"ആനി കാതറീൻ എമ്മറിച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
 
ഒരു [[റോമൻ കത്തോലിക്കാ സഭ|റോമൻ കത്തോലിക്കാ]] സന്യാസിനിയും യോഗിനിയും, മരിയൻദർശകയും, (Marian Visionary) പഞ്ചക്ഷതക്കാരിയും(stigmatist) ആയിരുന്നു '''ആനി കാതറീൻ എമ്മറിച്ച്'''.<ref name=Vatican >[http://www.vatican.va/news_services/liturgy/saints/ns_lit_doc_20041003_emmerick_en.html Vatican Biography]</ref>
ജർമ്മനിയിലെ വെസ്റ്റ്ഫാലിയയിലെ മുൻസ്റ്റർ രൂപതയിൽ ജനിച്ച അവർ 49-ആം വയസ്സിൽ [[ജർമ്മനി|ജർമ്മനിയിൽ]] തന്നെ ദുൽമെനിൽ അന്തരിച്ചു. മരണത്തിന് ഏറെ വർഷങ്ങൾ മുൻപ് അവർ രോഗംബാധിച്ച് കിടപ്പിലായിരുന്നു. [[യേശു|യേശുവിന്റെ]] ജീവിതത്തേയും പീഡാസഹനത്തേയും സംബന്ധിച്ച് [[പരിശുദ്ധ മറിയം|വിശുദ്ധമാതാവിൽ]] നിന്ന് ആത്മീനിർവൃതിയിൽആത്മീയനിർവൃതിയിൽ ലഭിച്ചതായി അവകാശപ്പെട്ട ദർശനങ്ങളുടെ പേരിലാണ് അവർ അറിയപ്പെടുന്നത്.<ref>Emmerich, Anna Catherine: ''The Dolorous Passion of Our Lord Jesus Christ'' ISBN 978-0-89555-210-5 page viii</ref>
 
ശയ്യാവലംബിയായിരുന്ന അവരെ, അവരുടെ ദർശനങ്ങളുടെ ആകർഷണത്തിൽ പെട്ട ഒട്ടേറെ പ്രസിദ്ധവ്യക്തികൾ സന്ദർശിച്ചിരുന്നു.<ref name=Vatican /> ജർമ്മൻ കവി ക്ലെമൻസ് ബ്രെന്റാനോ അവരുമായി ദീർഘസംഭാഷണങ്ങളിൽ ഏർപ്പെടുകയും അതിന്റെ കുറിപ്പുകളെ ആശ്രയിച്ച് അവരുടെ ദർശനങ്ങളെക്കുറിച്ച് എഴുതുകയും ചെയ്തു.<ref name=Stahl >Suzanne Stahl, "Between God and Gibson: German Mystical and Romantic Sources of The Passion of the Christ", The German Quarterly Vol. 78, No. 4, Fall, 2005 Link to JSTOR</ref> ബ്രെന്റാനോയുടെ കൃതികളുടെ ആധികാരികത ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു കവിയുടെ ബോധപൂർവമായ പരത്തിപ്പറയൽ, സോദ്ദേശമായ കൃത്രിമം എന്നൊക്കെ വിമർശകർ അവയെ വിശേഷിപ്പിച്ചിട്ടുണ്ട്.<ref name=America>Father John O' Malley A Movie, a Mystic, a Spiritual Tradition America Magazine, 15 March 2004</ref>
"https://ml.wikipedia.org/wiki/ആനി_കാതറീൻ_എമ്മറിച്ച്" എന്ന താളിൽനിന്ന് ശേഖരിച്ചത്