"ജൂലിയൻ മൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,471 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
}}
'''ജൂലിയൻ മൂർ''' (ജനനം: '''ജൂലി ആൻ സ്മിത്ത്''', ഡിസംബർ 3, 1960) ഒരു അമേരിക്കൻ-ബ്രിട്ടീഷ് അഭിനേത്രിയും ബാലസാഹിത്യകാരിയുമാണ്. 1990-കളുടെ തുടക്കം മുതൽ തന്നെ ചലച്ചിത്രരംഗത്ത് സജീവമായിരുന്ന മൂർ [[ആർട്ട് ഫിലിം|ആർട്ട് ഫിലിമുകളിലും]] [[ഹോളിവുഡ്]] ചലച്ചിത്രങ്ങളിലും ഒരുപോലെ അഭിനയിച്ചു പോന്നു. വൈകാരിക പ്രശ്നങ്ങളുള്ള സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിൽ പ്രശസ്തയായ അവർ [[മികച്ച നടിക്കുള്ള അക്കാദമി പുരസ്കാരം|മികച്ച നടിക്കുള്ള അക്കാദമി പുരസ്കാരമടക്കം]] ധാരാളം പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
 
[[ബോസ്റ്റൺ സർവകലാശാല|ബോസ്റ്റൺ സർവകലാശാലയിലെ]] പഠനത്തിനു ശേഷം ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ചു കൊണ്ടാണ് മൂർ തന്റെ അഭിനയ ജീവിതം തുടങ്ങിയത്. 1985 മുതൽ 1988 വരെ സ്ഥിരമായി [[ആസ് ദി വേൾഡ് ടേൺസ്]] ''(As the World Turns)'' എന്ന [[സോപ്പ് ഓപ്പറ|സോപ്പ് ഓപ്പറയിൽ]] അഭിനയിക്കുകയും അതിലെ പ്രകടനത്തിന് [[ഡേടൈം എമ്മി പുരസ്കാരം]] ''(Daytime Emmy Award)'' നേടുകയും ചെയ്തു. [[ടേയ്‌ൽസ് ഫ്രം ദി ഡാർക്ക്സൈഡ്: ദി മൂവി]] എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തെത്തിയ അവർ തുടർന്നുള്ള നാല് വർഷങ്ങളിൽ [[ദി ഹാൻഡ് ദാറ്റ് റോക്സ് ദി ക്രാഡ്‌ൽ]] (1992) മുതലായ ത്രില്ലർ ചിത്രങ്ങളടക്കമുള്ളവയിൽ ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു പോന്നു.
 
[[വർഗ്ഗം:1960-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2146170" എന്ന താളിൽനിന്ന് ശേഖരിച്ചത്