"ഫിലിപ്പ് പേറ്റൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 48:
===രണ്ടാം ലോക മഹായുദ്ധം ===
{{പ്രധാനലേഖനം|രണ്ടാം ലോക മഹായുദ്ധം}}
രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ പേറ്റൻ മന്ത്രി സഭയിലേക്കു ക്ഷണിച്ചുക്ഷണിക്കപ്പെട്ടു. ആദ്യം നിരസിച്ചെങ്കിലും മെയ് 18-ന് പേറ്റൻ ക്ഷണം സ്വീകരിച്ചു. പുറമെ നിന്ന് ബ്രിട്ടീഷ് സഹായത്തോടെ ജർമനിയെ എതിർത്തു തോല്പിക്കാമെന്ന് പ്രധാനമന്ത്രി റെയ്നോഡ് വാദിച്ചു. യാതൊരു കാരണവശാലും താൻ രാജ്യത്തേയും ജനങ്ങളേയും ഉപേക്ഷിച്ചു പോകില്ലെന്നും [[ഒന്നാം ലോകമഹായുദ്ധം]] വരുത്തിത്തീർത്ത ആൾനാശവും സാമ്പത്തികത്തകർച്ചയും ഫ്രാൻസിന് താങ്ങാവുന്നതിലധികമായിരുന്നെന്നും യുദ്ധം നിറുത്തൽ കരാറു മാത്രമേ ഫ്രാൻസിന് അനുകൂലമാവൂ എന്നുമുള്ള അഭിപ്രായത്തിൽ പേറ്റനും ഉറച്ചു നിന്നു. ഇത് മന്ത്രി സഭയിൽ പിളർപ്പുണ്ടാക്കി. ജനപ്രതിനിധിസഭയിൽ ഭൂരിപക്ഷം ജനപ്രിയനേതാവായ പേറ്റനെ പിന്താങ്ങി. പ്രധാനമന്ത്രി റെയ്നോഡ് രാജി വെച്ചൊഴിഞ്ഞു. പേറ്റൻ പ്രധാനമന്ത്രി പദം ഏറ്റെടുത്തു.<ref name=Jackson/>
 
===വിഷി ഗവർമെൻറ് ===
{{പ്രധാനലേഖനം|വിഷി ഫ്രാൻസ്}}
1940 ജൂൺ 23ന് ജർമനിയുമായുള്ള യുദ്ധം നിറുത്തൽ കരാറിൽ പേറ്റൻ ഒപ്പു വെച്ചു. ഉടമ്പടിയിലെ വ്യവസ്ഥകൾ പ്രാൻസിന് ഹിതകരമായിരുന്നില്ല. ഫ്രാൻസ് രണ്ടായി വിഭജിക്കപ്പെട്ടു, ജർമൻ അധീന മേഖലയും സ്വതന്ത്ര വിഷിമേഖലയും. ജൂലൈ പത്തിന് ഫ്രാൻസിന്റെ സർവ്വാധികാരിയായി എൺപത്തിനാലുകാരനായ പേറ്റൻ സ്ഥാനമേറ്റു. ഫ്രാൻസിന്റെ ഭരണനയങ്ങളി വലതുപക്ഷ സ്വാധീനം പ്രകടമായി. 1940 ഒക്റ്റോബർ 10-നു പുറപ്പെടുവിച്ച ഉത്തരവു പ്രകാരം വിവാഹിതകൾക്ക് പൊതുസ്ഥാപനങ്ങളിൽ ജോലി നിഷേധിക്കപ്പെട്ടു. 1941 ഏപ്രിലിൽ വിവാഹമോചനം ദുഷ്കരമായിത്തീർന്നു. യുവജനതയെ ബോധവത്കരിക്കാനും അവരിൽ സദാചാരബോധം വളർത്തിയെടുക്കാനുമായി യുവജനസംഘടന (Chantiers de la jeunesse,Compagnons de France) രൂപികരിക്കപ്പെട്ടു.ഇതോടൊപ്പം ഫ്രഞ്ചു കർഷകരും കാർഷികമേഖലയും പ്രാധാന്യം നേടി. <ref name=Jackson/>. ഫ്രഞ്ചുകാരല്ലാത്തവരെ മുഖ്യധാരയിൽ നിന്ന് ഒഴിവാക്കാനുള്ള ശ്രമങ്ങൾ ഊർജിതമായി. തീവ്രദേശീയവാദം രാഷ്ട്രത്തിന്റെ നയമായി. ഫ്രാൻസിന്റെ മുദ്രാവാക്യം - '''സ്വാതന്ത്ര്യം, സമത്വം സാഹോദര്യം''' എന്നത് '''കുടുംബം, തൊഴിൽ സ്വദേശം''' എന്നായി മാറ്റിയെഴുതപ്പെട്ടു. ''മാർഷെൽ നിങ്ങളോടൊപ്പം'' എന്നർഥം വരുന്ന സമരഗാനം (Maréchal, nous voilà !)പേറ്റന് ജനപിന്തുണ പ്രഖ്യാപിച്ചു. ജൂതവിവേചനത്തിനും പീഡനത്തിനും പേറ്റന്റെ നേതൃത്വത്തിലുള്ള വിഷി ഗവർമെന്റ് കൂട്ടു നിന്നു.
ജൂതവിവേചനത്തിനും പീഡനത്തിനും പേറ്റന്റെ നേതൃത്വത്തിലുള്ള വിഷി ഗവർമെന്റ് കൂട്ടു നിന്നു.
1942 നവമ്പർ 11-ന് സ്വതന്ത്ര വിഷി മേഖലയും ജർമൻ അധീനതയിലായി. അതോടെ പേറ്റന്റേത് പാവസർക്കാറായി. 1944-സപ്റ്റമ്പറിൽ പരാജയം ആസന്നമായപ്പോൾ, ജർമൻ അധികൃതർ പേറ്റനെ നിർബന്ധപൂർവും തങ്ങളോടൊപ്പം സിഗ്മാരിങ്ഗനിലേക്ക് കൂട്ടിക്കൊണ്ടുപോയി. എന്നാൽ ഫ്രാൻസിലേക്ക് തിരിച്ചു ചെന്നേ തീരുവെന്ന പേറ്റന്റെ പിടിവാശി അവസാനം വിജയിച്ചു. 1945 ഏപ്രിൽ 28-ന് പേറ്റൻ ഫ്രാൻസിൽ തിരിച്ചത്തി.
===യുദ്ധാനന്തരം- കുറ്റം, ശിക്ഷ, മരണം===
യുദ്ധാനന്തരം ഡിഗാളിന്റെ നേതൃത്വത്തിൽ രൂപം കൊണ്ട താത്കാലിക സർക്കാർ പേറ്റനേയും മറ്റു പലരേയും രാജ്യദ്രോഹക്കുറ്റം ചുമത്തി. ജനങ്ങൾ എങ്ങനെ പ്രതികരിക്കുമെന്ന ആശങ്ക സർക്കാറിനുണ്ടായിരുന്നു. അപമാനം ഭയന്ന് പേറ്റൻ വിചാരണക്ക് ഹാജരാകില്ലെന്നും, അങ്ങനെ വിചാരണ പേറ്റന്റെ അസാന്നിധ്യത്തിൽ (in absentia) നടത്താമെന്നുമായിരുന്നു കരുതിയത്. പക്ഷെ വിചേരണക്കോടതിയിൽ സ്വയം ഹാജരായി ഫ്രഞ്ചുജനതക്കു മുമ്പാകെ തന്റെ പക്ഷം അവതരിപ്പിക്കണമെന്ന് പേറ്റൻ നിശ്ചയിച്ചു.
1945 ജൂലൈ 23-ന് ഉച്ചക്ക് ഒരു മണിക്കാണ് സുപ്രീം കോർട്ട് ജഡ്ജിയുടെ അധ്യക്ഷതയിലുള്ള മൂന്നംഗക്കോടതി പേറ്റന്റെ വിചാരണ ആരംഭിച്ചത്. രാഷ്ട്രീയവൃത്തങ്ങളിൽ നിന്നുള്ള ഇരുപത്തിനാലുപേർ ജൂറി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അറ്റോർണി ജനറൽ മോർണെയാണ് കുറ്റാരോപണം നടത്തിയത്. പേയൻ, ഇസോർനി,ലുമേയ്ർ എന്നിവരായിരുന്നു പേറ്റന്റെ ഭാഗം വാദിച്ചത്. ഹിറ്റ്ലറുടെ പിൻബലത്തോടെ ഫ്രാൻസിന്റെ ഏകാധിപതിയായിത്തീരാനുള്ള ഗൂഢാലോചന നടത്തിയെന്നതായിരുന്നു ആരോപണം. വാദങ്ങൾക്കും എതിർവാദങ്ങൾക്കും ശേഷം പേറ്റൻ സ്വയം എഴുതിത്തയ്യാറാക്കിയ ഹ്രസ്വപ്രസംഗം ഇങ്ങനെ വായിച്ചവസാനിപ്പിച്ചു. നിങ്ങളുടെ മനസ്സാക്ഷിക്കു നിരയ്ക്കുന്ന വിധത്തിൽ എന്തു ശിക്ഷയും എനിക്കു വിധിച്ചോളു. എന്റെ മനസ്സാക്ഷി എന്നെ ഒരു തരത്തിലും പഴിക്കുന്നില്ല, കാരണം സുദീർഘജീവിതം നയിച്ച് ഇപ്പോൾ മരണത്തിന്റെ പടിവാതിലിലെത്തി നിൽക്കുന്ന ഞാൻ ഉറപ്പിച്ചു പറയുന്നു, ഫ്രാൻസിനെ സേവിക്കുകയല്ലാതെ എനിക്ക് മറ്റു ലക്ഷ്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന്. <ref>[http://www.marechal-petain.com/versionanglaise/proces.htm പേറ്റൻ- വിചാരണ]</ref>, <ref name=Jackson/>
 
1945ആഗസ്റ്റ് 15-ന് വിധി പ്രഖ്യാപിച്ചു. ഏകാധിപത്യം സ്ഥാപിക്കണമെന്ന ദുരുദ്ദേശത്തോടെ യുദ്ധവിരാമ ഉടമ്പടിയിൽ ഒപ്പു വെച്ചതിന്, ജർമനിയുമായി ഗൂഢാലോചന നടത്തിയതിന്, പേറ്റൻ കുറ്റക്കാരനാണെന്നു സ്ഥിരീകരിച്ചു. സകല സൈനികബഹുമതികളും റദ്ദുചെയ്യപ്പെട്ടു. പക്ഷെ മാർഷൽ എന്ന പദവി മാത്രം റദ്ദാക്കാനായില്ല. കാരണം അത് ഫ്രഞ്ചു പാർലമെന്റം സമ്മാനിച്ചതായിരുന്നു. അതു നീക്കം ചെയ്യാൻ ജൂഡീഷ്യറിക്ക് അധികാരമില്ലായിരുന്നു. ഒറ്റവോട്ടിന്റെ ഭൂരിപക്ഷത്തോടെ വധശിക്ഷക്കു വിധിക്കപ്പെട്ടെങ്കിലും വാർധക്യം കണക്കിലെടുത്ത് ശിക്ഷ ജീവപര്യന്തമായി കുറച്ചു. തടവിൽ കഴിയവെ 1951 ജൂലൈ 23-ന് തൊണ്ണൂറ്റിയഞ്ചാമത്തെ വയസ്സിൽ പേറ്റൻ അന്തരിച്ചു.
 
==പിൽക്കാലങ്ങളിൽ ==
പേറ്റന്റെ മരണശേഷം വിശ്വസ്തരായ അനുയായികൾ പേറ്റൻ സ്മരണകൾ നിലനിറുത്താനും ന്യായീകരിക്കാനുമായി കൂട്ടായ്മയുണ്ടാക്കി.( Association pour la défense de la mémoire du maréchal Pétain ). പേറ്റന്റെ പ്രവർത്തികളെക്കുറിച്ച് പുനർവിചിന്തനം ചെയ്യാൻ ഈ കൂട്ടായ്മ നിരന്തരം ആവശ്യപ്പെടുന്നു. <ref name=Jackson/>. ഫ്രഞ്ചു പ്രസിഡൻഡ് മിത്തറാനഡ് പതിവായി പേറ്റന്റെ ശവകുടീരത്തിൽ പുഷ്പചക്രം സമപ്പിക്കാറുണ്ടെന്നു വസ്തുത 1992-ൽ പുറത്തുവന്നു. വിഷി നേതാവ് എന്ന നിലക്കല്ല, വെർദൂൺ സിംഹമെന്ന നിലക്കാണ് ഈ പുഷ്പചക്രമെന്ന വിശദീകരണം നല്കപ്പെട്ടെങ്കിലും അത് പലർക്കും സ്വീകാര്യമായില്ല <ref name=Jackson/>
<references/>
[[വർഗ്ഗം:ഫ്രാൻസിന്റെ ചരിത്രം]]
"https://ml.wikipedia.org/wiki/ഫിലിപ്പ്_പേറ്റൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്