"ഗ്രേറ്റ് പർജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
അക്കാലത്തെ സോവിയറ്റ് ഭരണകൂടത്തിന്റെ കണ്ണിൽ പ്രതിവിപ്ലവകാരികൾ ആയി തോന്നിയവരെ ജനങ്ങളുടെ ശത്രുക്കൾ എന്ന് മുദ്രകുത്തി വധശിക്ഷക്ക് വിധിച്ചു. [[ജോസഫ് സ്റ്റാലിൻ]] തനിക്ക് പാർട്ടിയിലും സോവിയറ്റ് യൂണിയനിലും തന്റെ അധീശത്വം ഉറപ്പിക്കാൻ തനിക്ക് എതിരെ തിരിയും എന്ന് സംശയം ഉള്ള എല്ലാവരെയും ഈ കാലഘട്ടത്തിൽ കൊന്നൊടുക്കി. കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾ ആയിരുന്ന പല രാഷ്ട്രീയ പ്രവർത്തകരും സർക്കാർ ജോലിക്കാർ ഉൾപ്പെടെ കൊല്ലപ്പെട്ടു. സ്വന്തമായി ഭൂമി ഉണ്ടായിരുന്ന കൂലാക് ( Kulak) എന്ന് അറിയപ്പെട്ടിരുന്ന കർഷകരും, സാധാരണ തൊഴിലാളികളും ഇങ്ങനെ വധിക്കപ്പെട്ടു.{{sfn|Conquest|2008|pp=198–9 (a Soviet book, ''Marshal Tukhachevskiy'' by Nikulin, pp. 189–94 is cited)}} NKVD എന്ന സോവിയറ്റ് രഹസ്യപ്പോലീസ് ന്റെ പ്രവർത്തനങ്ങൾ രാജ്യത്തിലെ ന്യൂനപക്ഷജനതയെ പ്രത്യേകിച്ചും [[പോളണ്ട്|പോളിഷ് ]] വംശജരായ സോവിയറ്റ് പൌരന്മാരെ '''ഫിഫ്ത്ത് കോളം''' സമുദായങ്ങൾ ആക്കി ചിത്രീകരിച്ചു. ഇവർ ഭാവിയിൽ ചാരവൃത്തി തുടങ്ങിയ വിധ്വംസക പ്രവർത്തങ്ങൾ നടത്തിയേക്കാം എന്ന കണ്ടെത്തലിനെ തുടർന്ന് നിരവധി പോളിഷ് ന്യൂനപക്ഷ വംശജർ കൂട്ടക്കൊലക്ക് ഇരയായി.
 
 
{{Under construction|notready=true}}
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2142949" എന്ന താളിൽനിന്ന് ശേഖരിച്ചത്