"തങ്കമണി ഗോപിനാഥ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 4:
== ജീവിതരേഖ ==
1918-ല്‍ (മീനമാസത്തില്‍) [[കുന്നംകുളം|കുന്നംകുളത്ത്]] ജനിച്ചു. പന്തളത്ത് ഗോവിന്ദന്‍ നായരും മങ്ങാട്ട് മുളയ്ക്കല്‍ കുഞ്ഞിക്കാവമ്മയുമാണ് മാതാപിതാക്കള്‍. [[വള്ളത്തോള്‍]] [[കലാമണ്ഡലം]] തുടങ്ങിയപ്പോള്‍ അവിടത്തെ ആദ്യത്തെ [[മോഹിനിയാട്ടം]] വിദ്യാര്‍ഥിനിയായിരുന്നു. പെണ്‍കുട്ടികള്‍ നൃത്തം പഠിക്കുന്നതും അവതരിപ്പിക്കുന്നതും സദാചാര വിരുദ്ധമായി കരുതിയിരുന്ന കാലത്ത്, തേവിടിശ്ശിയാട്ടം എന്ന് ഇകഴ്ത്തിപ്പറഞ്ഞിരുന്ന മോഹിനിയാട്ടം പഠിക്കാന്‍ ധൈര്യം കാട്ടിയ തങ്കമണി പെണ്‍കുട്ടികളുടെ നൃത്തപഠനത്തിനും കേരളത്തിലെ നൃത്ത തരംഗത്തിനും പ്രാരംഭം കുറിച്ചു.
 
[[Image:thankamony.jpg|300x300px|thumb|തങ്കമണി ഗോപിനാഥ്|left]]
മലയാളത്തിലെ മൂന്നാമത്തെ ശബ്ദചിത്രമായ [[ഭക്തപ്രഹ്ളാദ|ഭക്തപ്രഹ്ളാദയില്‍]] (1941) കയാതുവിന്റെ വേഷം അഭിനയിച്ച് തങ്കമണി ആദ്യകാല നടിമാരില്‍ ഒരാളായി. ഗുരു ഗോപിനാഥ് ആയിരുന്നു ഇതില്‍ [[ഹിരണ്യകശിപു]]. പതിനാറാം വയസ്സില്‍ ഗുരു ഗോപിനാഥിനെ വിവാഹം ചെയ്തശേഷം തങ്കമണി ക്രമേണ മോഹിനിയാട്ടത്തോട് വിട പറഞ്ഞു. അവരിരുവരും ചേര്‍ന്ന് [[കേരളനടനം]] (ആദ്യം കഥകളി നടനം എന്നായിരുന്നു പേര്) എന്ന നൂതന നൃത്ത ശൈലി ആവിഷ്കരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു.
 
"https://ml.wikipedia.org/wiki/തങ്കമണി_ഗോപിനാഥ്" എന്ന താളിൽനിന്ന് ശേഖരിച്ചത്