"ആൽഫ്രഡ് ഡ്രെയ്ഫസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44:
[[File:Dreyfus-annee-de-sa-mort.jpg|right|thumb|ആൽഫ്രഡ് ഡ്രെയ്ഫസ്, 1934-ൽ]]
=== നിരപരാധിത്വം തെളിയിക്കപ്പെടുന്നു===
ഡ്രെയ്ഫസ് ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കേ 1896 മേ മാസത്തിൽ അന്നത്തെ രഹസ്യവിഭാഗത്തിന്റെ തലവൻ ലെഫ്റ്റനൻറ് കേണൽ പിക്കാറിന്റെ കൈവശം വീണ്ടും അത്തരം തുണ്ടുകടലാസുകൾ എത്തിച്ചേർന്നു. ഇതും ജർമൻ എംബസിയിൽ നിന്നു കണ്ടുകിട്ടിയതായിരുന്നു. ജർമൻ മിലിറ്ററി അറ്റാഷേ ഷ്വാർസ്കോപ്പൻ , ഫ്രഞ്ചു മേജർ എസ്റ്റർഹേസിക്കെഴുതിയ സന്ദേശമായിരുന്നു അത്.<ref name= Dreyfus/> ലഫ്റ്റനൻറ് കേണൽ പിക്കാർ അന്വേഷണം പുനരാരംഭിച്ചു. എസ്റ്റർഹോസ് കോർട്ട്മാർഷലിന് വിധേയനായി. എസ്റ്റർഹേസാണ് അപരാധി എന്നു തെളിഞ്ഞെങ്കിലും അധികൃതർ അതു മൂടി മറയ്ക്കാൻ ശ്രമിച്ചു. ആദ്യ വിചാരണയിൽ എസ്റ്റർഹേസ് കുറ്റവാളിയല്ലെന്ന നിഗമനത്തിലാണ് സൈനികക്കോടതി എത്തിയത്.1898-ൽ എസ്റ്റർഹേസ് വിമോചിതനായി. ഡ്രെയ്ഫസ് അനുഭാവികളും ഡ്രെയ്ഫസ്വിരോധികളുമായി ഫ്രഞ്ചു സമൂഹം വഭജിക്കപ്പെട്ടു.<ref name= Hyman/> ജൂതവിരോധമാണ് മൂലകാരണമെന്ന ആരോപണം ഉയർന്നപ്പോൾ ഈ പിളർപ്പ് ജൂതാനുഭവികളും ജൂതവിരോധികളുമായി രൂപാന്തരപ്പെട്ടു. 1898 ജനവരി 13ന്- [[എമിൽ സോള ]] ഫ്രഞ്ചു പ്രസിഡൻഡിനെഴുതിയ തുറന്ന കത്ത് <ref>[https://www.marxists.org/archive/zola/1898/jaccuse.htm I accuse ]</ref> ഈ സംശയത്ത ബലപ്പെടുത്തി. "ഞാൻ ആരോപിക്കുന്നു" (J'accuse) എന്ന പേരിൽ എഴുതിയ ഈ കത്ത്, യഹൂദരോടുള്ള മനോഭാവങ്ങളുടെ കാഠിന്യവും കാപട്യവും തുറന്നു കാട്ടി ഫ്രെഞ്ച് സമൂഹത്തേയും ഭരണകൂടത്തേയും അതിനിശിതമായി വിമർശിച്ചു.<ref>BBC Radio 4 Now, In our Time [http://www.bbc.co.uk/programmes/b00n1l95 The Dreyfus Affair]</ref>

ഡ്രെയ്ഫസിനെതിരായുള്ള രഹസ്യത്തെളിവുകൾ അടിസ്ഥാനരഹിതമാണെന്ന സത്യം പുറത്തു വന്നതോടെ എസ്റ്റർഹേസി ഇംഗ്ലണ്ടിലേക്ക് രക്ഷപ്പെട്ടു. 1899 സപ്റ്റമ്പർ 19-ന് ഫ്രഞ്ചു പ്രസിഡൻഡ് ലൂബെ ഡ്രെയ്ഫസിന് മാപ്പു നൽകി വിമോചിതനാക്കി, പക്ഷെ കുറ്റവിമുക്തനാക്കിയില്ല. 1903-ൽ കേസ് പുനരാലോചനക്കെടുത്തു.1906 ജൂലൈ 12-ന് ഡ്രെയ്ഫസ് നിരപരാധിയാണെന്ന് കോടതി വിധിച്ചു.<ref name=biography/>
 
==വീണ്ടും സൈന്യത്തിലേക്ക്==
"https://ml.wikipedia.org/wiki/ആൽഫ്രഡ്_ഡ്രെയ്ഫസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്