"രാസസമവാക്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2:
==രൂപം==
ഒരു രാസസമവാക്യം അഭികാരകങ്ങളുടെയും ഉത്പന്നങ്ങളുടെയും രാസസൂത്രങ്ങൾ ചേർന്നതാണ്. ഇവ ഒരു രേഖയുടെ ഇരുവശത്തുമായി രേഖപ്പെടുത്തുന്നു. ഇടതുവശത്തുരേഖപ്പെടുത്തുന്ന അഭികാരകങ്ങൾ പ്രതിപ്രവർത്തിച്ച് വലതുവശത്തുള്ള ഉത്പന്നങ്ങൾ ഉണ്ടാവുന്നു എന്നാണ് രാസസമവാക്യം സൂചിപ്പിക്കുന്നത്. രാസസമവാക്യത്തിൽഓരോ മൂലകത്തിന്റെയും സംയുക്തത്തിന്റെയും രാസസൂത്രം ഒരു അധിക ചിഹ്നം കൊണ്ട് വേർതിരിക്കുന്നു.
 
ഉദാഹരണത്തിന് ഹൈഡ്രോക്ലോറിക് അമ്ലവും സോഡിയവും തമ്മിലുള്ള രാസപ്രവർത്തനത്തിന്റെ രാസസമവാക്യം താഴെകാണും പ്രകാരം എഴുതാം.
:2 {{chem|HCl}} + 2 {{chem|Na}} → 2 {{chem|NaCl}} + {{chem|H|2}}
ഈ രാസസമവാക്യം രണ്ട് ഹൈഡ്രോക്ലോറിക് അമ്ലവും രണ്ട് സോഡിയവും പ്രതിപ്രവർത്തിച്ച് രണ്ട് സോഡിയംക്ലോറൈഡും ഒരു ഹൈഡ്രജൻ തന്മാത്രയും ഉണ്ടാവുന്നു എന്ന് വായിക്കാം. എന്നാൽ സങ്കീർണ്ണ രാസസംയുക്തങ്ങൾ ഉൾപ്പെടുന്ന രാസസമവാക്യങ്ങൾ ഐയുപിഎസി സംജ്ഞ പ്രകാരമാണ് വായിക്കേണ്ടത്. അതുപ്രകാരം മുകളിലെ രാസസമവാക്യം "ഹൈഡ്രോക്ലോറിക് അമ്ലവും സോഡിയവും പ്രതിപ്രവർത്തിച്ച് സോഡിയംക്ലോറൈഡും ഹൈഡ്രജൻ വാതകവും ഉണ്ടാവുന്നു" എന്ന് വായിക്കണം.
"https://ml.wikipedia.org/wiki/രാസസമവാക്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്