"കലകൾ (ജീവശാസ്ത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,965 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
ശരീരകലകളുടെ സംരക്ഷണാവരണമായി നിലകൊള്ളുകയോ സ്രവങ്ങൾ ഉത്പാദിപ്പിക്കുന്നതിനനുയോജ്യമായി രൂപപ്പെടുകയോ ചെയ്തിട്ടുള്ള കലകളാണിവ. ശരീരത്തിൽ സംവേദനകോശങ്ങൾ അഥവാ ഗ്രാഹികളായും ഇവ കാണപ്പെടുന്നു. ആവരണ കലകൾക്ക് താഴെപ്പറയുന്ന പൊതു സവിശേഷതകളുണ്ട്.<ref>http://www.mhhe.com/biosci/ap/histology_mh/epi1fr.html</ref>
==== നേരിയ കോശാന്തര സ്ഥലം ====
ആവരണകലയിലെ കോശങ്ങളെ നന്നായി അടുക്കി ക്രമീകരിച്ചിരിക്കുന്നതിനാൽ കോശങ്ങൾക്കിടയിൽ കോശാന്ത്ര സ്ഥലം കുറവാണ്. അടുത്തടുത്ത രണ്ട് കോശങ്ങളുടെ [[പ്ലാസ്മാസ്തരം|പ്ലാസ്മാ സ്തരങ്ങൾ]] ചിലയിടങ്ങളിൽ കൂട്ടിയുറപ്പിച്ചിരിക്കുന്നു. ഇത്തരം സ്ഥാനങ്ങൾ കോശസന്ധികൾ (cell junctions). ടൈറ്റ് ജംങ്ഷനുകൾ ഉദാഹരണം. ഇത്തരം കോശസന്ധികൾ പദാർത്ഥസംവഹനത്തെ [[വൃതിവ്യാപനം]] (ഓസ്മോസിസ്), [[അന്തർവ്യാപനം]] (ഡിഫ്യൂഷൻ) എന്നിവ വഴി പദാർത്ഥസംവഹനത്തെ തടയുന്നു. അതിനാൽത്തന്നെ പദാർത്ഥങ്ങളുടെ സഞ്ചാരത്തെ സ്തരങ്ങൾക്കിരുവശത്തേയ്ക്കും കടന്നുപോകുന്നതിനെ നിയന്ത്രിക്കുന്നതിന് ആവരണകലകൾക്ക് കഴിയുന്നു. ഈ പ്രത്യേകതകൾ അവയ്ക്ക് സ്രവണത്തിനും വിസർജ്ജനത്തിനും ആഗിരണത്തിനും തക്കതായ സവിശേഷതകൾ നൽകുന്നു.
==== ഒന്നിലധികം കോശപാളികൾ ====
മിക്ക എപ്പിത്തീലിയ കലകളും ഒന്നിലധികം കോശപാളികളാൽ നിർമ്മിക്കപ്പെട്ടിരിക്കുന്നു. മിക്കതരം ആവരണകലകളും വിവിധപാളികൾ പരസ്പരം ഒന്നിനുമുകളിൽ ഒന്നായി ചേർത്തുവച്ച് അടുക്കിയ പോലെ കാണപ്പെടുന്നു. വൃതിവ്യാപനം, അന്തർവ്യാപനം എന്നീ ധർമ്മങ്ങൾ നിർവ്വഹിക്കപ്പെടുന്നതിന് ഏകപാളീകോശസവിശേഷത സഹായിക്കുന്നു. എന്നാൽ മുറിവുകൾ, ഘർഷണം, മററ് ഘടകങ്ങൾ എന്നിവയിൽ നിന്ന് സംരക്ഷണത്തിന് ഒന്നിലേറെ പാളികൾ സഹായിക്കുന്നു.
==== ക്രമഭംഗശേഷി ====
ആവരണകലകളിലെ കോശങ്ങൾക്ക് തുടർച്ചയായ [[ക്രമഭംഗം]] വഴി കോശതലമുറകൾ സൃഷ്ടിക്കുവാനുള്ള കഴിവുണ്ട്. ആയതിനാൽ പുനരുത്പത്തി കൈവരിക്കുന്നതിനും കോശനാശം പരിഹരിക്കുന്നതിനും തുടർച്ചയായ പ്രക്രിയയകൾ ഇവയിൽ നിലനിൽക്കുന്നു.
=== ആവരണകലകളുടെ ധർമ്മവൈവിധ്യം ===
ആവരണകല പേരുസൂചിപ്പിക്കുന്നതുപോലെ ശരീരത്തിന്റെ ബാഹ്യ, ആന്തരഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു. ശരീരത്തിനുള്ളിൽ വായ്, അന്നനാളം എന്നീ കുഴൽ ഭാഗങ്ങൾ പോലുള്ള ആന്തരസ്ഥലങ്ങളെ ആവരണം ചെയ്യുന്നു. കൂടാതെ, [[ജലം]], മറ്റ് പോഷകഘടകങ്ങൾ എന്നിവയെ ആഗിരണം ചെയ്യുന്നതിനും ഇവ സഹായിക്കുന്നു. ശരീരത്തിൽ നിന്നും മാലിന്യങ്ങളെ പുറംതള്ളുക എന്ന ധർമ്മവും ആവരണ കല നിർവ്വഹിക്കുന്നു. വിയർക്കുന്നതും സേബഗ്രന്ഥികളുടെ പ്രവർത്തനവും ഇതിനുദാഹരണമാണ്.
മുഖ്യമായും ആവരണകലകളെ താഴെത്തന്നിരിക്കുന്ന രീതിയിൽ തരംതിരിച്ചിരിക്കുന്നു.
# സ്‍ക്വാമസ് എപ്പിത്തീലിയം (Squamous epithelium)
# ക്യൂബോയിഡൽ എപ്പിത്തീലിയം (Cuboidal epithelium)
# കോളമ്നാർ എപ്പിത്തീലിയം (Columnar epithelium
# ഗ്ലാൻഡ്യുലാർ എപ്പിത്തീലിയം (Glandular epithelium)
# സിലിയേറ്റഡ് എപ്പിത്തീലിയം (Ciliated epithelium)
 
 
 
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2148841" എന്ന താളിൽനിന്ന് ശേഖരിച്ചത്