"ശെമ്മാശൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 51 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q161944 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 2:
[[File:StStephen GiacomoCavedone.jpg|thumb|ആദിമ സഭയിൽ ജറുസലേം ദേവാലയത്തിൽ ഡീക്കന്മാരായി സേവനം അനുഷ്ഠിക്കാൻ നിയോഗിക്കപ്പെട്ട ഏഴുപേരിൽ ഒരാളായ [[സ്തെഫാനോസ്]] കയ്യിൽ [[Gospel Book|സുവിശേഷപുസ്‌തകവുമായി]], [[Giacomo Cavedone |ജിയാകോമോ കേവ്ഡോൺ]] വരച്ച 1601-ലെ ചിത്രം.]]
 
ചില ക്രൈസ്തവ സഭകളിലെ ഒരു വൈദിക പദവിയാണ് '''ശെമ്മാശൻ''' (Deacon). ശുശ്രൂഷകൻ എന്ന അർത്ഥമുള്ള ''മ്ശംശോനോ'' എന്ന [[സുറിയാനി]] പദത്തിൽ നിന്നാണ് ശെമ്മാശൻ എന്ന വാക്കുണ്ടായത്. [[ഗ്രീക്ക് ഭാഷ]]യിൽ ദിയാക്കൊനോസ് (Diaconos) എന്നാണ് ഈ സ്ഥാനനാമം. ആരാധനയിലും സാമൂഹ്യ രംഗത്തും ശുശ്രൂഷിക്കുക എന്നതാണു ഇവരുടെ ദൗത്യം. ആദിമ കാലം മുതൽ സഭകളിൽ ഈ പദവി നില നിന്നിരുന്നതായി കരുതപ്പെടുന്നു.<ref>ബൈബിൾ, പി.ഒ.സി പ്രസിദ്ധീകരണം [[അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ]] 6:1-6 </ref> ഇതു ഒരു ആയുഷ്ക്കാല സ്ഥാനമായാണ് സഭയിൽ നിലവിൽ വന്നതെങ്കിലും കാലക്രമേണ പൂർണ്ണ വൈദികനാകുന്നതിനു മുൻപുള്ള ഘട്ടം മാത്രമായി ചുരുങ്ങി.
==വിവിധ മ്ശെംശോനോ സ്ഥാനങ്ങൾ<ref>http://www.carmelapologetics.org/1580</ref>==
===മൗമ്യോനോ===
സാധാരണ വിശ്വാസികളെക്കൊണ്ട് വിശ്വാസം ഏറ്റു പറയിക്കുക എന്നുള്ള കർത്തവ്യമാണ് മൗമ്യോനോമാർ ചെയ്യുന്നത്. ഇപ്പോൾ ഈ സ്ഥാനം നിലവിലില്ല.
===മ്സംറോനോ===
ക്രൈസ്തവ ആരാധനയിൽ ആലപിക്കപ്പെടുന്ന പാട്ടുകൾക്ക് നേതൃത്വം വഹിക്കുക എന്ന ധർമ്മമാണ് ഇവർ ചെയ്യുന്നത്.
===കൊറൂയോ===
ആരാധനയിൽ വേദഭാഗങ്ങൾ വായിക്കുകയും, അവ വിശദീകരിക്കുകയും ചെയ്യുന്നവരാണ് കൊറൂയോമാർ
===അഫ്ദയക്നൊ===
ഉപ ശെമ്മാശന്മാരാണ് ഇവർ. ആരാധനക്കായി പള്ളികൾ ക്രമീകരിക്കുന്ന ജോലിയാണ് പ്രധാനമായും ഇവരുടേത്.
===മ്ശെംശോനോ===
പൂർണ ശെമ്മാശന്മാരാണ് ഇവർ. [[കുർബ്ബാന|വി. കുർബാന]]യ്ക്കായി പട്ടക്കാരെയും, [[എപ്പിസ്കോപ്പ|മേൽപ്പട്ടക്കാരെയും]] സഹായിക്കുകയും, [[അൾത്താര|മദ്ബഹ]] ക്രമീകരിക്കുകയും ചെയ്യുന്ന കർത്തവ്യമാണ് ഇവരുടേത്.
==മറ്റ് പ്രത്യേക സ്ഥാനങ്ങൾ==
===[[അർക്കദിയാക്കോൻ]] (ആർച്ച് ഡീക്കൻ)===
ഡീക്കന്മാരുടെ തലവൻ എന്നാണ് ആർച്ച് ഡീക്കൻ എന്ന വാക്കിന്റെ അർത്ഥം. പട്ടക്കാരിൽനിന്നും, ശെമ്മാശന്മാരിൽനിന്നും അർക്കദിയാക്കോനെ തെരഞ്ഞെടുക്കാം. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനി സമുദായത്തിൽ പരമ്പരാഗതനേതൃത്വം വഹിച്ചിരുന്ന വ്യക്തികളുടെ സ്ഥാനപ്പേരായിരുന്നു അർക്കദ്യാക്കോൻ, "ജാതിക്കു തലവൻ", "ജാതിക്കു കർത്തവ്യൻ" എന്നീ പേരുകളിലും ഈ പദവി വഹിക്കുന്ന ആൾ ആറിയപ്പെട്ടിരുന്നു.
===മ്ശെംശോനീസോ===
ശെമ്മാശപട്ടമുള്ള സ്ത്രീകളാണ് ഇവർ. കേരളത്തിലെ സുറിയാനി സഭകൾക്കിടയിൽ സ്ത്രീകൾക്ക് ഈ സ്ഥാനം നൽകാറില്ല.
 
== അവലംബം ==
"https://ml.wikipedia.org/wiki/ശെമ്മാശൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്