"ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
(ചെ.) 117.230.23.153 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു...
വരി 21:
മധ്യ [[കേരളം|കേരളത്തിലെ]] ഒരു നഗരം. [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയുടെ]] ആസ്ഥാനനഗരമാണ് ഇത് . [[ബ്രിട്ടീഷ് ഭരണം|ബ്രിട്ടീഷ് ഭരണത്തിന്റെ]] നാളുകളിൽ ആലപ്പുഴ അറിയപ്പെട്ടിരുന്നത് ''ആലപ്പി'' എന്ന പേരിലായിരുന്നു. കിഴക്കിന്റെ [[വെനീസ്]] എന്ന വിശേഷണം ആലപ്പുഴയ്ക്കുള്ളതാണ് - വെനീസിലെ പോലെ തലങ്ങും വിലങ്ങുമുള്ള തോടുകളാണ് ഈ വിശേഷണത്തിന് അടിസ്ഥാനം. <ref> [http://alappuzha.nic.in ആലപ്പുഴയെക്കുറിച്ചുള്ള ആംഗലേയ വെബ്‍സൈറ്റ്] </ref> മലഞ്ചരക്ക് വിനിമയത്തിന്റെ പ്രൌഢകാലങ്ങളിൽ ജലഗതാഗതത്തിനായി ഈ തോടുകൾ ഉപയോഗിച്ചിരുന്നു. കേരളത്തിൽ പ്രാചീനകാലത്ത് [[ബുദ്ധമതം]] ഏറ്റവും പ്രബലമായിരുന്നത് ആലപ്പുഴയിലായിരുന്നു.{{fact}}
 
== പേരിനുപിന്നിൽ ==
ആൽമരത്തെ ചുറ്റിയോ അല്ലെങ്കിൽ അതിന്റെ സമീപത്തുകൂടിയോ പുഴ ഒഴുകുന്നതിനാലാണ് ഈ പ്രദേശത്തിന് ആലപ്പുഴ എന്ന പേരു ലഭിച്ചതെന്നും, അതല്ലാ, ആലം(വെള്ളം), പുഴ എന്നീ വാക്കുകൾ ചേർന്നാണ് ആലപ്പുഴ എന്ന സ്ഥലനാമമുണ്ടായതെന്നും ഉള്ള നിഗമനങ്ങൾ കേൾക്കുന്നുണ്ട്.<ref>[http://lsgkerala.in/alappuzha/about/history/ ആലപ്പുഴ ജില്ലാ പഞ്ചായത്ത് വെബ്‌സൈറ്റ്]</ref> 'ആഴം' + 'പുഴ' (ആഴമുള്ള പുഴകളുടെ നാട്) പിന്നീട് ആലപ്പുഴയായി മാറിയതാണെന്നും ഒരു വാദമുണ്ട്.
[[File:Allepy boat tourism1.JPG|thumb|ആലപ്പുഴയിലെ ജല ഗതാഗതം]]
 
"https://ml.wikipedia.org/wiki/ആലപ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്