"ഗ്രേറ്റ് പർജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,704 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
[[File:Бутовский полигон. Средняя часть основной вывески. Бутовский полигон-2.jpg|thumb|upright=1.4|ഗ്രേറ്റ് പർജ് ന്റെ ഭാഗമായി കൊലചെയ്യപ്പെട്ട ചിലരുടെ ചിത്രങ്ങൾ. [[മോസ്കോ]]യ്ക്ക് സമീപം ഉള്ള ബുട്ടോവോ ഫയറിംഗ് റേഞ്ചിൽ വച്ചാണ് ഇവർ വധിക്കപ്പെട്ടത്.ഇവരെ അറസ്റ്റ് ചെയ്തസമയത്താണ് ഈ ഫോട്ടോകൾ എടുത്തത്..]]
1936-1940 കാലഘട്ടത്തിൽ [[സോവിയറ്റ് യൂണിയൻ|സോവിയറ്റ് റഷ്യ]]യിൽ നടന്ന വൻതോതിൽ ഉള്ള രാഷ്ട്രീയകൊലപാതകങ്ങളെ '''ഗ്രേറ്റ് പർജ്''' (Great Purge) എന്ന് ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നു <ref>Robert Gellately, ''Lenin, Stalin, and Hitler: The Age of Social Catastrophe'', 2007, Knopf, 720 pages. ISBN 1-4000-4005-1</ref> . സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾ,കൃഷിക്കാർ, റെഡ് ആർമിയിലെ അംഗങ്ങൾ തുടങ്ങി നിരവധി പേർ ഇക്കാലത്ത് വധിക്കപ്പെട്ടു. അട്ടിമറിക്കാർ എന്ന് മുദ്രകുത്തി ഏകപക്ഷീയമായ വിധിന്യായത്തോടെ അനവധി പേരെ കൊന്നൊടുക്കുകയുണ്ടായി.{{sfn|Figes|2007|p=[http://books.google.com/books?id=sge44FaZDREC&pg=PA240 240]}} ഏറ്റവും തീവ്രമായി മനുഷ്യക്കുരുതി നടന്ന 1937–1938 കാലത്തെ Time of Yezhov എന്ന് വിളിക്കുന്നു. ആ സമയത്തെ സോവിയറ്റ് രഹസ്യപ്പോലീസ് മേധാവി ആയിരുന്ന നിക്കോളായ് യെസ്ഹോവ് ന്റെ പേരിലാണ് Time of Yezhov അറിയപ്പെടുന്നത്.
 
==മുഖവുര==
[[File:NKVD Order No. 00447.jpg|thumb|180px|NKVD എന്ന റഷ്യൻ രഹസ്യപ്പോലീസിന്റെ ഉത്തരവിന്റെ ഒരു ഭാഗം.]]
അക്കാലത്തെ സോവിയറ്റ് ഭരണകൂടത്തിന്റെ കണ്ണിൽ പ്രതിവിപ്ലവകാരികൾ ആയി തോന്നിയവരെ ജനങ്ങളുടെ ശത്രുക്കൾ എന്ന് മുദ്രകുത്തി വധശിക്ഷക്ക് വിധിച്ചു. ജോസഫ് സ്റ്റാലിൻ തനിക്ക് പാർട്ടിയിലും സോവിയറ്റ് യൂണിയനിലും തന്റെ അധീശത്വം ഉറപ്പിക്കാൻ തനിക്ക് എതിരെ തിരിയും എന്ന് സംശയം ഉള്ള എല്ലാവരെയും ഈ കാലഘട്ടത്തിൽ കൊന്നൊടുക്കി. കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾ ആയിരുന്ന പല രാഷ്ട്രീയ പ്രവർത്തകരും സർക്കാർ ജോലിക്കാർ ഉൾപ്പെടെ കൊല്ലപ്പെട്ടു. സ്വന്തമായി ഭൂമി ഉണ്ടായിരുന്ന കൂലാക് ( Kulak) എന്ന് അറിയപ്പെട്ടിരുന്ന കർഷകരും, സാധാരണ തൊഴിലാളികളും ഇങ്ങനെ വധിക്കപ്പെട്ടു.{{sfn|Conquest|2008|pp=198–9 (a Soviet book, ''Marshal Tukhachevskiy'' by Nikulin, pp.&nbsp;189–94 is cited)}} NKVD എന്ന സോവിയറ്റ് രഹസ്യപ്പോലീസ് ന്റെ പ്രവർത്തനങ്ങൾ രാജ്യത്തിലെ ന്യൂനപക്ഷജനതയെ പ്രത്യേകിച്ചും [[പോളണ്ട്|പോളിഷ് ]] വംശജരായ സോവിയറ്റ് പൌരന്മാരെ '''ഫിഫ്ത്ത് കോളം''' സമുദായങ്ങൾ ആക്കി ചിത്രീകരിച്ചു. ഇവർ ഭാവിയിൽ ചാരവൃത്തി തുടങ്ങിയ വിധ്വംസക പ്രവർത്തങ്ങൾ നടത്തിയേക്കാം എന്ന കണ്ടെത്തലിനെ തുടർന്ന് നിരവധി പോളിഷ് ന്യൂനപക്ഷ വംശജർ കൂട്ടക്കൊലക്ക് ഇരയായി.
 
{{Under construction|notready=true}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2141362" എന്ന താളിൽനിന്ന് ശേഖരിച്ചത്