"കേരളത്തിലെ ആഫ്രിക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'=കേരളത്തിലെ ആഫ്രിക്ക= വയനാട്, കാസർഗോട് എന്നിവ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

16:33, 1 മാർച്ച് 2015-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ ആഫ്രിക്ക

വയനാട്, കാസർഗോട് എന്നിവിടങ്ങളിലെ ആദിവാസികളുടെ ദുരിതപൂർവമായ ജീവിത സാഹചര്യങ്ങളെ ആധാരമാക്കി കെ പാനൂർ എഴുതിയ സഞ്ചാര സാഹിത്യമാണ് കേരളത്തിലെ ആഫ്രിക്ക.

ഗ്രന്ഥകാരൻ

1927 ജനുവരി പത്തിന് കേരളത്തിലെ കണ്ണൂർ ജില്ലയിൽപ്പെട്ട പാനൂർ എന്ന പ്രദേശത്താണ് കെ പാനൂർ ജനിച്ചത്. സംസ്ഥാനത്തെ റവന്യു വകുപ്പിൽ ഡപ്യൂട്ടി കളക്ടറായി ഉദ്യോഗമനുഷ്ടിച്ച പാനൂർ ആദിവാസികളുടെ ക്ഷേമത്തിൽ തല്പ്പരനായിരുന്നു. ഇക്കാരണത്താൽ പലപ്പോഴും പാനൂർ കാസർഗോട്, വയനാട് എന്നിവിടങ്ങളിലെ ആദിവാസി ഗ്രാമങ്ങൾ സന്ദർശിച്ചിട്ടുമുണ്ട്. അങ്ങനെയാണ് 1963 ൽ മലയാളത്തിലെ ആദ്യ ആദിവാസികൾക്ക് വേണ്ടിയുള്ള ഈ ഗ്രന്ഥം പിറവിയെടുക്കുന്നത്. എന്നാൽ സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ ആദിവാസീ പുനരുദ്ധാരണ പദ്ദതികളുടെ പരാജയത്തെ പറ്റി തുറന്ന് ശബ്ദിക്കുന്ന ഈ ഗ്രന്ഥം ഒട്ടേറെ കോളിളക്കങ്ങൾ സൃഷ്ടിച്ചു. തുടർന്ന് 1963 ൽ കേരളാ സർക്കാർ ഈ പുസ്സ്തകം കണ്ടു കെട്ടുകയും ചെയ്തിരുന്നു. ഇപ്പോൾ കാലിക്കറ്റ് സർവകലാശാലയിൽ ബിരുദ തലത്തിൽ പഠന വിഷയമാണ് ഈ പുസ്തകം.മലകൾ താഴ്വരകൾ മനുഷ്യർ, ഹാ നക്സല്ബാരി, സഹ്യന്റെ മക്കൾ, കേരളത്തിലെ അമേരിക്ക എന്നിവയാണ് മറ്റു പ്രധാന കൃതികൾ.

പുസ്തകത്തെ പറ്റി

സഞ്ചാര സാഹിത്യ വിഭാഗങ്ങളിൽ പെടുന്ന ഈ പുസ്തകം പൂർണമായും ആദിവാസികളുടെ ആചാര, അനുഷ്ടാന, വിശ്വാസങ്ങളേ പറ്റിയും, അവരുടെ ജീവിത ചുറ്റുപാടുകളേ കുറിച്ചുമാണ് വിവരിക്കുന്നത്. ലളിതമായ ഭാഷയും, സത്യസന്ദമായ വിവരണവുമാണ് കൃതിയുടെ മറ്റൊരു മേന്മ. അടിയർ കുറിച്യർ കൊറകർ പണിയർ കാട്ടു നായ്കന്മാർ കുറുമർ എന്നിങ്ങനെ വിവിധ ജാതി വിഭാഗങ്ങളെ പ്രത്യേകം പ്രത്യേകമാണ് ഗ്രന്ഥകാരൻ ഈ പുസ്തകത്തിലൂടെ പ്രതിപാദിക്കുന്നത്

പുരസ്ക്കാരങ്ങൾ

കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ട ഗ്രന്ഥത്തിനുള്ള പുരസ്ക്കാരവും, യുനസ്ക്കോ പുരസ്ക്കാരവും കേരളത്തിലെ ആഫ്രിക്കയ്ക്ക്. ലഭിച്ചിട്ടുണ്ട്. ആദിവാസികൾക്കിഡടയിലെ മികച്ച പ്രവർത്തനങ്ങൾക്ക് 2002 ൽ രാമാശ്രമം അവാർഡും ലഭിച്ചു.

"https://ml.wikipedia.org/w/index.php?title=കേരളത്തിലെ_ആഫ്രിക്ക&oldid=2142900" എന്ന താളിൽനിന്ന് ശേഖരിച്ചത്