"താമാർ (ഉൽപത്തി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21:
താമാറിന്റെ കഥയുടെ അസാധാരണത ജൂത-ക്രൈസ്തവപാരമ്പര്യങ്ങളിലെ വ്യാഖ്യാതക്കളുടെ സവിശേഷശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. യഹൂദപാരമ്പര്യത്തിലെ റബൈനികലിഖിതങ്ങളും, ക്രിസ്തീയസഭാപിതാക്കന്മാരും, [[മാർട്ടിൻ ലൂഥർ|മാർട്ടിൻ ലൂഥറേയും]] [[ജോൺ കാൽവിൻ|ജോൺ കാൽവിനേയും]] പോലുള്ള നവീകർത്താക്കളുമെല്ലാം<ref>[https://books.google.com.ph/books?id=kbw-aLAgRVQC&pg=PA87&lpg=PA87&dq=tamar+more+righteous+than+judah&source=bl&ots=NqZO-38GrD&sig=NwioCBPEa3wZ_gb0hhE4-5XagF0&hl=en&sa=X&ei=XV8OVbXYDIPp8AW3uYGoCA&ved=0CBsQ6AEwADgU#v=onepage&q=tamar%20more%20righteous%20than%20judah&f=false Calvin in Context By David C. Steinmetz], അദ്ധ്യായം 6: പുറങ്ങൾ 79-94</ref> അതിനെ വിശകലനം ചെയ്തിട്ടുണ്ട്.
 
താമാർ കാനാനിയ സ്ത്രീയായിരുന്നെങ്കിലുംകാനാനിയസ്ത്രീയായിരുന്നെങ്കിലും [[നോഹ|നോഹയുടെ]] പുത്രൻ ശേമിന്റെ പരമ്പരയിലെ പുരോഹിതന്റെ പുത്രിയായിരുന്നെന്നും, പരസംഗം ചെയ്യുന്ന പുരോഹിതപുത്രിമാരെ ചുട്ടെരിക്കണമെന്ന ചട്ടം (ലേവ്യരുടെ പുസ്തകം 21:9) അനുസരിച്ചാണ് യൂദാ അവളെ ചുട്ടുകൊല്ലാൻ വിധിച്ചതെന്നും റബൈനികവ്യാഖ്യാതാക്കൾ അഭിപ്രായപ്പെട്ടിട്ടുണ്ട്. യൂദായുടെ മക്കളുടെ ഭാര്യയായിരിക്കെ വിനയവതിയായ അവൾ സദാ മുഖം മറച്ചു നടന്നിരുന്നതിനാലാണ് പിന്നീട് അമ്മായിയപ്പന് അവളെ തിരിച്ചറിയാൻ കഴിയാതിരുന്നതെന്ന വിശദീകരണവും അവർ മുന്നോട്ടുവച്ചു. യൂദാഭവനവുമായുള്ള തന്റെ ബന്ധം വന്ധ്യമാകരുതെന്ന ആഗ്രഹമാണ് അവളെ കടുംചെയ്തികൾക്ക് പ്രേരിപ്പിച്ചതെന്നും അവർ പറയുന്നു. വേശ്യാവൃത്തി ആരോപിക്കപ്പെട്ടിട്ടും യൂദായെ കുറ്റപ്പെടുത്തി മാനംകെടുത്താൻ ആഗ്രഹിക്കാതിരുന്ന അവൾ സ്വന്തം ഉത്തരവാദിത്വം ഏറ്റുപറയുവാൻ അയാളെ നിർബ്ബദ്ധനാക്കുംവിധം അയാളുടെ പണയവസ്തുക്കൾ തിരികെ അയക്കുക മാത്രം ചെയ്തെന്നും അവർ നിരീക്ഷിച്ചിട്ടുണ്ട്.<ref name ="jewish"/>
 
==അവലംബം==
"https://ml.wikipedia.org/wiki/താമാർ_(ഉൽപത്തി)" എന്ന താളിൽനിന്ന് ശേഖരിച്ചത്