"പോയിറ്റിയേഴ്സിലെ ഹിലരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
നാലാം നൂറ്റാണ്ടിൽ(ജനനമരണവർഷങ്ങൾ ഏകദേശം: പൊതുവർഷം 300, മരണം 368)<ref>Michael Walsh, ed. ''Butler's Lives of the Saints.'' (HarperCollins Publishers: New York, 1991), 12.</ref> ഫ്രാൻസിലെ പോയിറ്റേഴ്സിലെ (പ്വാറ്റ്യേ) മെത്രാനും വേദപാരംഗതനും (Doctor of the Church) '''പോയിറ്റേഴ്സിലെ ഹിലരി'''. പിൽക്കാലത്ത് ക്രിസ്തീയമുഖ്യധാരയായിത്തീർന്ന വിശ്വാസവ്യവസ്ഥക്കു വെല്ലുവിളി ഉയർത്തിയ [[ആരിയനിസം|ആരിയനിസത്തെ]] നേരിടുന്നതിൽ വഹിച്ച പങ്ക് പരിഗണിച്ച് ചിലപ്പോൾ അദ്ദേഹം ആരിയന്മാരുടെ ചുറ്റിക (മാലിയസ് ആരിയനോറം), പശ്ചിമദേശത്തെ [[അത്തനാസിയൂസ്]] എന്നുമൊക്കെ വിളിക്കാറുണ്ട്. ഹിലരി എന്ന പേരിന്റെ ഉത്ഭവം സന്തുഷ്ടൻ, പ്രസാദവാൻ എന്നൊക്കെ അർത്ഥമുള്ള ലത്തീൻ വാക്കിൽ നിന്നാണ്. റോമൻ സഭയുടെ പഞ്ചാംഗത്തിൽ അദ്ദേഹത്തിന്റെ അനുസ്മരണദിനം ജനുവരി 13 ആണ്. മുൻകാലങ്ങളിൽ ഈ തിരുനാൾ രാക്കുളിപ്പെരുന്നാളിന്റെ (എപ്പിഫനി) എട്ടാമിടമായി വന്നപ്പോഴൊക്കെ അത് ജനുവരി 14-ലേക്കു മാറ്റി ആചരിക്കുക പതിവായിരുന്നു.<ref>"Calendarium Romanum" (Libreria Editrice Vaticana 1969), p. 85</ref>
 
പോയിറ്റിയേഴ്സിൽ തന്നെ, അക്രൈസ്തവരായ മാതാപിതാക്കളുടെ മകനായാണ് ഹിലരി ജനിച്ചത്. പ്രായപൂർത്തിയിൽ ക്രൈസ്തവവിശ്വാസം സ്വീകരിച്ച അദ്ദെഹം പൗരോഹിത്യാഭിക്ഷേകത്തിനു മുന്നേ തന്നെ ജന്മനാട്ടിലെ മെത്രാനായി തെരഞ്ഞെടുക്കപ്പെട്ടു. ഈ പദവിയിലെത്തുന്നതിനു മുൻപ് അദ്ദേഹം വിവാഹിതനായിരുന്നോ എന്നു വ്യക്തമല്ല. ഏതായാലും പിൽക്കാലജീവിതത്തെക്കുറിച്ചു ലഭ്യമായ വിവരങ്ങളിൽ കുടുംബജീവിതത്തിന്റെ സൂചനകളൊന്നുമില്ല. ഒരു പ്രബോധകനെന്നനിലയിൽ അദ്ദേഹം പേരെടുത്തു. ഹിലരിയുടെ പ്രഭാഷണം കേൾക്കാനായി പോയിറ്റിയേഴ്സിലെത്തിയ [[വിശുദ്ധ മാർട്ടിൻ]] അദ്ദേഹത്തിന്റെ ശിഷ്യനായി. ആരിയനിസത്തോടുള്ള തീവ്രവിരോധത്തിന്റെ പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. അതിന്റെ പേരിൽ അദ്ദേഹം ഇന്നത്തെ [[തുർക്കി|തുർക്കിയിലെ]] ഫിർജിയായിലേക്കു നാടുകടത്തപ്പെടുക പോലും ചെയ്തു. നാലുവർഷത്തെ പ്രവാസജീവിതത്തിൽ അദ്ദേഹം കീർത്തനങ്ങളും ആരിയനിസത്തിന്റെ വിമർശനങ്ങളും എഴുതി. പ്രവാസത്തിൽ നിന്നു മടങ്ങിയെത്തിയ അദ്ദേഹം പൊതുവർഷം 363-ൽ ഇറ്റലി സന്ദർശിക്കുകയും മിലാനിലെ ആരിയൻ മെത്രാനുമായി സംവാദത്തിൽ ഏർപ്പെടുകയും ചെയ്തു.<ref>Hilary of Poitiers, Brockhampton Reference Dictionary of Saints(പുറം 98)</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/പോയിറ്റിയേഴ്സിലെ_ഹിലരി" എന്ന താളിൽനിന്ന് ശേഖരിച്ചത്