"ജെയിംസ് ഡ്വൈറ്റ് ഡേന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

411 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
{{prettyurl|James Dwight Dana}}
[[Image:James Dwight Dana.jpg|thumb|right|200px|ജെയിംസ് ഡ്വൈറ്റ് ഡേന]]
ഒരു [[യുഎസ്എ|അമേരിക്കന്‍]] ധാതുവിജ്ഞാനി[[ഭൂഗര്‍ഭശാസ്ത്രംഭൂഗര്‍ഭശാസ്ത്രജ്ഞനും]] [[ധാതുശാസ്ത്രം|ധാതുവിജ്ഞാനിയും]] [[ജന്തുശാസ്ത്രം|ജന്തുശാസ്ത്രജ്ഞനുമായിരുന്നു]] '''ജെയിംസ് ഡ്വൈറ്റ് ഡേന'''. ശാസ്ത്രരംഗത്ത് പ്രത്യേകിച്ച് ധാതുവിജ്ഞാനീയത്തില്‍ ഇദ്ദേഹം നല്‍കിയ സംഭാവനകള്‍ അമൂല്യങ്ങളാണ്. ഭൂവിജ്ഞാനീയം, ധാതുവിജ്ഞാനീയം (ങശിലൃമഹീഴ്യമിനറലോളജി) ജന്തുശാസ്ത്രം, തുടങ്ങിയ ശാസ്ത്രശാഖകളിലെ നിരവധി ആധികാരിക ഗ്രന്ഥങ്ങളുടെ കര്‍ത്താവ് എന്ന നിലയിലും ഡേന പ്രശസ്തനാണ്. [[സിസ്റ്റം ഒഫ്ഓഫ് മിനറോളജി]] ആണ് ഇദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ ഗ്രന്ഥം.
 
== ജീവിതരേഖ ==
ന്യൂയോര്‍ക്കിലെ യൂടികയില്‍ 1813 ഫെ.12-ന് ജനിച്ചു. 1833-ല്‍ യേല്‍ കോളജില്‍ നിന്നു ബിരുദമെടുത്ത ഡേന 1836 മുതല്‍ ഇതേ കോളജില്‍ പ്രൊഫ. ബെഞ്ചമിന്‍ സിലിമാന്റെ കീഴില്‍ സേവനം ആരംഭിച്ചു. 1837-ല്‍ തന്റെ ഇരുപത്തിനാലാം വയസ്സില്‍ ആദ്യ കൃതിയായ സിസ്റ്റം ഒഫ് മിനറോളജി പ്രസിദ്ധീകരിച്ചു. 1838-ല്‍ യേല്‍ കോളജ് വിട്ട്, യു.എസ് നാവികപ്പടയില്‍ സിവിലിയന്‍ ഗണിത ശാസ്ത്ര പരിശീലകനായിച്ചേര്‍ന്നു. 1838 മുതല്‍ 42 വരെ യു.എസ്. ഗവണ്‍മെന്റിന്റെ ദക്ഷിണപസിഫിക്കിലേക്കുള്ള പര്യവേക്ഷണ സംഘത്തില്‍ ജിയോളജിസ്റ്റ്, മിനറോളജിസ്റ്റ് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. 'വില്‍ക്സ് എക്സ്പെഡിഷന്‍' എന്ന പേരിലറിയപ്പെട്ട ഈ പര്യവേക്ഷണത്തിലെ പഠനങ്ങളില്‍ നിന്ന് പവിഴദ്വീപുകളുടെ ഭൂവിജ്ഞാനീയം, അവയിലെ ജീവസമൂഹങ്ങള്‍ എന്നിവയെക്കുറിച്ച് ഡേന പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ പ്രസക്ത മേഖലയിലെ ആധികാരികരേഖകളായി തുടരുന്നു. 1840-ല്‍ ഇദ്ദേഹം അമേരിക്കന്‍ ജേര്‍ണല്‍ ഒഫ് സയന്‍സിന്റെ കോ-എഡിറ്ററായി നിയുക്തനായി. 1849-ല്‍ ഡേനയെ യേല്‍ കോളജിലെ പ്രകൃതി-ചരിത്ര പ്രൊഫസറായി നിയമിച്ചു. 1864 മുതല്‍ 92 വരെ ഇതേ കോളജിലെ ഭൂവിജ്ഞാനീയ, ധാതുവിജ്ഞാനീയ വിഭാഗങ്ങളുടെ പ്രൊഫസറായും ഇദ്ദേഹം സേവനമനുഷ്ഠിച്ചു.
 
14,572

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/214297" എന്ന താളിൽനിന്ന് ശേഖരിച്ചത്