"കെ.പി. കേശവമേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) ലിങ്ക് ശരിയാക്കല്‍
വരി 1:
{{prettyurl|K.P. Kesava Menon}}
'''കെ.പി. കേശവമേനോന്‍''' ([[1886]] - [[നവംബര്‍ 9]], [[1978]]) പ്രമുഖ [[ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്]] നേതാവും [[ഇന്ത്യന്‍ സ്വാതന്ത്ര്യ സമരസേനാനികള്‍|സ്വാതന്ത്ര്യ സമരസേനാനി]]യുമായിരുന്നു. അറിയപ്പെടുന്ന ഗാന്ധിയനായിരുന്ന കേശവമേനോന്‍ [[സത്യാഗ്രഹം|സത്യാഗ്രഹത്തിന്റെയും]] [[നിസ്സഹകരണ പ്രസ്ഥാനം|നിസ്സഹകരണ പ്രസ്ഥാനത്തിന്റെയും]] കേരളത്തിലെ വക്താവായിരുന്നു. അക്ഷരങ്ങളെ സ്നേഹിക്കുകയും അവയെ സമരത്തിന്റെ പടവാളാക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്ത ഇദ്ദേഹമാണ്‌ [[മലയാളം|മലയാളത്തിലെ]] ഒന്നാംകിട ദിനപ്പത്രമായ [[മാതൃഭൂമി]] സ്ഥാപിച്ചത്.
==ജീവിത രേഖ==
1886ല്‍ [[പാലക്കാട്|പാലക്കാട്ടെ]] തരൂര്‍ ഗ്രാമത്തിലായിരുന്നു കേശവമേനോന്റെ ജനനം. [[മദ്രാസ് സര്‍വകലാശാല]]യില്‍നിന്ന് ആര്‍ട്‌സില്‍ ബിരുദം നേടിയ ഇദ്ദേഹം 1915ല്‍ [[ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്|ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍]] അംഗമായി. [[ആനി ബെസന്റ്ബസന്റ്|ആനി ബെസന്റിന്റെ]] [[ഹോം റൂള്‍ ലീഗ്|ഹോം റൂള്‍ ലീഗില്‍]] പ്രവര്‍ത്തിച്ച കേശവമേനോന്‍ 1921ല്‍ [[നിസ്സഹകരണ പ്രസ്ഥാനം|നിസ്സഹകരണ പ്രസ്ഥാനവുമായി]] സഹകരിക്കുന്നതോടെയാണ്‌ ഗാന്ധിയന്‍ ആദര്‍ശങ്ങളിലേക്ക് കൂടുതല്‍ ആകൃഷ്ടനാകുന്നത്. [[മാപ്പിള ലഹള]] നടക്കുമ്പോള്‍ ‍കെ.പി.സി.സി സെക്രട്ടറിയായിരുന്നു.
 
1923ലാണ്‌ [[മാതൃഭൂമി|മാതൃഭൂമിയുടെ]]യുടെ സ്ഥാപക പത്രാധിപരാകുന്നത്. അക്കാലത്ത് നടന്ന [[വൈക്കം സത്യാഗ്രഹം|വൈക്കം സത്യാഗ്രഹത്തില്‍]] പങ്കെടുത്തതിനെത്തുടര്‍ന്ന് തിരുവനന്തപുരം ജയിലില്‍ ആറ് മാസം ശിക്ഷയനുഭവിച്ചു.
 
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം മലയായിലേക്കു പോയ കേശവമേനോന്‍ പിന്നീട് കുറെക്കാലം [[ഇന്ത്യന്‍ നാഷണല്‍ ആര്‍മി|ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുമായി]] ബന്ധപ്പെട്ടാണ്‌ പ്രവര്‍ത്തിച്ചത്. ഇതിനെത്തുടര്‍ന്ന് ജപ്പാനില്‍ അറസ്റ്റിലായ ഇദ്ദേഹം [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധത്തിനു]] ശേഷം മാത്രമാണ്‌ മോചിതനായത്. 1946ല്‍ വീണ്ടും [[മാതൃഭൂമി|മാതൃഭൂമിയുടെ]] പത്രാധിപരായി ചുമതലയേറ്റു. [[ശ്രീലങ്ക|സിലോണിലെ]] ഹൈക്കമ്മീഷണര്‍ ആയി നിയമിതനായെങ്കിലും പിന്നീട് അധികാരികളുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് രാജിവെച്ചു. അതിനുശേഷം ഐക്യ കേരളത്തിനു വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം.
 
==എഴുത്തുകാരന്‍==
തന്റെ യാത്രകളെയും അനുഭവങ്ങളെയും കടലാസിലേക്കു പകര്‍ത്തിയ കേശവമേനോന്‍ മികച്ചൊരു എഴുത്തുകാരന്‍ കൂടിയായിരുന്നു. ഇതില്‍ യാത്രാവിവരണമായ് ''ബിലാത്തി വിശേഷം'', ആത്മകഥയായ ''കൊഴിഞ്ഞ ഇലകള്‍'' എന്നിവ മലയാള സാഹിത്യത്തില്‍ സവിശേഷ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്.
==ബഹുമതികള്‍==
വിവിധ രംഗത്തെ സംഭാവനകള്‍ മാനിച്ച് ഇന്ത്യ ഗവണ്മെന്റ് [[പത്മവിഭൂഷണ്‍]] ബഹുമതി നല്‍കി കേശവമേനോനെ ആദരിച്ചിട്ടുണ്ട്. കൂടാതെ [[കേരള സാഹിത്യ അക്കാദമി|കേരള സാഹിത്യ അക്കാദമിയുടെ]] ആദ്യത്തെ എക്സിക്യൂട്ടീവ് പ്രസിഡന്റുമായിരുന്നു ഇദ്ദേഹം. [[1978]] [[നവംബര്‍ 9]]-ന്‌ മരിക്കുന്നതുവരെ [[മാതൃഭൂമി|മാതൃഭൂമിയുടെ]] പത്രാധിപര്‍ ആയിരുന്നു.
1978 നവംബര്‍ 9ന്‌ മരിക്കുന്നതുവരെ [[മാതൃഭൂമി|മാതൃഭൂമിയുടെ]] പത്രാധിപര്‍ ആയിരുന്നു.
 
==ആധാരസൂചിക==
"https://ml.wikipedia.org/wiki/കെ.പി._കേശവമേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്