"യൂസഫലി കേച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21:
1934 മെയ് 16-ന്‌ [[തൃശൂർ ജില്ല|തൃശൂർ ജില്ലയിലെ]] കേച്ചേരി എന്ന സ്ഥലത്ത് ചീമ്പയിൽ അഹമ്മദിന്റെയും ഏലംകുളം നജ്മകുട്ടി ഉമ്മയുടെയും മകനായി ജനിച്ചു. കേരള വർമ്മ കോളേജിൽ നിന്ന് ബി.എ. പിന്നീട് ബി.എൽ (ഇന്നത്തെ LLB) നേടി. [[വക്കീൽ|വക്കീലായി]] ജോലിചെയ്തിട്ടുണ്ട് അദ്ദേഹം.
 
മൂത്ത സഹോദരൻ എ.വി. അഹമ്മദിന്റെ പ്രോത്സാഹനവും പ്രേരണയുമാണ്‌ യൂസഫലിയെ സാഹിത്യരംഗത്ത് ചുവടുറപ്പിക്കാൻ സഹായിച്ചത്. 1954 ൽ [[മാതൃഭൂമി ആഴ്ചപ്പതിപ്പ്|മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ]] ബാലപംക്തിയിൽ യൂസഫലിയുടെ ആദ്യ കവിത "കൃതാർത്ഥൻ ഞാൻ" പ്രസിദ്ധീകരിച്ചു. പ്രശസ്ത സംസ്കൃതപണ്ഡിതൻ [[കെ.പി. നാരായണപ്പിശാരടിനാരായണ പിഷാരോടി|കെ.പി. നാരായണപിഷാരടിയുടെ]] കീഴിൽ സംസ്കൃതം പഠിച്ചു അദ്ദേഹം. [[ഇന്ത്യ|ഇന്ത്യയിൽതന്നെ]] [[സംസ്കൃതം|സംസ്കൃതത്തിൽ]] മുഴുനീളഗാനങ്ങൾ എഴുതിയ ഒരേയൊരു കവി യൂസഫലിയാണ്‌.
യൂസഫലിയുടെ ആദ്യത്തെ ഗ്രന്ഥം "സൈനബ" യാണ്‌. മധു സംവിധാനം ചെയ്ത സിന്ദൂരച്ചെപ്പ് എന്ന ചലച്ചിത്രത്തിന്റെ തിരക്കഥ എഴുതി.<ref>http://buy.mathrubhumi.com/books/autherdetails.php?id=558</ref>
 
"https://ml.wikipedia.org/wiki/യൂസഫലി_കേച്ചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്