"ഡ്രൈ ഐസ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,446 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
ഡ്രൈ ഐസ്‌ വെള്ളത്തിലിടുമ്പോള്‍, വളരെ വേഗത്തില്‍ വാതകമായി മാറുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ്‌ പുറത്തേക്ക്‌ വരുന്നതിന്റെ ചിത്രമാണിത്‌.
 
കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‌ വായുവിനേക്കാള്‍ സാന്ദ്രത കൂടുതലാണ്, 25 ഡിഗ്രി സെല്‍‌ഷ്യസില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ സാന്ദ്രത 1.799 g/L, വായുവിന്റെ സാന്ദ്രത 1.18 g/L. ചിത്രത്തില്‍ കാണുന്ന വെളുത്ത വാതകം കാര്‍ബണ്‍ ഡൈ ഓക്സൈഡല്ല - വളരെ തണുത്ത കാര്‍ബണ്‍ ഡൈ ഓക്സൈഡ് വാതകം വായുവിലെ നീരാവിയെ തണുപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന മഞ്ഞും (fog) സാന്ദ്രത കൂടിയ കാര്‍ബണ്‍ ഡൈ ഓക്സൈഡും ചേര്‍ന്ന മിശ്രിതം, വായുവിനേക്കാള്‍ ഭാരം കൂടിയതാകയാല്‍ മുകളിലേക്കുയരാതെ, മേശമേല്‍ പരന്നൊഴുകുന്നതാണിത്.
 
ഡ്രൈ ഐസ് തണുത്തതാണെന്നു കരുതി കൈകൊണ്ട് തൊടാന്‍ വരട്ടെ. -80 ഡിഗ്രി സെല്‍‌ഷ്യസ് തണുപ്പ് കൈയ്യിലെ കോശങ്ങളെ കൊല്ലാന്‍ ശേഷിയുള്ളതാണ്. അപ്പോള്‍ “പൊള്ളല്‍ തന്നെ ഫലം!! തണുത്താലും പൊള്ളും എന്നു മനസ്സിലായില്ലേ!!
 
കത്തുന്ന തീയിലേക്ക് കാര്‍ബണ്‍ ഡയോക്സൈഡ് വാ‍തകം കടത്തിവിട്ടാലോ? ചുറ്റുപാടില്‍നിന്ന് ഓക്സിജന്‍ കിട്ടാതെ കാര്‍ബണ്‍ ഡയോക്സൈഡ് തീകത്തുന്ന വസ്തുവിനെ പൊതിയുകയും, തീയണഞ്ഞു പോകുകയും ചെയ്യും. ഈ തത്വമാണ് ഫയര്‍ എക്സ്റ്റിംഗ്യൂഷറുകളില്‍ ഉപയോഗിച്ചിരിക്കുന്നത്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/214911" എന്ന താളിൽനിന്ന് ശേഖരിച്ചത്