"ആൽഫ്രഡ് ഡ്രെയ്ഫസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
===തെളിവുകൾ, വിചാരണ, ശിക്ഷ ===
സൈനികരഹസ്യങ്ങൾ ചോർന്നുപോകുന്നതിനെപ്പറ്റി ഫ്രഞ്ച് അധികാരികൾ സംശയാലുക്കളായിരുന്ന പശ്ചാത്തലത്തിൽ, 1894 സപ്റ്റമ്പറിൽ പാരിസിലെ ജർമൻ അറ്റാഷെ കേണൽ ഷ്വാർസ്കോപ്പന്റെ ഓവർകോട്ടിന്റെ പോക്കറ്റിൽ നിന്നും തുണ്ടുകടലാസുകൾ(''bordeareau'') ഫ്രഞ്ച് രഹസ്യപ്പോലീസിനു ലഭിച്ചു. കൂട്ടിച്ചേർത്തു വായിച്ചപ്പോൾ അത് ഏതോ ഫ്രഞ്ചു ചാരൻ ജർമൻ അറ്റാഷേക്കു കൊമാറിയ ഫ്രഞ്ചുസൈനിക രഹസ്യങ്ങളാണെന്നു കണ്ടെത്തി. ഡ്രെയ്ഫസല്ലാതെ മറ്റാരും ഇതെഴുതിയിരിക്കാനിടയില്ലെന്നു് കൈപ്പട പരിശോധിച്ച ക്രിമിനൽ വകുപ്പും ചോദ്യം ചെയ്തപ്പോൾ ഡ്രെയ്ഫസ് വിളറിവെളുത്തുപോയെന്നു് മേജർ ദു പാറ്റിദെകാലാമും വെളിപ്പെടുത്താനാവാത്ത വേറേയും അനേകം തെളിവുകളുണ്ടെന്ന് കമാൻഡന്റ് ഹെന്റിയും അവകാശപ്പെട്ടു.<ref name= Dreyfus>[https://archive.org/stream/fiveyearsmylife00dreygoog#page/n1/mode/2up എൻറെ ജീവിതത്തിലെ അഞ്ചു വർഷങ്ങൾ 1894-1899]</ref>. ഈ തെളിവുകൾ ഡ്രെയ്ഫസിനോ അയാളുടെ വക്കീലിനോ പരിശോധിക്കാനുള്ള അവകാശം നല്കപ്പെട്ടില്ല. ഡ്രെയ്ഫസ് ജീവപര്യന്തം ഏകാന്തത്തടവിന് ശിക്ഷിക്കപ്പെട്ടു. 1895 ജനവരിയിൽ ഡ്രെയ്ഫസ് [[ ചെകുത്താന്റെ ദ്വീപ് |ചെകുത്താന്റെ ദ്വീപിലേക്ക്]] നിഷ്കാസിതനായി. <ref name=biography/>
[[File:AlfredDreyfus.png|right|thumb|Theഡ്രെയ്ഫസ് Dreyfus familyകുടുംബം, taken in 1905-ൽ]]
[[File:Dreyfus-annee-de-sa-mort.jpg|right|thumb|Aആൽഫ്രഡ് 74 year-old Alfred Dreyfusഡ്രെയ്ഫസ്, ca. 1934-ൽ]]
=== നിരപരാധിത്വം തെളിയിക്കപ്പെടുന്നു===
ഡ്രെയ്ഫസ് ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കേ 1896 മേ മാസത്തിൽ അന്നത്തെ രഹസ്യവിഭാഗത്തിന്റെ തലവൻ ലെഫ്റ്റനൻറ് കേണൽ പിക്കാറിന്റെ കൈവശം വീണ്ടും അത്തരം തുണ്ടുകടലാസുകൾ എത്തിച്ചേർന്നു. ഇതും ജർമൻ എംബസിയിൽ നിന്നു കണ്ടുകിട്ടിയതായിരുന്നു. ജർമൻ മിലിറ്ററി അറ്റാഷേ ഷ്വാർസ്കോപ്പൻ , ഫ്രഞ്ചു മേജർ എസ്റ്റർഹേസിക്കെഴുതിയ സന്ദേശമായിരുന്നു അത്.<ref name= Dreyfus/> ലഫ്റ്റനൻറ് കേണൽ പിക്കാർ അന്വേഷണം പുനരാരംഭിച്ചു. എസ്റ്റർഹോസ് കോർട്ട്മാർഷലിന് വിധേയനായി. എസ്റ്റർഹേസാണ് അപരാധി എന്നു തെളിഞ്ഞെങ്കിലും അധികൃതർ അതു മൂടി മറയ്ക്കാൻ ശ്രമിച്ചു. ആദ്യ വിചാരണയിൽ എസ്റ്റർഹേസ് കുറ്റവാളിയല്ലെന്ന നിഗമനത്തിലാണ് സൈനികക്കോടതി എത്തിയത്.1898-ൽ എസ്റ്റർഹേസ് വിമോചിതനായി. ഡ്രെയ്ഫസ് അനുഭാവികളും ഡ്രെയ്ഫസ്വിരോധികളുമായി ഫ്രഞ്ചു സമൂഹം വഭജിക്കപ്പെട്ടു.<ref name= Hyman/> ജൂതവിരോധമാണ് മൂലകാരണമെന്ന ആരോപണം ഉയർന്നപ്പോൾ ഈ പിളർപ്പ് ജൂതാനുഭവികളും ജൂതവിരോധികളുമായി രൂപാന്തരപ്പെട്ടു. 1898 ജനവരി 13ന്- [[എമിൽ സോള ]] ഫ്രഞ്ചു പ്രസിഡൻഡിനെഴുതിയ തുറന്ന കത്ത് <ref>[https://www.marxists.org/archive/zola/1898/jaccuse.htm I accuse ]</ref> ഈ സംശയത്ത ബലപ്പെടുത്തി. ഡ്രെയ്ഫസിനെതിരായുള്ള രഹസ്യത്തെളിവുകൾ അടിസ്ഥാനരഹിതമാണെന്ന സത്യം പുറത്തു വന്നതോടെ എസ്റ്റർഹേസി ഇംഗ്ലണ്ടിലേക്ക് രക്ഷപ്പെട്ടു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2148602" എന്ന താളിൽനിന്ന് ശേഖരിച്ചത്