"താമാർ (ഉൽപത്തി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 11:
വടിയും മോതിരവും തിരികെ വാങ്ങാനായി ആടുമായി ചെന്ന യൂദായുടെ സേവകന് എനായിമിലെ വഴിയരികിലിരുന്ന [[വേശ്യ|വേശ്യയെ]] കണ്ടെത്താനായില്ല. അങ്ങനെയൊരുവളെ അവിടെയാർക്കും അറിവില്ലായിരുന്നു. മൂന്നുമാസം കഴിഞ്ഞപ്പോൾ, യൂദായിൽ നിന്നു ഗർഭിണിയായ താമാറിന്റെ സ്ഥിതി പരസ്യമായപ്പോൾ, മരുമകളെ ചുട്ടെരിക്കാൻ യൂദാ ഉത്തരവിട്ടു. അപ്പോൾ അവൾ പണയവസ്തുക്കൾ അമ്മായിയപ്പനു തിരികെ അയച്ചുകൊടുത്തിട്ട്, അവയുടെ ഉടമസ്ഥനിൽ നിന്നാണു താൻ ഗർഭിണിയായതെന്നു ബോധിപ്പിച്ചു.<ref>[http://www.jewishencyclopedia.com/articles/14222-tamar താമാർ, യഹൂദവിജ്ഞാനകോശത്തിലെ ലേഖനം]</ref> അതോടെ യുദാ മരുമകളെ ശിക്ഷാമുക്തയാക്കുകയും തന്റെ പെരുമാറ്റത്തിലെ അനീതി ഏറ്റുപറയുകയും ചെയ്തു. "അവൾ എന്നേക്കാൾ നീതിയുള്ളവൾ" എന്നായിരുന്നു അയാളുടെ ഏറ്റുപറച്ചിൽ. അയാളുടെ ഭവനത്തിൽ അവളുടെ നില ഉറച്ചെങ്കിലും യൂദായും താമാറുമായി പിന്നീട് ഭാര്യാഭർതൃബന്ധം ഉണ്ടായില്ലെന്നും ഈ ആഖ്യാനം വ്യക്തമാക്കുന്നുണ്ട്.<ref>ഉല്പത്തിപ്പുസ്തകം 38:26</ref>
 
തുടർന്ന് താമാർ ഇരട്ടക്കുട്ടികളായ പെരെസ്,സേറാ എന്നിവരെ പ്രസവിച്ചു.<ref>[http://jwa.org/encyclopedia/article/tamar-bible Tamar : Bible, Jewish Women's Archive]</ref> റെബേക്കയുടെ മക്കളായ എസ്സോവിന്റേയും യാക്കോബിന്റേയും ജനനത്തെക്കുറിച്ച് [[ഉല്പത്തിപ്പുസ്തകം|ഉല്പത്തിപ്പുസ്തകത്തിൽ]] തന്നെയുള്ള വിവരണവുമായി സാമ്യമുള്ളതാണ് ഇവരുടെ ജനനസന്ദർഭവും. സേറായുടെ കൈ ആദ്യം വെളിയിൽ വരുന്നതു കണ്ട സൂതികർമ്മിണി അതിന്മേൽ ഒരു ചുവപ്പുനൂൽ കെട്ടിയെങ്കിലും ആദ്യം ജനിച്ചതു പെരേസാണ്. [[ബൈബിൾ|ബൈബിളിലെ]] [[റൂത്തിന്റെ പുസ്തകം]] ഇസ്രായേലിലെ പ്രസിദ്ധനായ ദാവീദുരാജാവിന്റെ പൂർവികനാണു പെരെസ്. [[പുതിയനിയമം|പുതിയനിയമത്തിൽ]] [[മത്തായി എഴുതിയ സുവിശേഷം|മത്തായിയുടെ സുവിശേഷത്തിലുള്ള]] യേശുവിന്റെ വംശാവലി പുരോഗമിക്കുന്നത് യൂദായ്ക്ക് "താമാറിൽ നിന്നുജനിച്ച പെരേസ്" വഴിയാണ്<ref>മത്തായി എഴുതിയ സുവിശേഷം 1:3</ref>.
 
==അവലംബം==
"https://ml.wikipedia.org/wiki/താമാർ_(ഉൽപത്തി)" എന്ന താളിൽനിന്ന് ശേഖരിച്ചത്