"ഉൽപ്രേരകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ഒരു രാസപ്രവർത്തനത്തിന്റെ വേഗത വർദ്ധിപ്പിക്കുന്ന രാസവസ്തുവാണ് ഉത്പ്രേരകം. രാസപ്രവർത്തനത്തിനുശേഷം ഉത്പ്രേരകം അതിന്റെ യഥാർത്ഥ അളവിൽ തിരിച്ചു ലഭിക്കുന്നു. അതായത് രാസപ്രവർത്തനത്തിൽ ഉത്പ്രേരകം ഉപയോഗിക്കപ്പെടുന്നില്ല. എന്നാൽ ഉത്പ്രേരകം രാസപ്രവർത്തനത്തിന്റെ വേഗത വർദ്ധിപ്പിക്കുന്നു.കുറഞ്ഞ ഊർജ്ജത്തിൽ രാസപ്രവർത്തനം നടത്താൻ സഹായിക്കുന്നു. സാധാരണയായി ഉത്പ്രേരകങ്ങൾ വളരെ കുറഞ്ഞ അളവിലേ വേണ്ടിവരാറുള്ളൂ.
==സൈദ്ധാന്തിക നിരീക്ഷണം==
ഒരു ഉത്പ്രേരകത്തിന്റെ സാന്നിദ്ധ്യത്തിൽ വളരെ കുറഞ്ഞ സ്വതന്ത്ര ഊർജ്ജം കൊണ്ട്തന്നെ അഭികാരകങ്ങൾ അവയുടെ രൂപമാറ്റ അവസ്ഥയിൽ എത്തിച്ചേരുന്നു. എന്നാൽ മൊത്തം അഭികാരകങ്ങളുടെയും ഉത്പന്നങ്ങളുടെയും സ്വതന്ത്ര ഊർജ്ജത്തിൽ മാറ്റം വരുന്നില്ല. ഒരു ഉത്പ്രേരകം ഒന്നിലധികം രാസവ്യതിയാനങ്ങളിൽ പങ്കെടുത്തെന്നിരിക്കും. ഒരു ഉത്പ്രേരകത്തിന്റെ സ്വാധീനം മറ്റു വസ്തുക്കളുടെ സാന്നദ്ധ്യവുമായി ബന്ധപ്പെട്ടിരിക്കും. ഇവയിൽ ചിലവ ഉത്പ്രേരകത്തിന്റെ സ്വാധീനം കൂട്ടുന്നവയും മറ്റുചിലവ ഉത്പ്രേരകത്തിന്റെ ഫലം കുറക്കുന്നവയുമായിരിക്കും.
"https://ml.wikipedia.org/wiki/ഉൽപ്രേരകം" എന്ന താളിൽനിന്ന് ശേഖരിച്ചത്