"സത്യേന്ദ്രനാഥ് ബോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 21:
|footnotes = Note that Bose did not have a doctorate, but obtained an MSc from the University of Calcutta in 1915 and therefore did not have a doctoral advisor. However his equivalent mentor was [[Jagdish Chandra Bose|J. C. Bose]].
}}
ഒരു ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞനാണ് '''സത്യേന്ദ്രനാഥ് ബോസ്'''. [[ആൽബർട്ട് ഐൻസ്റ്റീൻ|ആൽബർട്ട്‌ ഐൻസ്റ്റീന്റെ]] പേരിനൊപ്പം ചേർത്ത്‌ വായിക്കപ്പെടുന്ന ഏക ഇന്ത്യൻ ശാസ്ത്രജ്ഞന്റെ പേരും ബോസിന്റേതാണ്‌.<ref name=mano>{{cite web|title=പ്രപഞ്ചരഹസ്യം മറ നീക്കുമ്പോൾ|url=https://archive.today/zHKgp|website=മനോരമ|accessdate=16 മാർച്ച് 2015}}</ref><ref name=madh>{{cite web|title=സത്യേന്ദ്രനാഥ്: ദൈവകണത്തിൻെറ ‘ബോസ്’|url=https://archive.today/4ICZX|website=മാധ്യമം|accessdate=16 മാർച്ച് 2015}}</ref> ബോസ്‌- ഐൻസ്റ്റൈൺ സമീകരണം, ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥയായ ബോസ്‌-ഐൻസ്റ്റൈൻ കണ്ടൻസേറ്റ്‌ എന്നിവ എസ്‌.എൻ.ബോസിന്റെ പേരിലറിയപ്പെടുന്ന ഭൗതിക ശാസ്‌ത്ര സംഭാവനകളാണ്‌.
== ബാല്യം, കൌമാരം, വിദ്യാഭ്യാസം ==
1894 ജനവരി ഒന്നിന്‌ [[കൊൽക്കത്ത|കൊൽക്കത്തയിലെ]] [[ഗോവാബാഗn|ഗോവാബാഗനിൽ]] അദ്ദേഹം ജനിച്ചു. [[ഈസ്റ്റ്‌ ഇന്ത്യ റെയിൽവെ|ഈസ്റ്റ്‌ ഇന്ത്യ റെയിൽവെയുടെ]] എഞ്ചിനിയറിങ്‌ വിഭാഗത്തിൽ ഉദ്യോഗസ്ഥനായിരുന്ന കൊൽക്കൊത്ത സ്വദേശി സുരേന്ദ്രനാഥ്‌ ബോസായിരുന്നു പിതാവ്‌. അമ്മ ആമോദിനി ദേവി. സത്യേന്ദ്രനാഥിന്‌ താഴെ ആറ്‌ പെൺമക്കൾ. കുട്ടിക്കാലത്ത്‌ സത്യയെൻബോസ്‌ എന്നാണ്‌ എല്ലാവരും വിളിച്ചിരുന്നത്‌. പഠനത്തിൽ അതിസമർത്ഥനായിരുന്നു ബോസ്‌. കൊൽക്കത്തയിലെ ഹിന്ദുസ്‌കൂളിൽ ആദ്യകാല വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം പ്രസിഡൻസി കോളേജിൽ ഉന്നതവിദ്യാഭ്യാസത്തിന്‌ ചേർന്നു. ഗണിതവും ഭൗതികശാസ്ത്രവുമായിരുന്നു ബോസിന്റെ ഇഷ്ടവിഷയങ്ങൾ. കോളേജിൽ അദ്ധ്യാപകനായി പ്രശസ്‌ത ശാസ്‌ത്രജ്ഞൻ [[ജഗദീശ്‌ ചന്ദ്രബോs|ജഗദീശ്‌ ചന്ദ്രബോസും]] സഹപാഠിയായി [[മേഘനാഥ്‌ സാഹ|മേഘനാഥ്‌ സാഹയും]] സത്യയെൻ ബോസിന്‌ ഒപ്പമുണ്ടായിരുന്നു. ഭാരതീയ രസതന്ത്രത്തിന്റെ ഗുരുവായി കാണുന്ന [[ആചാര്യ പ്രഫുല്ലചന്ദ്രറേ|ആചാര്യ പ്രഫുല്ലചന്ദ്രറേയും]] അദ്ധ്യാപകനായിരുന്നു. കൊൽക്കത്തയിലെ [[പ്രസിഡൻസി കോളേജ്|പ്രസിഡൻസി കോളേജിൽ]] നിന്ന്‌ ഒന്നാം റാങ്കോടുകൂടി എം.എസ്.സി. പാസ്സായ 1915-ൽ തന്നെ വിവാഹവും നടന്നു. ഭാര്യ ഉഷ ബാലാഘോഷ്‌. ഉഷ-ബോസ്‌ ദമ്പതിമാർക്ക്‌ അഞ്ചുമക്കൾ.
"https://ml.wikipedia.org/wiki/സത്യേന്ദ്രനാഥ്_ബോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്