"താമാർ (ഉൽപത്തി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 9:
[[ചിത്രം:Emile_Jean_Horace_Vernet_001.jpg|thumb|200px|left|യൂദായും താമാറും, 19-ആം നൂറ്റാണ്ടിലെ ഫ്രെഞ്ചു കലാകാരൻ ഹൊറേസ് വെർനെറ്റിന്റെ ചിത്രം]]
താമസിയാതെ ഭാര്യ മരിച്ച യുദാ ആ വേർപാടിന്റെ അനുശോചനകാലം കഴിഞ്ഞപ്പോൾ സമീപനഗരമായ തിംനായിൽ തന്റെ ആട്ടിൻപറ്റത്തിന്റെ രോമം കത്രിക്കാൻ പോകാനൊരുങ്ങി. ഇതറിഞ്ഞ താമാർ, തിംനായിലേക്കുള്ള വഴിയിലെ എനായിം എന്ന സ്ഥലത്തെ വഴിയോരത്ത് [[വേശ്യ|വേശ്യയുടെ]] ചമയങ്ങളോടെ മുഖാവരണമണിഞ്ഞ് കാത്തിരുന്നു. മൂടുപടം മൂലം മരുമകളെ തിരിച്ചറിയാതിരുന്ന യൂദാ, അവളുടെ സേവനം അഭ്യർത്ഥിച്ചു. സ്വന്തം മകന്റെ കാര്യത്തിൽ നടത്തിയ വാഗ്ദാനം നിറവേറ്റാതിരുന്ന അമ്മായിയപ്പൻ വഴി ഗർഭിണിയാവുക എന്നതായിരുന്നു അവളുടെ ലക്ഷ്യം. അവളുടെ സേവനത്തിനു വേതനമായി ഒരു [[ആട്|ആടിനെ]] പറഞ്ഞൊത്ത യൂദാ, അതു കൊടുത്തയക്കാമെന്നുറപ്പു കൊടുക്കുകയും അതിനുറപ്പായി തന്റെ വടിയും മോതിരവും ഏല്പിച്ചുപോവുകയും ചെയ്തു.
[[ചിത്രം:Gelder,_Aert_de_-_Tamar_and_Judah_-_1667.jpg|thumb|25ഒpx250px|right|യൂദായും താമാറും, 17-ആം നൂറ്റാണ്ടിൽ ഡച്ച് കലാകാരൻ അയെർട്ട് ഡി ഗെൽഡർ വരച്ച ചിത്രം]]
 
വടിയും മോതിരവും തിരികെ വാങ്ങാനായി ആടുമായി ചെന്ന യൂദായുടെ സേവകന് എനായിമിലെ വഴിയരികിലിരുന്ന [[വേശ്യ|വേശ്യയെ]] കണ്ടെത്താനായില്ല. അങ്ങനെയൊരുവളെ അവിടെയാർക്കും അറിവില്ലായിരുന്നു. മൂന്നുമാസം കഴിഞ്ഞപ്പോൾ, യൂദായിൽ നിന്നു ഗർഭിണിയായ താമാറിന്റെ സ്ഥിതി പരസ്യമായപ്പോൾ, മരുമകളെ ചുട്ടെരിക്കാൻ യൂദാ ഉത്തരവിട്ടു. അപ്പോൾ അവൾ പണയവസ്തുക്കൾ അമ്മായിയപ്പനു തിരികെ അയച്ചുകൊടുത്തിട്ട്, അവയുടെ ഉടമസ്ഥനിൽ നിന്നാണു താൻ ഗർഭിണിയായതെന്നു ബോധിപ്പിച്ചു.<ref>[http://www.jewishencyclopedia.com/articles/14222-tamar താമാർ, യഹൂദവിജ്ഞാനകോശത്തിലെ ലേഖനം]</ref> അതോടെ യുദാ മരുമകളെ ശിക്ഷാമുക്തയാക്കുകയും തന്റെ പെരുമാറ്റത്തിലെ അനീതി ഏറ്റുപറയുകയും ചെയ്തു. "അവൾ എന്നേക്കാൾ നീതിയുള്ളവൾ" എന്നായിരുന്നു അയാളുടെ ഏറ്റുപറച്ചിൽ. അയാളുടെ ഭവനത്തിൽ അവളുടെ നില ഉറച്ചെങ്കിലും യൂദായും താമാറുമായി പിന്നീട് ഭാര്യാഭർതൃബന്ധം ഉണ്ടായില്ലെന്നും ഈ ആഖ്യാനം വ്യക്തമാക്കുന്നുണ്ട്.<ref>ഉല്പത്തിപ്പുസ്തകം 38:26</ref>
"https://ml.wikipedia.org/wiki/താമാർ_(ഉൽപത്തി)" എന്ന താളിൽനിന്ന് ശേഖരിച്ചത്