"ഇയാൻ ചാപ്പൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,774 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
 
==== അലൻ ബോർഡറും ബോബ് സിംപ്സണും ====
ഹ്യൂസിന്റെ പിൻഗാമിയായി വന്ന [[അലൻ ബോർഡർ|അലൻ ബോർഡറുടെ]] മേൽ ചാപ്പലിന് നേരിട്ട് സ്വാധീനമുണ്ടായിരുന്നു. നായകനായുള്ള ആദ്യ നാളുകളിൽ ചുമതലകൾ നിറവേറ്റാൻ പ്രയാസപ്പെട്ടിരുന്ന ബോർഡറുടെ സഹായത്തിനായി ACB ബോബ് സിംപ്സണെ ടീമിന്റെ പരിശീലകനായി നിയമിച്ചു.<ref>[http://content-www.cricinfo.com/australia/content/story/235979.html Buchanan tells Simpson to stay with the times.] Cricinfo. Retrieved 15 October 2007.</ref> ഇത് ചാപ്പലും സിംപ്സണും തമ്മിലുള്ള വിരോധത്തിനു വഴിവെച്ചു, എന്തുകൊണ്ടെന്നാൽ ഒരു പരിശീലകന്റെ ആവശ്യം ഇല്ലെന്ന് ചാപ്പൽ പരിഹസിച്ചിരുന്നു. പഴയ കളിക്കാർ പുതിയ കളിക്കാരെ സ്വാധീനിച്ചിരുന്ന കാലം, ചാപ്പൽ സഹോദരന്മാർ ടീമിനെ നയിച്ചിരുന്ന യുഗത്തോടെ തീർന്നെന്നും ഇത് ശരിപ്പെടുത്തിയെടുക്കാനാണ് താൻ ശ്രമിക്കുന്നതെന്നും ചാപ്പലിനുള്ള മറുപടിയായി സിംപ്സൺ എഴുതി.<ref>Simpson (1996), pp 205–206.</ref>
 
ബോർഡർ-സിംപ്സൺ കൂട്ടുകെട്ട് വളരെ പ്രതിരോധാത്മകമായ നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും ടീമിൽ ബോർഡർക്കുള്ള നിയന്ത്രണം സിംപ്സൺ തട്ടിയെടുക്കുകയാണെന്നും ചാപ്പൽ വിശ്വസിച്ചു. ചാപ്പലിന്റെ നിർണ്ണയങ്ങളെ ആദരിച്ചു കൊണ്ട് ബോർഡർ, കളിക്കിടയിൽ ആക്രമണോത്സുകമായ തീരുമാനങ്ങൾ സ്വീകരിക്കുകയും അദ്ദേഹത്തിന്റെ കളിജീവിതത്തിന്റെ അവസാന കാലഘട്ടങ്ങളിൽ സഹകളിക്കാർക്കിടയിൽ "''ക്യാപ്റ്റൻ ഗ്രംപി (Captain Grumpy)''" എന്ന് അറിയപ്പെടുകയും ചെയ്തു.<ref>[http://www.theage.com.au/news/Cricket/Savour-dominance-Border/2005/01/08/1104832358959.html Savour dominance — Border] ''The Age''. Retrieved 23 October 2007.</ref> ബോർഡർക്കു ശേഷം ഓസ്ട്രേലിയയുടെ നായകനായ [[മാർക്ക് ടെയ്‌ലർ]] ടീമിൽ സിംപ്സണിന്റെ മേൽക്കോയ്മയെ ഒന്നുകൂടി വീര്യം കുറഞ്ഞതാക്കി. ദേശീയ ടീമുകൾ പരിശീലകന്മാരെ ഉപയോഗിക്കുന്നതിനെ അദ്ദേഹം വളരെക്കാലമായി വിമർശിച്ചു പോന്നു.<ref>[http://in.rediff.com/cricket/2003/nov/11inter.htm Rediff: Interview — Ian Chappell.] Retrieved 2 October 2006.</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2143890" എന്ന താളിൽനിന്ന് ശേഖരിച്ചത്