"അയ്യന്തോൾ കാർത്ത്യായനി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
 
{{PU|Ayyanthole karthyayani temple}}
[[തൃശ്ശൂർ]] നഗരപരിധിക്കകത്ത് അയ്യന്തോൾ ദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ദേവീക്ഷേത്രമാണ് '''അയ്യന്തോൾ ശ്രീ കാർത്ത്യായനീദേവിക്ഷേത്രം'''. വൈഷ്ണവാംശഭൂതനായ പരശുരാമൻ പ്രതിഷ്ഠിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന [[നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങൾ|108 ദുർഗ്ഗാക്ഷേത്രങ്ങളിൽ]] ഒന്നാണിത്<ref>http://uthsavam.com/index.php?option=com_k2&view=item&id=130&Itemid=84</ref>. കാർത്ത്യായനി ദേവിയാണ് പ്രതിഷ്ഠ. കുമാരനല്ലൂരിലേതുപോലെ അഞ്ജനകല്ലുകൊണ്ടാണ് ഇവിടുത്തെ പ്രതിഷ്ഠ. നിൽക്കുന്ന രൂപത്തിലുള്ള വിഗ്രഹത്തിന് നാലുകൈകളുണ്ട്. ശംഖ്, ചക്രം, പദ്മങ്ങൾ എന്നിവയാണ് ദേവിയുടെ കൈയിലുള്ളത്.<ref name="vns22">പേജ് 2, മാതൃഭൂമി നഗരം സപ്ലിമെന്റ്, മേയ്8,2014</ref>കിഴക്കോട്ടാണ് ദർശനം. ഇത് പഞ്ചലോഹം കൊണ്ട് പൊതിഞ്ഞിട്ടുണ്ട്. ദർശനവശമായ കിഴക്ക് ചെറിയ നടപ്പുരയും ഗോപുരവുമുണ്ട്. ഗണപതി മാത്രമാണ് ഉപപ്രതിഷ്ഠ. ചെമ്പൂക്കാവു് കാർത്ത്യായനി ഭഗവതി ഈ ദേവിയുടെ അനുജത്തിയാണെന്നാണ് വിശ്വാസം.<ref name="vns22"/>
 
==അവലംബം==
{{reflist}}
{{Coord |10.5330688|76.1880304|dim:5000_type:landmark|display=title}}
[[Category:തൃശ്ശൂർ ജില്ലയിലെ ക്ഷേത്രങ്ങൾ]]
[[Category:കേരളത്തിലെ ദേവീക്ഷേത്രങ്ങൾ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2141193" എന്ന താളിൽനിന്ന് ശേഖരിച്ചത്