"ഉസാമ ബിൻ ലാദൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 64:
ഉസാമക്ക് 24 കുട്ടികളുണ്ട്. ആദ്യ ഭാര്യായായ നജ് വയിൽ മൂത്ത പുത്രൻ അബ്ദുല്ലാഹ് സഹിതം 11 മക്കളാണുള്ളത്. ഉമർ, സാദ്, മുഹമ്മദ് എന്നിവരാണ് മറ്റ് മക്കൾ.
 
== സോവിയറ്റ് അഫ്ഗാൻ അധിനിവേശവും സായുധ പോരാട്ടവും ==
== സായുധ പോരാട്ടം ==
1979 മുതൽ സോവിയറ്റ് യൂനിയനുമായുള്ള യുദ്ധത്തിൽ [[അഫ്ഗാൻ മുജാഹിദീൻ|അഫ്ഗാൻ മുജാഹിദീന്റെ]] പ്രധാന സാമ്പത്തിക സ്രോതസ്സുകളിലൊന്നായിരുന്നു സൗദി അറേബ്യ. സൗദിയിൽ നിന്നും മറ്റ് അറബ് രാജ്യങ്ങളിൽ നിന്നും ഒട്ടേറെ സന്നദ്ധപ്രവർത്തകർ ഈ യുദ്ധത്തിൽ പങ്കെടുത്തിരുന്നു. ഇത്തരം സന്നദ്ധപ്രവർത്തകരെ പങ്കുചേർക്കുന്നതിനും പണം നൽകുന്നതിനുമായുള്ള ഹൗസ് ഓഫ് ഓക്സിലിയറീസ് (House of Auxiliaries) എന്ന സംഘടനയുടെടെ സ്ഥാപകനാണ് ഒസാമ ബിൻ ലാദൻ.<ref name=afghans20>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter=20 - After the soviets|pages=330|url=http://books.google.co.in/books?id=9kfJ6MlMsJQC&lpg=PP1&pg=PA330#v=onepage&q=&f=false}}</ref>
 
വരി 71:
1988ൽ അബ്ദുല്ലാഹ് അസ്സാമിന്റെ കൊലപാതക ശേഷം അബൂ ഉബൈദ പഞ്ചശീരിയും അബൂ ഹഫ്സ് അൽ മിസ് റിയും കൂടെയായിരുന്നു [[അൽ ഖാഇദ]] രൂപവത്കരണത്തിന് തന്ത്രങ്ങൾ ആവിഷ്കരിച്ചിരുന്നത്. 1989ൽ അഫ്ഗാൻ മുജാഹിദുകളുടെ ചെറുത്തുനിൽപ്പിനെ തുടർന്ന് റഷ്യൻപട വിരണേ്ടാടിയതോടെ, നീണ്ട 10 വർഷത്തെ അഫ്ഗാൻ സ്വാതന്ത്ര്യസമരപോരാട്ടത്തിൽ പങ്കാളിയായ ഉസാമ സ്വദേശമായ ജിദ്ദയിലേക്കു മടങ്ങി.
 
== കുവൈത്ത് അധിനിവേശവും സൗദി അറേബ്യയിൽ നിന്നുള്ള നാട് കടത്തലും==
1989-ൽ സൗദി അറേബ്യയിൽ മടങ്ങിയെത്തിയപ്പോൾ ലഭിച്ച സ്വീകരണം വീരപരിവേഷതിന്റെതായിരുന്നു. തിരികെയെത്തിയ ഉസാമ കുടുംബ ബിസിനസ് വീണ്ടും ഏറ്റെടുത്തു. [[ഇറാഖ്|ഇറാഖിന്റെ]] [[കുവൈത്ത്]] അധിനിവേശ കാലത്ത് സൗദി സഹിതം മുഴുവൻ ഇസ്ലാമിക രാഷ്ട്രങ്ങളെയും സദ്ദാമിൽ നിന്ന് തങ്ങൾ സം രക്ഷിച്ച് കൊള്ളാമെന്ന് ഉസാമ ഫഹദ് രാജാവിനെ അറിയിച്ചിരുന്നുവെങ്കിലും ഫഹദ് രാജാവ് അമേരിക്കൻ സേനയുടെ സഹായം തേടുകയാണുണ്ടായത്.
 
1991ൽ [[ഇറാഖ്]] സൈന്യം [[കുവൈത്ത്]] ആക്രമിച്ചു കീഴടക്കി. സദ്ദാമിന്റെ അടുത്ത ലക്‌ഷ്യം സൗദി ആണെന്ന് അഭ്യൂഹം പരന്നു. അമേരിക്കയോട് സഹായം ആവശ്യപ്പെടാനായിരുന്നു സൗദി രാജകുടുംബത്തിന്റെ തീരുമാനം. എന്നാൽ ഇസ്ലാമിക പുണ്യ നഗരങ്ങളായ [[മക്ക|മക്കയും]] [[മദീന|മദീനയും]] ഉൾപ്പെടുന്ന സൗദി അറേബ്യയിൽ അമേരിക്കൻ സേന കടന്ന് വരുന്നതിനോട് സൗദിയിലെ അനവധി പണ്ഡിതന്മാരും ഉസാമയും വിയോജിച്ചു. അഫ്ഗാൻ യുദ്ധത്തിനായ്‌ ഉസാമയും സംഘവും പരിശീലിപ്പിച്ച അറബ് സൈന്യം അപ്പോഴും നിലവിലുണ്ടായിരുന്നു. തന്റെ അറബ് സൈന്യത്തിനു മതിയായ സൗകര്യമേർപ്പെടുത്തിയാൽ ഇറാഖി ഭീഷണി പ്രതിരോധിക്കാമെന്ന് ഉസാമ വാഗ്ദാനം നൽകിയിരുന്നെങ്കിലും സൗദി രാജവംശം അംഗീകരിച്ചില്ല. ആഭ്യന്തരമായുള്ള രാജ്യേതര സൈനിക ശാക്തീകരണം അന്തിമമായി തങ്ങളുടെ സിംഹാസനങ്ങൾക്കു ഭീഷണിയാവുമെന്ന സൗദി ഭരണാധികാരികളുടെ ഭയം വിശുദ്ധ മണ്ണിൽ സൈനികതാവളമനുവദിക്കാമെന്നതരത്തിലേക്കു നീങ്ങുകയായിരുന്നു. അത് ഉസാമയെ സൗദി ഭരണകൂടവുമായി തെറ്റിച്ചു. സൗദി രാജവംശത്തിനെതിരെ ഉസാമ പലപ്പോഴും പരസ്യമായി ശബ്ദമുയർത്തി. അവസാനം 1992ൽ ഉസാമയുടെ പൌരത്വം റദ്ദുചെയ്തു നാടുകടത്താൻ സൗദി ഭരണകൂടം തീരുമാനിച്ചു. എന്നാൽ അതിനു മുൻപേ ഉസാമ [[സുഡാൻ|സുഡാനിലേക്ക്]] പോയി.
 
==സുഡാനിൽ==
1992-ൽ ഒസാമ [[സുഡാൻ|സുഡാനിൽ]] പ്രസിടെന്റായ ഹസനുത്തു റാബിയാണ് ഉസാമയ്ക്ക് അഭയംകൊടുത്തത്. ഉസാമ സുഡാനിൽ ഒരു വൻ തുക നിക്ഷേപിക്കുകയും തന്റെ കമ്പനി പ്രവർത്തനങ്ങങ്ങൾ ആരംഭിക്കുകയും ചെയ്തു. ഒപ്പം അൽ ക്വയ്ദ പ്രവർത്തനവും നടത്തി. അക്കാലത്ത് ഉസാമയുടെ കമ്പനിയിൽ പനിയെടുത്തവർ അധികവും പഴയ അറബ് സൈനികരായിരുന്നു. അഫ്ഗാനിസ്ഥാനിൽ ചെയ്ത പോലെ വികസിത പ്രവർത്തനങ്ങളും ഉസാമ സുഡാനിൽ ചെയ്തിരുന്നു. ലോക നിലവാരത്തിലുള്ള ഒരു തുറമുഖവും ഹൈവേകളും സുഡാനിൽ ഉസമയുടെ കമ്പനി പണി കഴിപ്പിച്ചു. സുഡാന് അമ്പത് വര്ഷം കൊണ്ട് സാധ്യമാക്കനാവാത്ത വികസന പ്രവർത്തനങ്ങൾ അഞ്ചു വര്ഷം കൊണ്ട് ഉസാമ സുഡാനിൽ നടത്തി.
 
1993 സോമാലിയയിൽ നടന്ന അമേരിക്കൻ ആക്ഷനിലും ഉസാമക്ക് പങ്കുള്ളതായി പറയപ്പെടുന്നു. സോമാലിയയിലെ ഭകഷ്യ ക്ഷാമവും ആഭ്യന്തര അസ്ഥിരതകളും നടക്കുന്ന സമയത്ത് സൈനിക ഇടപെട്ട അമേരിക്കൻ സൈന്യത്തെ സുഡാൻ ഉൾപെടെയുള്ള ആഫ്രിക്കൻ അറബ് രാജ്യങ്ങൾ ഇതിനെ എതിർത്തു. തുടർന്ന് നടന്ന രൂക്ഷമായ എട്ടു മുട്ടലിൽ നാശ നഷ്ടം നേരിട്ട അമേരിക്കൻ സൈന്യം പിൻവാങ്ങി.
 
ജിഹാദി പ്രവർത്തനങ്ങളും വിമർശനങ്ങളും അവസാനിപ്പിക്കണമെന്ന സ്വന്തം കുടുംബത്തിന്റെ ആവശ്യം നിരാകരിച്ച ഉസാമ സുഡാന്റെ തലസ്ഥാനമായ ഖർത്തൂമിനെ, തന്റെ മുജാഹിദീൻ പ്രവർത്തനങ്ങളുടെ പുതിയ ആസ്ഥാനമാക്കി. സുഡാനിൽ നിന്നുകൊണ്ടും അദ്ദേഹം സൗദി രാജാവിനെതിരെ ശബ്ദമുയർത്തി. ആയിടക്ക്‌ സുഡാനിലെ ഭരണ കൂടത്തിനെതിരെയുണ്ടായ ജനകീയ പ്രക്ഷോഭത്തെ തകർക്കാൻ ഉസാമയുടെ അറബ് സൈന്യത്തെ ഉപയോഗിക്കാൻ ഹസൻ തുറാബി ആവശ്യപ്പെട്ടു. എന്നാൽ സ്വന്തം ജനങ്ങൾക്കെതിരെ ആയുധമെടുക്കാൻ പറ്റില്ലെന്ന് പറഞ്ഞു ഉസാമ ഇതിനെ എതിർത്തു. ഇതിനെത്തുടർന്ന് ഹസൻ തുരാബിയും ഉസാമയും തമ്മിൽ തെറ്റി. സൗദി അറേബ്യയുടേയും അമേരിക്കയുടേയും സമ്മർദ്ദവും കൂടിയായതോടെ 1996-ൽ സുഡാൻ വിട്ടും പോവാൻ തുറാബി ഉസാമയോടാവശ്യപ്പെട്ടു. അപ്പോഴേക്കും അഫ്ഗാനിസ്ഥാനിൽ സോവിയറ്റ് യൂണിയൻ വിരുദ്ധ യുദ്ധത്തിലെ പഴയ സഹപ്രവർത്തകർ അടക്കമുള്ള [[താലിബാൻ]] അഫ്ഗാനിൽ അധികാരം പിടിച്ചെടുത്തിരുന്നു. താലിബാൻ ഉസാമയെ അഫ്ഗാനിലേക്ക് സ്വാഗതം ചെയ്തു.
 
==വീണ്ടും അഫ്ഗാനിസ്ഥാനിൽ==
 
1996 ഉസാമ അഫ്ഗാനിസ്താനിലെ [[ജലാലാബാദ്|ജലാലാബാദിലെത്തി]]. ഒസാമയുടെ അഫ്ഗാനിസ്താനിലെ സാന്നിദ്ധ്യം, അഫ്ഗാനിസ്താനിലെ ആഭ്യന്തരസംഭവവികാസങ്ങൾക്ക് അന്താരാഷ്ട്രമാനം കൈവരാനും ഇടയാക്കി.<ref name=afghans21>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter=Epilogue: Six years on|pages=336|url=http://books.google.co.in/books?id=9kfJ6MlMsJQC&lpg=PP1&pg=PA336#v=onepage&q=&f=false}}</ref>
 
എന്നാൽ അഫ്ഘാനിലെ ആഭ്യന്തര യുദ്ധത്തിൽ വിഷമം പൂണ്ട ഉസാമ അവരെ പരസ്പരം ഒന്നിച്ചിരുത്താനുള്ള ശ്രമങ്ങളിലേർപ്പെട്ടുവെങ്കിലും സംഗതി വിജയം കണ്ടില്ല.
 
 
== അമേരിക്കൻ ലക്ഷ്യങ്ങൾ അക്രമിക്കപ്പെടുന്നു ==
"https://ml.wikipedia.org/wiki/ഉസാമ_ബിൻ_ലാദൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്