"കരിയാത്തൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
അർജുനന്റെ അഹങ്കാരമടക്കി ഗാണ്ഡീവം നല്കാൻ കിരാതരൂപമെടുത്ത [[ശിവൻ|ശിവനാണ്]] കരിയാത്തൻ. [[തിറ ||തിറയാട്ടക്കോലമായി] കെട്ടിയാടിക്കുന്ന ഈ ദേവൻ [[നായർ]],[[കരിമ്പാലൻ|കരിമ്പാല]] സമുദായക്കാരുടെ പ്രധാന ആരാധനാമൂർത്തിയാണ്‌ .വെള്ളാട്ടം അവതരിപ്പിക്കുമ്പോൾ ആയുധാഭ്യാസ പ്രകടനം സാധാരണയായി കാണാറുണ്ട്.[[തെക്കൻ കരിയാത്തൻ]] എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മറ്റൊരു സങ്കല്പത്തെയാണ്.
 
കറുത്തതോ വെള്ളയോ ആയ ഉടയാടയാണ് തിറയും വെള്ളാട്ടവും ധരിക്കുക.പ്രത്യേകതരത്തിലുള്ള വാളുകൾ,പരിച ,ചുരിക, അമ്പും വില്ലും ,തുടങ്ങിയവയാണ് പ്രധാന ആയുധങ്ങൾ.കരിമ്പാല സമുദായക്കാരുടെ കാവുകളിൽ [[വെളിച്ചപ്പാട്]] ആയുധങ്ങളുടെയോ വെളിച്ചത്തിന്റെയോ സഹായമില്ലാതെ രാത്രിയിൽ പോലും മലകയറി [[ഈങ്ങ ]] എന്ന ഒരിനം മുള്ളോടുകൂടിയ വലിയ വള്ളി പറിച്ചെടുത്ത് കൊണ്ടുവരുന്ന സമ്പ്രദായമുണ്ട്.യുദ്ധം,നായാട്ട് തുടങ്ങിയ കർമങ്ങളുമായി ഈ ദേവന് ബന്ധമുണ്ട്.
"https://ml.wikipedia.org/wiki/കരിയാത്തൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്