"ഇയാൻ ചാപ്പൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 216:
2002-ൽ [[ഓസ്ട്രേലിയൻ ബ്രോഡ്കാസ്റ്റിങ്ങ് കോർപ്പറേഷൻ|എ.ബി.സി.]] സംപ്രേഷണം ചെയ്ത ''ദി ചാപ്പൽ ഇറ (The Chappell Era)'' എന്ന ഡോക്യുമെന്ററിയിൽ ഓസ്ട്രേലിയൻ ക്രിക്കറ്റിൽ ചാപ്പലിന്റെ പ്രാധാന്യം ഉൾപ്പെടുത്തിയിരുന്നു. അതിൽ ''ക്രിക്കറ്റ് ഇൻ ദി 70-സ് (Cricket in the '70s)'' എന്ന ഉപശീർഷകത്തിനു കീഴിൽ ചാപ്പലിനു കീഴിൽ ഓസ്ട്രേലിയൻ ടീമിനുണ്ടായ ഉയർച്ച, കളിക്കാർക്ക് മെച്ചപ്പെട്ട വേതനം ലഭിക്കുന്നതിനായുണ്ടായ ലഹള എന്നിവ വിശദമായി പരാമർശിച്ചിരുന്നു. പരിപാടിക്കിടെ ആ സമയത്തെ ക്രിക്കറ്റിന്റെ നടത്തിപ്പിനെതിരെ ചാപ്പൽ തന്റെ വിമർശനങ്ങൾ വീണ്ടും ഉന്നയിച്ചു.<ref name=ABCTV/>
 
''വിസ്ഡനിൽ'' റിച്ചി ബിനോഡ് എഴുതി, "റണ്ണുകൾ നേടുന്നതിലും നായകത്വത്തിലും എന്നതു പോലെത്തന്നെ കളിക്കാരെ മെച്ചപ്പെടുത്താനുള്ള ശ്രമം കൊണ്ടു കൂടിയാണ് ചാപ്പൽ സ്മരിക്കപ്പെടാൻ പോകുന്നത്".<ref name=Wisden76/> ''വേൾഡ് സീരീസ് ക്രിക്കറ്റിനിടെ'' കെറി പാക്കർ നൽകിയ വായ്പയുടെ സഹായത്താൽ കളിക്കാർക്ക് വേണ്ടിയൊരു സംഘടന അദ്ദേഹം തുടങ്ങിയിരുന്നു. വിരമിക്കലിനു ശേഷവും അദ്ദേഹം തന്റെ പിന്തുണ തുടർന്നെങ്കിലും എ.സി.ബി.യുടെ അനുകമ്പയില്ലായ്മയും അംഗീകാരമില്ലായ്മയും മൂലം ആ സംഘടന 1988-ൽ പ്രവർത്തനരഹിതമായി.<ref>Harte (1993), p 610.</ref> 1997-ൽ [[ഓസ്ട്രേലിയൻ ക്രിക്കറ്റേഴ്സ് അസോസിയേഷൻ]] (ACA) എന്ന പേരിൽ നവീകരിച്ചതിനു ശേഷം ഇപ്പോഴത് ഓസ്ട്രേലിയൻ ക്രിക്കറ്റിലെ ഒരു പ്രധാന സംഘടനയായി പ്രവർത്തിച്ചു വരുന്നു. 2005-ൽ ചാപ്പൽ, എ.സി.എ. എക്സിക്യൂട്ടിവിലെ ഒരു അംഗമായി മാറി.<ref>[http://www.auscricket.com.au/html/s02_article/article_view.asp?id=233&nav_cat_id=223&nav_top_id=64&dsb=819 Australian Cricketers' Association: News release 28 September 2005.] Retrieved 18 August 2007. {{Wayback |df=yes| url=http://www.auscricket.com.au/html/s02_article/article_view.asp?id=233&nav_cat_id=223&nav_top_id=64&dsb=819 <!-- Bot retrieved archive --> | date=20070928210258 }}</ref>
 
സ്പോർട്ട് ഓസ്ട്രേലിയ ഹോൾ ഓഫ് ഫെയിമിലേക്ക് 1986-ലും,<ref name=SAHOF/> [[ഫെഡറേഷൻ ഓഫ് ഇന്റർനാഷണൽ ക്രിക്കറ്റേഴ്സ് അസോസിയേഷൻ|FICA]] ക്രിക്കറ്റ് ഹോൾ ഓഫ് ഫെയിമിലേക്ക് 2000-ലും, [[ഓസ്ട്രേലിയൻ ക്രിക്കറ്റ് ഹോൾ ഓഫ് ഫെയിം|ഓസ്ട്രേലിയൻ ക്രിക്കറ്റ് ഹോൾ ഓഫ് ഫെയിമിലേക്ക്]] 2003-ലും ചാപ്പൽ ഉൾപ്പെടുത്തപ്പെട്ടു.<ref name="content-aus.cricinfo.com"/> അഡ്‌ലെയ്ഡ് ഓവൽ മൈതാനത്തിലെ പുതിയ രണ്ട് സ്റ്റാൻഡുകൾ ''ചാപ്പൽ സ്റ്റാൻഡ്സ്'' എന്ന് നാമകരണം ചെയ്യപ്പെട്ടു. 2003-ൽ നടന്ന അതിന്റെ സമർപ്പണ ചടങ്ങിൽ സൗത്ത് ഓസ്ട്രേലിയൻ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായിരുന്ന [[ഇയാൻ മക്‌ലാച്‌ലൻ]] ചാപ്പൽ കുടുംബത്തെ, "ദക്ഷിണ ഓസ്ട്രേലിയയിലെ ഏറ്റവും പ്രശസ്തമായ ക്രിക്കറ്റ് കുടുംബം" എന്ന് വിശേഷിപ്പിച്ചു.<ref>[http://content-aus.cricinfo.com/ci/content/story/125679.html Chappell brothers and Clem Hill honoured at Adelaide Oval.] Cricinfo. Retrieved 19 August 2007.</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ഇയാൻ_ചാപ്പൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്