"താമാർ (ഉൽപത്തി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 16:
 
==കാലക്രമപ്രശ്നം==
[[ഉല്പത്തിപ്പുസ്തകം|ഉല്പത്തിപ്പുസ്തകത്തിൽ]] താമാറിന്റെയും യൂദായുടേയും കഥ കാണുന്നത്, യൂദാ ഉൾപ്പെടെയുള്ള യാക്കോബിന്റെ മക്കൾ അനുജൻ ജോസഫിനെ [[ഈജിപ്ത്|ഈജിപ്തുകാർക്കു]] വിൽക്കുന്നതിന്റേയും ഈജിപ്തിലേക്കുള്ള യാക്കോബിന്റേയും മക്കളുടേയും കുടിയേറ്റത്തിന്റേയും വിവരണങ്ങൾക്കിടെയാണ്. ഈ സംഭവങ്ങൾക്കിടെയുള്ള കാലയിളവ് 22 വർഷമാണെന്നും താമാറിൽ യൂദായ്ക്കു പിറന്ന മക്കളുടെ മക്കൾ കൂടി ഈജിപ്തിലേയ്ക്കു പോയ 70 ഇസ്രായേൽക്കാരിൽ ഉൾപ്പെട്ടിരുന്നതിനാൽ താമാറുമായി ബന്ധപ്പെട്ട സംഭവങ്ങൾക്കു മതിയായ സമയമല്ല അതെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഈ കാലക്രമപ്രശ്നത്തിനു(Chronological problem) നിർദ്ദേശിക്കപ്പെട്ടിട്ടുള്ള പരിഹാരങ്ങളിലൊന്ന് എബ്രായബൈബിളിലെ ആഖ്യാനം കാലക്രമത്തിലല്ലെന്നും താമാറുമായി ബന്ധപ്പെട്ട സംഭവങ്ങൾ ജോസഫിന്റെ വില്പനക്കു മുൻപു നടന്നവയാണെന്നുമാണ്.<ref>[http://www.lookstein.org/nechama_parasha17_vayeshev.htm Yehudah and Tamar: The Lookstein Centre for Jewish Education]</ref>
 
==നിരൂപണം==
"https://ml.wikipedia.org/wiki/താമാർ_(ഉൽപത്തി)" എന്ന താളിൽനിന്ന് ശേഖരിച്ചത്