"ഫിലിപ്പ് പേറ്റൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 57:
===യുദ്ധാനന്തരം- കുറ്റം, ശിക്ഷ, മരണം===
യുദ്ധാനന്തരം ഡിഗാളിന്റെ നേതൃത്വത്തിൽ രൂപം കൊണ്ട താത്കാലിക സർക്കാർ പേറ്റനേയും മറ്റു പലരേയും രാജ്യദ്രോഹക്കുറ്റം ചുമത്തി. ജനങ്ങൾ എങ്ങനെ പ്രതികരിക്കുമെന്ന ആശങ്ക സർക്കാറിനുണ്ടായിരുന്നു. അപമാനം ഭയന്ന് പേറ്റൻ വിചാരണക്ക് ഹാജരാകില്ലെന്നും, അങ്ങനെ വിചാരണ പേറ്റന്റെ അസാന്നിധ്യത്തിൽ (in absentia) നടത്താമെന്നുമായിരുന്നു കരുതിയത്. പക്ഷെ വിചേരണക്കോടതിയിൽ സ്വയം ഹാജരായി ഫ്രഞ്ചുജനതക്കു മുമ്പാകെ തന്റെ പക്ഷം അവതരിപ്പിക്കണമെന്ന് പേറ്റൻ നിശ്ചയിച്ചു.
1945 ജൂലൈ 23-ന് ഉച്ചക്ക് ഒരു മണിക്കാണ് സുപ്രീം കോർട്ട് ജഡ്ജിയുടെ അധ്യക്ഷതയിലുള്ള മൂന്നംഗക്കോടതി പേറ്റന്റെ വിചാരണ ആരംഭിച്ചത്. രാഷ്ട്രീയവൃത്തങ്ങളിൽ നിന്നുള്ള ഇരുപത്തിനാലുപേർ ജൂറി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അറ്റോർണി ജനറൽ മോർണെയാണ് കുറ്റാരോപണം നടത്തിയത്. പേയൻ, ഇസോർനി,ലുമേയ്ർ എന്നിവരായിരുന്നു പേറ്റന്റെ ഭാഗം വാദിച്ചത്. ഹിറ്റ്ലറുടെ പിൻബലത്തോടെ ഫ്രാൻസിന്റെ ഏകാധിപതിയായിത്തീരാനുള്ള ഗൂഢാലോചന നടത്തിയെന്നതായിരുന്നു ആരോപണം. വാദങ്ങൾക്കും എതിർവാദങ്ങൾക്കും ശേഷം പേറ്റൻ സ്വയം എഴുതിത്തയ്യാറാക്കിയ ഹ്രസ്വപ്രസംഗം ഇങ്ങനെ വായിച്ചവസാനിപ്പിച്ചു. നിങ്ഹളുടെനിങ്ങളുടെ മനസ്സാക്ഷിക്കു നിരയ്ക്കുന്ന വിധത്തിൽ എന്തു ശിക്ഷയും എനിക്കു വിധിച്ചോളു. എന്റെ മനസ്സാക്ഷി എന്നെ ഒരു തരത്തിലും പഴിക്കുന്നില്ല, കാരണം സുദീർഘജീവിതം നയിച്ച് ഇപ്പോൾ മരണത്തിന്റെ പടിവാതിലിലെത്തി നിൽക്കുന്ന ഞാൻ ഉറപ്പിച്ചു പറയുന്നു, ഫ്രാൻസിനെ സേവിക്കുകയല്ലാതെ എനിക്ക് മറ്റു ലക്ഷ്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന്. <ref>[http://www.marechal-petain.com/versionanglaise/proces.htm പേറ്റൻ- വിചാരണ]</ref>
 
1945ആഗസ്റ്റ് 15-ന് വിധി പ്രഖ്യാപിച്ചു. ഏകാധിപത്യം സ്ഥാപിക്കണമെന്ന ദുരുദ്ദേശത്തോടെ യുദ്ധവിരാമ ഉടമ്പടിയിൽ ഒപ്പു വെച്ചതിന്, ജർമനിയുമായി ഗൂഢാലോചന നടത്തിയതിന്, പേറ്റൻ കുറ്റക്കാരനാണെന്നു സ്ഥിരീകരിച്ചു. സകല സൈനികബഹുമതികളും റദ്ദുചെയ്യപ്പെട്ടു. പക്ഷെ മാർഷൽ എന്ന പദവി മാത്രം റദ്ദാക്കാനായില്ല. കാരണം അത് ഫ്രഞ്ചു പാർലമെന്റം സമ്മാനിച്ചതായിരുന്നു. അതു നീക്കം ചെയ്യാൻ ജൂഡീഷ്യറിക്ക് അധികാരമില്ലായിരുന്നു. ഒറ്റവോട്ടിന്റെ ഭൂരിപക്ഷത്തോടെ വധശിക്ഷക്കു വിധിക്കപ്പെട്ടെങ്കിലും വാർധക്യം കണക്കിലെടുത്ത് ശിക്ഷ ജീവപര്യന്തമായി കുറച്ചു. തടവിൽ കഴിയവെ 1951 ജൂലൈ 23-ന് പേറ്റൻ അന്തരിച്ചു.
"https://ml.wikipedia.org/wiki/ഫിലിപ്പ്_പേറ്റൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്