"ഖാലിദാ അദീബ് ഖാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:1964-ൽ മരിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.)No edit summary
വരി 16:
| occupation = സാമൂഹ്യ പ്രവർത്തക, സാഹിത്യകാരി
}}
തുർക്കി സ്വദേശിയായ സാമൂഹ്യ പ്രവർത്തകയും സാഹിത്യകാരിയുമായിരുന്നു '''ഖാലിദാ അദീബ് ഖാനം''' (1884-1964). തുർക്കിഭാഷയിൽ ഇരുപത്ഇരുപതു നോവലുകൾ എഴുതിയിട്ടുണ്ട്. ഇന്ത്യയിൽ നിലനിന്ന സാമുദായിക ഉച്ചനീചത്വങ്ങളെ നിശിതമായി അവർ വിമർശിച്ചു.
 
==ജീവിതരേഖ==
ഇസ്താൻബൂളിൽ ജനിച്ചു. പതിന്നാറാം വയസിൽ എഴുതിയ പർദ്ദയ്ക്കെതിരെയുള്ള വിവാദ പുസ്തകംവിവാദപുസ്തകം അവരെ പ്രശസ്തയാക്കി. 1921 ൽ സ്ത്രീകളുടെ ഒരു വിമോചന സേന രൂപീകരിച്ചു. തുർക്കിയുടെ സാക്ഷരതാ -രാഷ്ട്രീയ - സാമൂഹ്യ മുന്നേറ്റങ്ങളിൽ സജീവമായി പങ്കെടുത്തു. ഭർത്താവ് അദനാൻ അഡിവറുമൊത്ത് തുർക്കിയുടെ വിമോചന പോരാട്ടത്തിൽ പങ്കെടുത്തു.
 
അമേരിക്കയിലും പാരീസിലും ലാഹോറിലും പെഷവാറിലും ഡൽഹിയിലുമായി നിരവധി പ്രഭാഷണങ്ങൾ നടത്തി. മഹാത്മാഗാന്ധിയുടേയും മുഖ്താർ അൻസാരിയുടേയും ക്ഷണപ്രകാരം ദേശീയപ്രസ്ഥാനത്തിലെ സ്ത്രീ പങ്കാളികൾക്ക് ഉണർവുനൽകാനും ജാമിഅ മില്ലിയ്യയ്യിൽ അധ്യാപനത്തിനും തുർക്കിയിൽ നിന്ന് ഖാനം ഇന്ത്യയിലെത്തി. ഗാന്ധിയും ഖാലിദാ അദീബും തമ്മിൽ അടുത്ത ബന്ധമാണുണ്ടായിരുന്നത്.1935 ലും 1937 ലുമായി ദൽഹിയിൽ നടത്തിയ നാല് പ്രഭാഷണങ്ങളിൽ ഡോ. അല്ലാമ ഇഖ്ബാൽ ആയിരുന്നു അധ്യക്ഷത വഹിച്ചത്. ഗാന്ധി, നെഹ്റു, മഹാദേവ് ദേശായി, ടാഗോർ എന്നിവർ ശ്രോതാക്കളായുണ്ടായിരുന്നു. ഈ പ്രഭാഷണം പിന്നീട് 'ഈസ്റ്റേൺ ആൻഡ് വെസ്റ്റേൺ കൾച്ചർ' എന്ന ശീർഷകത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.<ref>{{cite web|title=For the love of Urdu|url=http://www.thefridaytimes.com/beta3/tft/article.php?issue=20111223&page=24|work=Rakhshanda Jalil|publisher=www.thefridaytimes.com|accessdate=31 മാർച്ച് 2014}}</ref> ഇസ്താൻബൂൾ സർവകലാശാലയിൽ ഇംഗ്ലീഷ് അധ്യാപികയായി. 1950 - 54 ൽ തുർക്കിയുടെ പാർലമെന്റിലംഗമായി. വിദ്യാഭ്യാസ മന്ത്രിയായി പ്രശംസനീയമായ നിലയിൽ പ്രവർത്തിച്ചു. നിരവധി വിദ്യാലയങ്ങൾ ഇക്കാലത്ത് ആരംഭിക്കുകയുണ്ടായി. <ref>{{cite web|first=Compiler : M. Nauman Khan / Ghulam Mohiuddin|title=Halide Edip|url=http://www.salaam.co.uk/knowledge/biography/viewentry.php?id=2015|publisher=http://www.salaam.co.uk|accessdate=31 മാർച്ച് 2014}}</ref>
"https://ml.wikipedia.org/wiki/ഖാലിദാ_അദീബ്_ഖാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്