"പാലാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 45:
പാലാ വലിയപാലം നഗരത്തിന്റെ ഇരുകരകളെയും ബന്ധിക്കുന്നു.[[ഏറ്റുമാനൂർ]] - [[ഈരാറ്റുപേട്ട]], [[പുനലൂർ]] - [[മൂവാറ്റുപുഴ]] എന്നീ സംസ്ഥാന പാതകൾ പാലാ വഴി കടന്നു പോകുന്നു. ഇവ [[കേരള സംസ്ഥാന ഗതാഗത പദ്ധതി|കേരള സംസ്ഥാന ഗതാഗത പദ്ധതിയിൽ]] ഉൾപ്പെടുത്തി വികസിപ്പിച്ചു വരുന്നു.സമീപനഗര‍ങ്ങളായ [[കോട്ടയം]], [[തൊടുപുഴ]], [[വൈക്കം]], [[ചങ്ങനാശേരി]], [[എറണാകുളം]], [[കട്ടപ്പന]] എന്നിവിടങ്ങളിലേക്കും [[തിരുവനന്തപുരം]], [[ആലപ്പുഴ]], [[കുമളി]], [[തൃശൂർ]], [[കോഴിക്കോട്]], [[കണ്ണൂർ]], [[കോയമ്പത്തൂർ]], [[ബെംഗളൂരു]] മുതലായ ദൂരസ്ഥലങ്ങളിലേക്കും ബസ് സർവ്വീസുകൾ ലഭ്യമാണ്. <br />
 
[[എരുമേലി]], [[ശബരിമല]], [[ഭരണങ്ങാനം]], [[രാമപുരം]]കടപ്പാട്ടൂർ മഹാദേവക്ഷേ(തം. എന്നീ [[തീർത്ഥാടനകേന്ദ്രങ്ങൾ|തീർത്ഥാടനകേന്ദ്രങ്ങളിലേക്കും]] പ്രമുഖ [[വിനോദകേന്ദ്രം|വിനോദകേന്ദ്രമായ]] [[വാഗമൺ|വാഗമണ്ണിലേക്കും]] പാലാ വഴിയാണ് പല സഞ്ചാരികളും കടന്നുപോകുന്നത്.<br />
 
കയറ്റിറക്കങ്ങളുള്ള ഭൂപ്രകൃതി സുഗമമായ റോഡ് വികസനത്തിന് തടസ്സമായി നിൽക്കുന്നു. നിർദ്ദിഷ്ഠ [[അങ്കമാലി]] - [[അഴുത]] തീവണ്ടിപ്പാതയും മീനച്ചിലാറിന്റെ തെ‍ക്കേക്കരയിലൂടെ വിഭാവനം ചെയ്യുന്ന [[ചേർപ്പുങ്കൽ]]-[[ഭരണങ്ങാനം]] പാതയും പണി നടക്കുന്ന കടപ്പാട്ടൂർ പാലവും പുതിയ ഗതാഗതസാധ്യതകൾ ഒരുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.<br />
"https://ml.wikipedia.org/wiki/പാലാ" എന്ന താളിൽനിന്ന് ശേഖരിച്ചത്