"ആൽഫ്രഡ് ഡ്രെയ്ഫസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
പാരിസിലെ മിലിറ്ററി സ്കൂളിലെ പഠനം പൂർത്തിയാക്കി ഇരുപത്തൊന്നാമത്തെ വയസ്സിൽ ഡ്രെയ്ഫസ് ഫ്രഞ്ചു സൈന്യത്തിൽ ചേർന്നു. 1885-ൽ ലെഫ്റ്റനൻറും 1889- കാപ്റ്റനും ആയി. 1891-ൽ ഡ്രെയ്ഫസ് പ്രത്യേക യുദ്ധപരിശീലനത്തിന് തെരഞ്ഞടുക്കപ്പെട്ടു. രണ്ടു വർഷത്തെ പരിശീലനം മികച്ച രീതിയിൽ പൂർത്തിയാക്കിയ ഡ്രെയ്ഫസിന് പാരിസിലെ സൈനിക ഹെഡ് ക്വാർട്ടേഴ്സിൽ നിയമനം ലഭിച്ചു. ഫ്രഞ്ചു സൈന്യത്തിൽ ഉന്നതസ്ഥാനം വഹിക്കുന്ന ജൂതന്മാരുടെ സംഖ്യ കുറവായിരുന്നില്ല.<ref>{{cite book|first=Piers|last=Paul Read|page=83|title=The Dreyfus Affair|ISBN=978-1-4088-3057-4}}</ref> <ref name=biography>[http://www.dreyfus.culture.fr/en/chronology-html.htm ആൽഫ്രഡ് ഡ്രെയ്ഫസ് ജീവചരിത്രം ]</ref>
==ആരോപണം ==
[[പ്രമാണം:J accuse.jpg|thumb|200px|left|"'''ഞാൻ ആരോപിക്കുന്നു'''" - ഡ്രൈഫസ് സംഭവത്തിൽ ഫ്രെഞ്ച് ഭരണകൂടത്തിന് എതിരെ കുറ്റാരോപണം നടത്തി എമിലി സോള പ്രസിദ്ധീകരിച്ച തുറന്ന കത്ത്]]
[[File:Alfred Dreyfus, Vanity Fair, 1899-09-07 edit.jpg|right|thumb| ആൽഫ്രഡ് ഡ്രെയ്ഫസ്- വാനിറ്റി ഫെയർ എന്ന ബ്രിട്ടീഷ് മാസികക്കു വേണ്ടി ഗൂഥ് വരച്ച പടം, 1899]]
സൈനികരഹസ്യങ്ങൾ ചോർന്നുപോകുന്നതിനെപ്പറ്റി ഫ്രഞ്ച് അധികാരികൾ സംശയാലുക്കളായിരുന്ന പശ്ചാത്തലത്തിൽ, 1894 സപ്റ്റമ്പറിൽ പാരിസിലെ ജർമൻ അറ്റാഷെ കേണൽ ഷ്വാർസ്കോപ്പന്റെ ഓവർകോട്ടിന്റെ പോക്കറ്റിൽ നിന്നും തുണ്ടുകടലാസുകൾ(''bordeareau'') ഫ്രഞ്ച് രഹസ്യപ്പോലീസിനു ലഭിച്ചു. കൂട്ടിച്ചേർത്തു വായിച്ചപ്പോൾ അത് ഏതോ ഫ്രഞ്ചു ചാരൻ ജർമൻ അറ്റാഷേക്കു കൊമാറിയ ഫ്രഞ്ചുസൈനിക രഹസ്യങ്ങളാണെന്നു കണ്ടെത്തി. ഡ്രെയ്ഫസല്ലാതെ മറ്റാരും ഇതെഴുതിയിരിക്കാനിടയില്ലെന്നു് കൈപ്പട പരിശോധിച്ച ക്രിമിനൽ വകുപ്പും ചോദ്യം ചെയ്തപ്പോൾ ഡ്രെയ്ഫസ് വിളറിവെളുത്തുപോയെന്നു് മേജർ ദു പാറ്റിദെകാലാമും വെളിപ്പെടുത്താനാവാത്ത വേറേയും അനേകം തെളിവുകളുണ്ടെന്ന് കമാൻഡന്റ് ഹെന്റിയും അവകാശപ്പെട്ടു.<ref name= Dreyfus>[https://archive.org/stream/fiveyearsmylife00dreygoog#page/n1/mode/2up എൻറെ ജീവിതത്തിലെ അഞ്ചു വർഷങ്ങൾ 1894-1899]</ref>. ഈ തെളിവുകൾ ഡ്രെയ്ഫസിനോ അയാളുടെ വക്കീലിനോ പരിശോധിക്കാനുള്ള അവകാശം നല്കപ്പെട്ടില്ല. ഡ്രെയ്ഫസ് ജീവപര്യന്തം ഏകാന്തത്തടവിന് ശിക്ഷിക്കപ്പെട്ടു. 1895 ജനവരിയിൽ ഡ്രെയ്ഫസ് [[ ചെകുത്താന്റെ ദ്വീപ് |ചെകുത്താന്റെ ദ്വീപിലേക്ക്]] നിഷ്കാസിതനായി.</ref> <ref name=biography/>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2148404" എന്ന താളിൽനിന്ന് ശേഖരിച്ചത്