിന്റെ മേല്‍ക്കോയ്മ അംഗീകരിക്കുകയായിരുന്നു. 1640-ല്‍ പൂര്‍ണമായും കൊച്ചിരാജ്യത്തിന്റെ ഭാഗമായെങ്കിലും കരപ്പുറത്തെ 72 മാടമ്പിമാരും സ്വേച്ഛ പോലെ ഭരണം തുടര്‍ന്നു. കൊച്ചി രാജാവ്, മാര്‍ത്താണ്ഡവര്‍മയ്ക്കെതിരെയുള്ള ചെറുത്തുനില്പില്‍ ചെമ്പകശേരി, തെക്കുംകൂര്‍, വടക്കുംകൂര്‍ തുടങ്ങിയ നാട്ടുരാജാക്കന്മാരെ പരോക്ഷമായി സഹായിച്ചുവെന്ന കാരണത്താല്‍ 1753-ല്‍ തിരുവിതാംകൂര്‍ സൈന്യം രാമയ്യന്‍ദളവയുടെ നേതൃത്വത്തില്‍ കരപ്പുറം ആക്രമിച്ചു. പുറക്കാട്ടു യുദ്ധം എന്ന പേരില്‍ അറിയപ്പെടുന്ന ഈ ആക്രമണത്തില്‍ കരപ്പുറം പൂര്‍ണമായി പിടിച്ചടക്കി. തുടര്‍ന്ന് മാവേലിക്കര വച്ച് ഉണ്ടായ ഉടമ്പടി പ്രകാരം കൊച്ചിരാജാവ് കരപ്പുറം തിരുവിതാംകൂറിനു വിട്ടുകൊടുത്തു.
 
== ഭൂപ്രകൃതിയി ==
 
ഭൂപ്രകൃതിയിലും ജനജീവിതത്തിലും വേമ്പനാട്ടുകായലിന്റെ നിര്‍ണായക സ്വാധീനം അനുഭവപ്പെടുന്ന ഗ്രാമമാണ് തണ്ണീര്‍മുക്കം. പൊതുവേ കരിനിലങ്ങളും വേലിയേറ്റ പ്രദേശങ്ങളും വെള്ളക്കെട്ടും നിറഞ്ഞ ഭൂപ്രകൃതിയാണ് തണ്ണീര്‍മുക്കത്തിന്റേത്. ചെളിയും മണലും കലര്‍ന്ന മണ്ണിനാല്‍ സമ്പന്നമായ ഇവിടെ തെങ്ങുകൃഷി പ്രമുഖസ്ഥാനം നേടിയിരിക്കുന്നു. ചെറിയ തോതില്‍ നെല്ല്, പച്ചക്കറി, വാഴ, കശുമാവ് എന്നിവയും കൃഷി ചെയ്യുന്നുണ്ട്. സിലിക്കാമണല്‍ ധാരാളമായി കാണപ്പെടുന്ന തണ്ണീര്‍മുക്കം കേരളത്തിന്റെ വിഭവഭൂപടത്തില്‍ സ്ഥാനം നേടിയിട്ടുണ്ട്.
"https://ml.wikipedia.org/wiki/തണ്ണീർമുക്കം" എന്ന താളിൽനിന്ന് ശേഖരിച്ചത്