"മെറീ അന്റോനെറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 28:
==ജീവചരിത്രം==
===ജനനം, ബാല്യം===
ഓസ്റ്റ്രിയൻ-ഹംഗറി കേന്ദ്രമാക്കിയുള്ള ഹാപ്സ്ബുർഗ് രാജവംശത്തിലാണ് മേരി അന്റോനെറ്റിന്റെ ജനനം. യൂറോപ്പിന്റെ സാമ്രാജ്യ-സാമ്പത്തിക രംഗങ്ങളിൽ അനിഷേധ്യമായ അധികാരശക്തിയുണ്ടായിരുന്ന ചക്രവർത്തി ദമ്പതിമാർ ഫ്രാൻസിസ് ഒന്നാമന്റേയും പത്നി മരിയാ തെരേസയുടേയും പതിനഞ്ചാമത്തെ സന്താനമായി വിയന്നയിൽ ജനിച്ചു. <ref name= Antoinette>[https://archive.org/stream/marieantoinette00abbo#page/n5/mode/2up മേരി അന്റോനെറ്റ്]</ref>. <ref name= Lever >{{cite book|title= Marie Antoinette: The Last Queen of France| author= Evelyne Lever|year= 2006| ISBN= 9780749950842}}</ref>. മേരി അന്റോനെറ്റിന്റെ ബാല്യകൗമാരദശകൾ പ്രകൃതിമനോഹരമായ ഓസ്റ്റ്രിയൻ ഭൂഭാഗങ്ങളിൽ സമ്പത്സമൃദ്ധിയുടെ മടിത്തട്ടിലായിരുന്നുവെന്ന് ചരിത്രരേഖകൾ പറയുന്നു. <ref name= Yonge/>, <ref>[https://archive.org/stream/marieantoinette00abbo#page/n5/mode/2up മേരി അന്റോനെറ്റ് -പേജ് 33]</ref>. <ref name=Fraser>{{cite book|author=Fraser, Antonia|title= Marie Antoinette|publisher= Doubleday| ISBN= 9780385489485 }}</ref>
===വിവാഹം===
[[File:Marie Antoinette Young3.jpg|thumb|left| മേരി അന്റോനെറ്റ് 1769]]
അന്റോനെറ്റിന് പത്തു വയസ്സുള്ളപ്പോൾ പിതാവ് അന്തരിച്ചു. സാമ്രാജ്യത്തിന്റെ ഭരണഭാരം മാതാവ് മരിയാ തെരേസയുടെ ചുമലുകളിലായി. ഫ്രാൻസുമായുള്ള സൈനിക-രാഷ്ട്രീയ ബന്ധുത്വം ശക്തിപ്പെടുത്താനായി മരിയാ തെരേസ പുത്രി മേരി അന്റോനെറ്റിന്റെ വിവാഹം ഫ്രാൻസിലെ കിരീടാവകാശി, യുവരാജാവ് ലൂയി അഗസ്റ്റുമായി ഉറപ്പിച്ചു. [[ലൂയി പതിനഞ്ചാമൻ |ഫ്രഞ്ചു ചക്രവർത്തി ലൂയി പതിനഞ്ചാമന്റെ]] പൗത്രനായിരുന്നു ലൂയി അഗസ്റ്റ്. പുത്രിയെ കരുവാക്കി ഫ്രാൻസിനെ സ്വാധീനിക്കാമെന്ന് മരിയ തെരേസ കണക്കുകൂട്ടിയതായി ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു.<ref name= Yonge/> മേരി അന്റോനെറ്റും ലൂയി അഗസ്റ്റുമായുള്ള വിവാഹം 1770 മേ 16-ന് വെഴ്സായ് കൊട്ടാരത്തിൽ വെച്ചു നടന്നു. പതിനഞ്ചു വയസ്സുകാരിയായ നവവധുവിന് ഫ്രഞ്ച് രീതികളും അന്തപുരവുമായി എളുപ്പത്തിൽ ഇണങ്ങാനായില്ല. മേരി അന്റോയ്നെറ്റിനെ പ്രഞ്ചു സമൂഹം എന്നും വിദേശിയായി കണ്ടു.<ref name= Yonge/>. കൊട്ടാരത്തിലെ ഉപജാപങ്ങളും മേരിക്ക് അനുകൂലമായിരുന്നില്ല.<ref name= Antoinette/>,<ref name= Yonge/>,<ref name= Lever/>, <ref name=Fraser/>,
===സിംഹാസനത്തിൽ===
1774-ൽ ലൂയി പതിനഞ്ചാമൻ അന്തരിച്ചു. [[ലൂയി പതിനാറാമൻ| ലൂയി പതിനാറാമനായി]] ലൂയി അഗസ്റ്റ് സിംഹാസനത്തിലേറി. പത്തൊമ്പതുകാരിയായ മേരി അന്റോനെറ്റ് ഫ്രാൻസിന്റെ രാജ്ഞിയും. സന്താനങ്ങളുണ്ടാവാൻ കാലതാമസം നേരിട്ടതോടെ രാജദമ്പതികളുടെ സ്വകാര്യജീവിതം പരസ്യചർച്ചകൾക്ക് വിഷയമായി.
"https://ml.wikipedia.org/wiki/മെറീ_അന്റോനെറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്