"ഫിലിപ്പ് പേറ്റൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 42:
ഫിലിപ്പ് പേറ്റന്റെ ജനനം കർഷകകുടുബത്തിലായിരുന്നു. മുഴുവൻ പേര്- ഹെൻറി ഫിലിപ് ബെനോനി ഓമർ ജോസെഫ് പേറ്റൻ. ഇരുപതാമത്തെ വയസ്സിൽ ഫ്രഞ്ചു സൈന്യത്തിൽ ചേർന്നതോടെ മിലിറ്ററി പരിശീലന കേന്ദ്രങ്ങളിൽ പ്രവേശനം ലഭിച്ചു. അങ്ങനെ പഠനം പൂർത്തിയാക്കാനുള്ള അവസരം ലഭിച്ചു. അതിനുശേഷം പല സൈനികവിഭാഗങ്ങളിലും സേവനമനുഷ്ഠിച്ചു. 1912-ൽ അമ്പത്തിയാറാമത്തെ വയസ്സിലാണ് പേറ്റൻ കേണൽ പദവിയിലേക്ക് ഉയർത്തപ്പെട്ടത്. രണ്ടു വർഷത്തിനകം ജനറലായി ഉദ്യോഗക്കയറ്റം ലഭിച്ചു.
=== വെർദൂൺ യുദ്ധം (1916 ഫെബ്രുവരി 21 -1916 ഡിസംബർ 16)===
ഒന്നാം ലോക മഹായുദ്ധത്തിൽ കോട്ട നഗരമായിരുന്ന വെർദൂൺ സംരക്ഷിക്കാനുള്ള ചുമതല പേറ്റന്റെ ചുമലുകളിൽ വീണു. മൂന്നു വശങ്ങളിൽ നിന്നും ജർമൻ സൈന്യം വെടിക്കോപ്പുകളും, വിഷവാതകവും ഉപയോഗിച്ച് ഫ്രഞ്ചു സൈന്യത്തെ ആക്രമിച്ചു. മുന്നൂറു ദിവസങ്ങളോളം നീണ്ടു നിന്ന വെർദൂൺ യുദ്ധം വമ്പിച്ച ആൾനാശത്തിനും വസ്തുനാശത്തിനും കാരണമായെങ്കിലും, ഫ്രാൻസിന് ജർമനിയുടെ മേൽ നിർണായകവിജയം നേടാനായി.. സാധാരണക്കാരായ ഫ്രഞ്ചു ഭടന്മാരുടെ (poilu) സഹനശക്തിയുടേയും ദേശഭക്തിയുടേയും വിജയമായിട്ടാണ് വെർദൂൺ ഫ്രഞ്ചു ചരിത്രത്തിൽ കുറിപ്പിടപ്പെടുന്നത്. സൈന്യത്തിന്റെ വീര്യവും അച്ചടക്കവും നിലനിർത്താനുള്ള വ്യക്തിപ്രഭാവം പേറ്റന് ഉണ്ടായിരുന്നു. <ref name=Jackson>{{cite book|title= France The Dark Years 1940-44|author=Julian Jackson|publisher= Oxford University Press|ISBN=}}</ref>താമസിയാതെ കമാൻഡർ-ഇൻ-ചീഫ് ആയി നിയമിക്കപ്പെട്ടു. യുദ്ധാനന്തരം ജർമനി തോൽവി സമ്മതിച്ച് സഖ്യകക്ഷികൾ രൂപം നല്കിയ ഉടമ്പടിയിൽ ഒപ്പു വെക്കുമ്പോൾ ഫ്രാൻസിനെ പ്രതിനിധീകരിച്ച് വെയ്ൻഗാഡിനോടൊപ്പം പേറ്റനും ഉണ്ടായിരുന്നു.
 
===ബഹുമതികൾ, പദവികൾ ===
വരി 50:
{{പ്രധാനലേഖനം|രണ്ടാം ലോക മഹായുദ്ധം}}
രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ പേറ്റൻ മന്ത്രി സഭയിലേക്കു ക്ഷണിക്കപ്പെട്ടു. ആദ്യം നിരസിച്ചെങ്കിലും മെയ് 18-ന് പേറ്റൻ ക്ഷണം സ്വീകരിച്ചു. പുറമെ നിന്ന് ബ്രിട്ടീഷ് സഹായത്തോടെ ജർമനിയെ എതിർത്തു തോല്പിക്കാമെന്ന് പ്രധാനമന്ത്രി റെയ്നോഡ് വാദിച്ചു. യാതൊരു കാരണവശാലും താൻ രാജ്യത്തേയും ജനങ്ങളേയും ഉപേക്ഷിച്ചു പോകില്ലെന്നും [[ഒന്നാം ലോകമഹായുദ്ധം]] വരുത്തിത്തീർത്ത ആൾനാശവും സാമ്പത്തികത്തകർച്ചയും ഫ്രാൻസിന് താങ്ങാവുന്നതിലധികമായിരുന്നെന്നും യുദ്ധം നിറുത്തൽ കരാറു മാത്രമേ ഫ്രാൻസിന് അനുകൂലമാവൂ എന്നുമുള്ള അഭിപ്രായത്തിൽ പേറ്റനും ഉറച്ചു നിന്നു. ഇത് മന്ത്രി സഭയിൽ പിളർപ്പുണ്ടാക്കി. ജനപ്രതിനിധിസഭയിൽ ഭൂരിപക്ഷം ജനപ്രിയനേതാവായ പേറ്റനെ പിന്താങ്ങി. പ്രധാനമന്ത്രി റെയ്നോഡ് രാജി വെച്ചൊഴിഞ്ഞു. പേറ്റൻ പ്രധാനമന്ത്രി പദം ഏറ്റെടുത്തു.<ref name=Jackson/>
===പേറ്റന്റെ പ്രസംഗം===
 
1940 ജൂൺ 17ന് ഉച്ചക്ക് 12.30ന് മാർഷൽ പേറ്റൻ രാഷ്ട്രത്തെ റോഡിയോയിലൂടെ അഭിസംബോധന ചെയ്തു.
ഫ്രാൻസിന്റെ ഭരണച്ചുമതല താൻ ഏറ്റെടുത്തിരിക്കുന്നു. ഫ്രഞ്ചു സൈന്യത്തിന്റെ ധീരസാഹസികതകളെക്കുറിച്ച് തനിക്ക് ഒട്ടും സംശയമില്ല.പക്ഷെ ഇന്ന് ഫ്രാൻസ് യുദ്ധം ചെയ്യാനുള്ള നിലയിലല്ല. അതുകൊണ്ട് രാഷ്ട്രത്തിന്റെ നന്മയെക്കരുതി മാത്രമാണ്, അത്യന്തം വേദനയോടെ താനീ യുദ്ധവിരാമക്കരാറിന് തയ്യാറാവുന്നത്. <ref>[http://www.thetimes.co.uk/tto/archive/ Times (London), June 18, 1940]</ref>,<ref>{{cite book|title=Brave Genius|author= Sean B. Carroll|publisher=Crown Publishers, New York|year=2013|ISBN=9780307952332}}</ref>
===വിഷി ഗവർമെൻറ് ===
{{പ്രധാനലേഖനം|വിഷി ഫ്രാൻസ്}}
"https://ml.wikipedia.org/wiki/ഫിലിപ്പ്_പേറ്റൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്