"പറപ്പൂക്കര ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Added links
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
No edit summary
വരി 1:
{{വൃത്തിയാക്കേണ്ടവ}}
 
{{prettyurl|Parappookkara Gramapanchayat}}
തൃശ്ശൂർ ജില്ലയിലെ, മുകുന്ദപുരം താലൂക്കിൽ, ഇരിങ്ങാലക്കുട ബ്ലോക്കിലാണ് 22.02 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പറപ്പൂക്കര ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ പഞ്ചായത്ത് രൂപീകരിക്കപ്പെട്ടത് 1914-ൽ ആണ്.
 
==സാമൂഹ്യ-സാംസ്കാരിക ചരിത്രം==
 
പറപ്പൂക്കരപഞ്ചായത്തിന്റെ ചരിത്രത്തിൽ, ഇവിടുത്തെ നാടുവാഴികളായിരുന്ന ചങ്ങരംകോത കർത്താക്കൻമാർക്ക് അപ്രധാനമല്ലാത്ത ഒരു സ്ഥാനമുണ്ട്. ചങ്ങരംകോത എന്നപേരുണ്ടായതിന്റെ പിന്നിലും ഒരൈതിഹ്യമുണ്ട്.ഒരുകാലത്ത് നെടുമ്പാൾ പുലച്ചിരിയ്ക്കൽത്തറ കേന്ദ്രീകരിച്ചുകൊണ്ട് സ്വാശ്രയശക്തിയുള്ള പുലയഗോത്രവർഗ്ഗക്കാർ കൊച്ചി മഹാരാജാവിനും ബ്രാഹ്മണമേധാവിത്വത്തിനും കീഴ്വഴങ്ങാതെ ധീരമായി നിലനിന്നിരുന്നു. ഇവരെ അടിച്ചമർത്താൻ മഹാരാജാവ് ചങ്ങരചങ്ങരൻ കർത്താവിനെ നിയോഗിച്ചു. മൂന്നു സൈനികപാളയങ്ങളുടെ അധിപനായിരുന്നു അദ്ദേഹം. പാളയമെന്നത് പിന്നീട് പാൾ എന്നായിത്തീർന്നിരിക്കണം. അങ്ങനെയാണ് തൊട്ടിപ്പാൾ, നെടുമ്പാൾ, രാപ്പാൾ എന്നീ സ്ഥലനാമങ്ങളുടെ ഉത്ഭവമെന്ന് അനുമാനിക്കാം. ചങ്ങരചങ്ങരൻ, പുലയസങ്കേതത്തിന്റെ തലവിയായ കോതയെ വധിച്ച്, ഈ പ്രദേശത്തിന്റെ അധികാരം പിടിച്ചെടുത്തു. അങ്ങനെയായിരിയ്ക്കണം ചങ്ങരചങ്ങരൻ കർത്താക്കന്മാർക്ക് ചങ്ങരംകോത-പീച്ചിരിക്കൽ(പുലച്ചിയിരിക്കൽ) എന്ന പേരുവന്നത്. ഈ പ്രദേശത്തിന്റെ പുരോഗതിക്കുവേണ്ടി പ്രവർത്തിച്ചവരിൽ പ്രധാനി കവിതിലകൻ ചങ്ങരംകോത കൃഷ്ണൻ കർത്താവായിരുന്നു. കൊച്ചിരാജ്യത്ത് ആദ്യം രൂപീകരിക്കപ്പെട്ട പഞ്ചായത്തുകളിലൊന്നായ പറപ്പൂക്കര, ആദ്യകാലത്ത് പറപോകുംകരയെന്നാണത്രെ അറിയപ്പെട്ടത്. തൊട്ടിപ്പാൾ, പറപ്പൂക്കര, നെല്ലായി, തൊറവ്, ചെങ്ങാലൂർ എന്നീ അഞ്ചു വില്ലേജുകൾ ഉൾപ്പെട്ടതായിരുന്നു അക്കാലത്ത് പറപ്പൂക്കരപഞ്ചായത്ത്. 1914-ൽ രൂപീകരിക്കപ്പെട്ട ഈ പഞ്ചായത്തിന്റെ ആദ്യപ്രസിഡന്റായിരുന്നു കവി തിലകൻ ചങ്ങരം കോത കൃഷ്ണൻ കർത്താവ്. പഞ്ചായത്താഫീസ്, അഞ്ചലാഫീസ്, വില്ലേജാഫീസ്, വില്ലേജ് കോടതി, ആയൂർവ്വേദ ആസ്പത്രി എന്നീ സ്ഥാപനങ്ങൾ പറപ്പൂക്കരയിലാണ് പ്രവർത്തിച്ചിരുന്നത്. 1924-ലെ (കൊല്ലവർഷം 1099) വെള്ളപ്പൊക്കത്തിൽ ഈ കെട്ടിടങ്ങൾ തകർന്നുപോവുകയുണ്ടായി. ജനങ്ങൾക്ക് കൂടുതൽ സൌകര്യപ്രദമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്ന് ഭൂരിപക്ഷം മെമ്പർമാരും അഭിപ്രായപ്പെട്ടതിനെ തുടർന്നാണ് പിന്നീട് ഈ സ്ഥാപനങ്ങൾ പറപ്പൂക്കരയിൽ നിന്നും മാറ്റപ്പെട്ടത്. അന്നുമുതൽ നന്തിക്കരയിലാണ് പഞ്ചായത്താഫീസിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്. ഉയർന്ന ജാതിക്കാരും താഴ്ന്ന ജാതിക്കാരും അനാചാരങ്ങളുടെ കെട്ടുപാടിൽപെട്ട് ഒരുപോലെ പീഡിതരായിരുന്ന ഒരു കാലഘട്ടം ഇവിടെയും നിലനിന്നിരുന്നു. ജാതിവ്യത്യാസത്തിനും ജാതിമർദ്ദനത്തിനും ഉച്ചനീചത്വത്തിനും അനാചാരങ്ങൾക്കുമെതിരെ അവശജനവിഭാഗങ്ങൾ നടത്തിയ പോരാട്ടത്തിന്റെ അലയടികൾ പറപ്പൂക്കരയിലും എത്തിയിരുന്നു. ശ്രീനാരായണഗുരുവിന്റെ സാന്നിധ്യവും, ശ്രീനാരായണീയപ്രസ്ഥാനങ്ങളും ഈ പോരാട്ടങ്ങൾക്ക് പ്രചോദനം നൽകുകയും ചെയ്തു. ചാതുർവർണ്ണ്യത്തിന്റെ പേരിൽ സമൂഹത്തിനു പുറത്ത് വിലക്കുകൽപിച്ച് നിറുത്തിയിരുന്ന അവർണ്ണരായിരുന്നു ജനസംഖ്യയിൽ ഭൂരിഭാഗവും. ഭൂരിപക്ഷം ഉണ്ടായിരുന്നിട്ടും മേൽജാതിക്കാരുടെ ആട്ടും തുപ്പും സഹിച്ച് ഇരുകാലിമൃഗങ്ങളെപ്പോലെ അവർക്ക് ജീവിക്കേണ്ടിവന്നു. ഓരോ ജാതിയ്ക്കും അയിത്തത്തിന്റെ അകലം നിശ്ചയിച്ചിരുന്നു. എന്നാൽ സവർണ്ണർ തോന്നുമ്പോഴൊക്കെ ഈ അകലം മാറ്റി നിശ്ചയിച്ചിരുന്നു എന്നതാണ് ഏറെ വിചിത്രമായ വസ്തുത. 1901-ലേയും 1911-ലേയും കാനേഷുമാരികണക്കുകളാണ് ഇതിന് ആധാരം. 1901-ലും 11-ലും പുലയന്റെ തീണ്ടാപ്പാടകലം 64 അടിയായിരുന്നു. ഈഴവന്റേത് 1901-ൽ 36 അടിയും 1911-ൽ 14 അടിയുമായിരുന്നു. യാതൊരു പണിയുമെടുക്കാതെ കീഴാളന്റെ അധ്വാനഫലം അനുഭവിച്ച് സുഖിച്ചുകഴിഞ്ഞിരുന്ന നമ്പൂതിരിമാരായിരുന്നു ജാതിയുടെ മുകൾത്തട്ടിലെ കേന്ദ്രബിന്ദു. നായർ, നമ്പൂതിരിയിൽ നിന്നും അകന്നുനിൽക്കണം. നായരെ തൊട്ടാൽ നമ്പൂതിരി കുളിക്കണം. ഏതു കാര്യവും ജാതിയുടേയും മതത്തിന്റേയും കണ്ണാടിയിലൂടെ കണ്ടിരുന്ന ഒരു കാലമായിരുന്നു അത്. സർക്കാരിന്റെ വകയായി തണ്ണീർപ്പന്തലുകൾ ഏർപ്പെടുത്തുകയന്നത് അക്കാലത്തെ പതിവായിരുന്നു.അന്ന് നെല്ലായിയിലുണ്ടായിരുന്ന തണ്ണീർപ്പന്തലിന്റെ ചുമതലക്കാരൻ ഒരു തമിഴുബ്രാഹ്മണനായിരുന്നു. തണ്ണീർപന്തലിന് അകലെയുള്ള മരത്തിന്റെ ചുവട്ടിൽ വച്ചിരുന്ന കുത്തുപാളയിലായിരുന്നു സംഭാരം നൽകിയിരുന്നത്. ജാതിതിരിച്ച് പ്രത്യേകം പ്രത്യേകം പാളകൾ ഉണ്ടായിരുന്നു. കീഴ്ജാതിക്കാരാകട്ടെ തങ്ങൾക്കു നൽകിയിരുന്ന പാളകളെടുത്ത് തീണ്ടാപ്പാടകലത്തിൽ വച്ച്, പിന്നോക്കം മാറിനിൽക്കണം. വെള്ളം വീഴ്ത്തി ബ്രാഹ്മണൻ പോയികഴിഞ്ഞാൽ അതെടുത്തുകുടിക്കാം. സ്വാതന്ത്ര്യലബ്ധിക്ക് ഏഴുവർഷം മാത്രം മുമ്പ് അന്ന് ഡെപ്യൂട്ടി സ്പീക്കറായിരുന്ന സഹോദരൻ അയ്യപ്പൻ രാജാവിനെ മുഖം കാണിക്കാൻ അനുവാദം ചോദിച്ചതിന്, പനിയായതിനാൽ രാജാവിന് കുളിക്കാൻ പറ്റില്ല എന്ന് പറഞ്ഞ് അനുവാദം നിഷേധിക്കപ്പെട്ടിരുന്നു. നാടുവാഴികളും മനക്കാരും ദേവസ്വങ്ങളുമായിരുന്നു ഇവിടുത്തെ ഭൂമി മുഴുവൻ കൈയ്യടക്കി വച്ചിരുന്ന ജന്മികൾ. ഭൂവുടമകൾക്ക് കുടിയാന്മാർ പാട്ടവും മിച്ചവാരവും കൊടുക്കണമായിരുന്നു. കുടിയാന്മാരായിരുന്നു കർഷകരിൽ ഭൂരിഭാഗവും. ഭൂപരിഷ്കരണ നിയമം നടപ്പിൽ വരുന്നതുവരെ ജന്മി-കുടിയാൻ സമ്പ്രദായം ഇവിടെ നിലനിന്നിരുന്നു. ഈ പഞ്ചായത്തിന്റെ വടക്കുഭാഗത്തു കൂടിയാണ് കുറുമാലിപ്പുഴ ഒഴുകുന്നത്. അതുകൊണ്ട് വർഷകാലത്ത് വലിയ വെള്ളപ്പൊക്കം ഉണ്ടാകുമായിരുന്നു. 1824-ലും 1929-ലും 1941-ലും ഉണ്ടായ കൊടുങ്കാറ്റിലും വെള്ളപ്പൊക്കത്തിലും വളരെയധികം വീടുകളും ഫലവൃക്ഷങ്ങളും നശിച്ചുപോയിട്ടുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭം മുതൽ പറപ്പൂക്കര ഗ്രാമപഞ്ചായത്തിൽ പ്രാചീനവിദ്യാഭ്യാസരീതി നിലനിന്നിരുന്നു.കുടിപ്പള്ളിക്കൂടങ്ങൾ എന്ന വ്യവസ്ഥയനുസരിച്ച് വിദ്യാഭ്യാസം ഉയർന്ന സമ്പന്നവിഭാഗക്കാർക്കു മാത്രമായി സംവരണം ചെയ്തിരുന്നു.
Line 8 ⟶ 10:
1893-ൽ നെല്ലായി പ്രദേശത്ത് തൃശ്ശൂർ സുറിയാനി പാലം പാഠശാലയാണ് ഈ പഞ്ചായത്തിലെ പ്രഥമവിദ്യാലയം. കൊച്ചിരാജ്യത്തിന്റെ ഭാഗമായിരുന്ന ഈ പ്രദേശം ബ്രിട്ടീഷാധിപത്യത്തിൽ ഉൾപ്പെട്ടിരുന്നുവെങ്കിലും സ്വാതന്ത്ര്യപ്രാപ്തി വരെ രാജാവിന്റെ ഭരണത്തിൽ തന്നെ നിലനിന്നിരുന്നു. പറപ്പൂക്കര പഞ്ചായത്തിന്റെ രൂപീകരണംതന്നെ, കൊച്ചിമഹാരാജാവിന്റെ ആസ്ഥാനകവികളിൽ ഒരാളായിരുന്ന കവിതിലകൻ ചങ്ങരംകോത കൃഷ്ണൻ കർത്താവിന്റെ ശ്രമഫലമായിരുന്നു. ശ്രീകൃഷ്ണൻ കർത്താവ് കൊച്ചിമഹാരാജാവിനെ മുഖം കാണിച്ച് ആവശ്യപ്പെട്ടതനുസരിച്ച് അന്നത്തെ ദിവാനായിരുന്ന ജെ.ഡബ്ള്യൂ.ബ്രദർ ഇവിടെ വരികയുണ്ടായി. ഈ സമയത്താണ് അഖിലേന്ത്യാ കരകൌശല, കാർഷിക പ്രദർശനം പരപ്പൂക്കരയിൽ നടന്നത്. തൊട്ടിപ്പാൾ, പറപ്പൂക്കര, നെല്ലായി, ചെങ്ങാലൂർ, തൊറവ്, നെന്മണിക്കര എന്നീ വില്ലേജുകൾ ഉൾപ്പെട്ട പ്രദേശമായിരുന്നു അന്നത്തെ പറപ്പൂക്കരപഞ്ചായത്ത്. ആദ്യകാലത്ത് 50 രൂപവരെയുള്ള സിവിൽകേസുകളിലും, ക്രിമിനൽകേസുകളിലും ശിക്ഷ വിധിക്കുന്നതിനുള്ള അധികാരം പഞ്ചായത്തുകമമിറ്റിക്കുണ്ടായിരുന്നു. പഞ്ചായത്ത് കോടതി എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. പ്രസിദ്ധമായ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടക്കാറുള്ള ആറാട്ടുചടങ്ങ് ഒന്നിടവിട്ട കൊല്ലങ്ങളിൽ ഈ പഞ്ചായത്തിൽപ്പെട്ട രാപ്പാൾ ആറാട്ടുകടവിലാണ് നടക്കുന്നത് (മറ്റുകൊല്ലങ്ങളിൽ ചാലക്കുടി കൂടപ്പുഴക്കടവിലും). പ്രസിദ്ധമായ ഇരിങ്ങാലക്കുട കുട്ടൻകുളത്തിന്റെ നിർമ്മാതാവെന്ന് ചരിത്രം ഉദ്ഘോഷിക്കുന്ന ചങ്ങരംകണ്ട കുട്ടൻ കർത്താവ് രാപ്പാൾ നിവാസിയായിരുന്നു. പഞ്ചായത്തിലെ ക്രിസ്ത്യൻ ദേവാലയങ്ങളിൽ തൊട്ടിപ്പാൾ സെന്റ് മേരീസ് ദേവാലയം പ്രശസ്തമാണ്. കൊച്ചിസംസ്ഥാനത്ത് വിശുദ്ധയോഹന്നാന്റെ പ്രതിഷ്ഠയുള്ള രണ്ട് പള്ളികളിലൊന്നാണ് ഇത്. ഏകദേശം 500 വർഷങ്ങൾക്കുമുമ്പ് സെന്റ് ഫ്രാൻസിസ് സേവ്യർ ഇവിടം സന്ദർശിച്ചിരുന്നതായി ചരിത്രമുണ്ട്.
 
വൈദ്യശാസ്ത്രരംഗത്ത് നിരവധി പ്രഗത്ഭന്മാർ ഉണ്ടായിരുന്ന പ്രദേശമാണ് പറപ്പൂക്കര. കൊച്ചിമഹാരാജാവിന്റെ കൊട്ടാരം വൈദ്യനും തീപ്പൊള്ളൽ ചികിത്സയിൽ പ്രഗത്ഭനുമായിരുന്ന ശങ്കരംകോതകൃഷ്ണൻ കർത്താവ്, ബാലചികിത്സാരംഗത്ത് പ്രഗത്ഭൻമാരായ രാപ്പാൾ വേലൻമാർ, തോട്ടുങ്ങൽ വൈദ്യർ, കുന്നത്തേരി കേശവൻകർത്താവ്, കണ്ണുചികിത്സയിൽ പ്രഗത്ഭനായിരുന്ന കോമത്തുകാട്ടിൽ തെയ്യംവൈദ്യർ, കാളൻ നെല്ലായി എന്നപേരിൽ പ്രസിദ്ധരായ നെല്ലായികാളൻവൈദ്യന്മാർ, വാതചികത്സാവിദഗ്ദരായ പറാപറമ്പിൽ ശങ്കരൻവൈദ്യർ, കുളത്തൂർ മഠം രാമൻകർത്താവ് എന്നിവർ അവരിൽ പ്രമുഖരാണ്. കൊല്ലവർഷം 1112-ലാണ് പറപ്പൂക്കരകേന്ദ്രമാക്കി ഒരു സമുദായ സംഘടനയ്ക്ക് രൂപംകൊടുത്തത്. കെ.റ്റി.അച്ചുതനായിരുന്നു സെക്രട്ടറി. കെ.ആർ.ഭാസ്ക്കരൻ, കെ.സി.കുമാരൻ, കെ.എം.കുമാരൻ എന്നിവരായിരുന്നു മറ്റു ഭാരവാഹികൾ, സാമൂഹ്യവും രഷ്ട്രീയവുമായ ഉന്നതിക്കുവേണ്ടി പ്രവർത്തിച്ചിട്ടുള്ള അച്ചുതൻ മുകുന്ദപുരം താലൂക്കിലെ ഈഴവരിൽ ആദ്യത്തെ നിയമബിരുദധാരിയാണ്. ഈഴവപ്രാതിനിധ്യമില്ലാത്ത പഞ്ചായത്തുകളിൽ നോമിനേഷൻ മൂലം പ്രാതിനിധ്യം നല്കപ്പെട്ടിരുന്നു. സാമൂഹ്യ-സാംസ്കാരികരംഗത്ത് മറക്കാനാവാത്ത സംഭാവനകൾ അർപ്പിച്ച മൺമറഞ്ഞ പ്രതിഭാശാലികളാണ് കവിതിലകൻ ചങ്ങരംകോത കൃഷ്ണൻകർത്താവും, പ്രസിദ്ധ പത്രപ്രവർത്തകനും സാഹിത്യകാരനുമായിരുന്ന കെ.ആർ.ഭാസ്കരനും. വിവിധമേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗൽഭമതികളായ മറ്റു പലരും ഈ പഞ്ചായത്തുകാരായുണ്ട്. പ്രമുഖ സാഹിത്യനിരൂപകയായ ഡോ.എം.ലീലാവതി, ലീലാ സർതാർ, എൻ.വി.മാധവൻ ഐ.എ.എസ്, ഡോ.കെ.ആർ.വിശ്വനാഥൻ എന്നിവരുടെ പേരുകൾ പ്രത്യേകം പ്രസ്താവ്യമാണ്.
 
==അതിരുകൾ==
"https://ml.wikipedia.org/wiki/പറപ്പൂക്കര_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്