"പൂമാരുതൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'ഉത്തരകേരളത്തിൽ തെയ്യമായി കെട്ടിയാടിക്കുന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

11:49, 16 ഫെബ്രുവരി 2015-നു നിലവിലുണ്ടായിരുന്ന രൂപം

ഉത്തരകേരളത്തിൽ തെയ്യമായി കെട്ടിയാടിക്കുന്ന ഒരു ദേവസങ്കല്പം . മരക്കലമേറി മലനാട്ടിലെത്തിയ ദേവതയാണ് പൂമാല ഭഗവതി .ഭഗവതിയുടെ സഹോദരസ്ഥാനീയനാണ്‌ ഓമനപ്പൂങ്കിടാവെന്നു സ്വയം വിശേഷിപ്പിക്കുന്ന പൂമാരുതൻ ദൈവം. പൂമാല ഭഗവതിക്ക് കെട്ടിക്കോലമില്ല.കെട്ടിയാടുന്നതിനിടെ കാഴ്ച്ചക്കാരെപ്പോലും പരിചകൊണ്ട് തട്ടിമാറ്റുന്നതിനാൽ പൂമാരുതൻ വെള്ളാട്ടത്തിന് തട്ടും വെള്ളാട്ടമെന്നും പേരുണ്ട്. ആരിയർ നാട്ടിലെ രാജാവിന്റെ പുത്രിയായിരുന്നുആര്യപ്പൂമാല. മലനാട്ടിലെത്താൻ മരക്കലം പണിയിക്കണമെന്ന ഭഗവതിയുടെ ആവശ്യം രാജാവ് നിരാകരിച്ചു.പൂരം നോറ്റിരിക്കെ സ്വർഗോദ്യാനത്തിൽ നിന്നും പൂവിറുക്കവേ ,ശൈവാംശഭൂതനായ മല്ലനായ പൂമാരുതൻ വായുരൂപം പൂണ്ട് വസിച്ച പൂവിറുത്തപ്പോൾ പൂമാല ഭഗവതി ബോധരഹിതയായി.ജ്യോത്സ്യന്റെ പ്രശ്നവിധിയിലൂടെ കാര്യം മനസ്സിലാക്കിയ രാജാവ് വിശ്വകർമ്മാവിനെക്കൊണ്ട് മരക്കലം പണിയിച്ചുനല്കി.എഴിമലയിൽ എത്തിച്ചേർന്ന ഇരുവരും മണിയറക്കാവ് ,തലനേരി ,രാമവില്യം കഴകം,എന്നിവിടങ്ങൾ കടന്ന് രാമന്തളി കുറുവന്തട്ട അറയിൽ അധിവസിച്ചു.

"https://ml.wikipedia.org/w/index.php?title=പൂമാരുതൻ&oldid=2139775" എന്ന താളിൽനിന്ന് ശേഖരിച്ചത്